അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അന്ത്യം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയോട് ഏകപക്ഷീയമായ നാലു ഗോളിന് തോറ്റതോടെ യാണ് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായത്. പുതിയ പ്രതീക്ഷകളും അഭിമാനകരമായ നേട്ടങ്ങളും സമ്മാനിച്ചാണ് ഇന്ത്യൻ യുവ നിരയുടെ പടിയിറക്കം
നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ നിർണായക മത്സരത്തിന് ഇറങ്ങിയത്. അനികേത് , നിയോറം, ജിതേന്ദ്ര, സുരേഷ് എന്നിവർ തിരിച്ചെത്തിയപ്പോൾ റഹീം അലി, നമിത് ദേശ് പാണ്ഡെ, അഭിജിത്ത് സർക്കാർ,മിറ്റി എന്നിവരെ പുറത്ത് ഇരുത്തി. കഴിഞ്ഞ കളിയിലെ പോലെ പ്രതിരോധത്തിൽ ഊന്നിയുള്ള തന്ത്രവുമായിട്ടാണ് ഇന്ത്യ ഇന്നും കളിക്കാൻ ഇറങ്ങിയത്. ആദ്യ നിമിഷങ്ങൾ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഘാന പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലേക്ക് നീങ്ങി. പിന്നീട് ഘാന മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോളുകൾ നേടാനായില്ല. ഇന്ത്യക്ക് ലഭിച്ച അവസരങ്ങൾ പലതും മൈതാന മധ്യത്തിൽ വെച്ച് തന്നെ ഘാന നിഷ്പ്രഭമാക്കി. ആദ്യ പകുതി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ 43ആം മിനുട്ടിൽ എറിക് അയിയ ഇന്ത്യയുടെ വലകുലുക്കി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ഘാനയെയാണ് കണ്ടത്.
അതിന്റെ ഫലമായി 52ആം മിനുട്ടിൽ എറിക് അയിയ തന്റെ രണ്ടാം ഗോളിലൂടെ ഘാന യുടെ ലീഡ് രണ്ടാക്കി ഉയർത്തി. സ്റ്റാലിൻ മധ്യനിരയിൽ വെച്ച് നടത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ഗോൾ വീണതോടെ ഇന്ത്യ അമർജിതിന് പകരം റഹീം അലിയെയും നിയോറതിന് പകരം മിറ്റിയെയും കളത്തിൽ ഇറക്കി. അവസാന മിനുട്ടുകൾക്കുള്ളിൽ ആഞ്ഞടിച്ച ഘാന 86,88 മിനുട്ടുകൾക്കുള്ളിൽ ഗോൾ നേടി ഇന്ത്യക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. റിച്ചാർഡ് ഡാൻസോ, ഇമാനുവൽ ടോക്കു എന്നിവരാണ് അവസാന ഗോളുകൾ നേടിയത്. ഇതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തായി
0 comments:
Post a Comment