റെനെ മുളൻസ്റ്റീന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സ്പൈനിലേ മാർബേല്ല ഫുട്ബോൾ സെന്ററിൽ തകൃതിയായി നടന്ന് വരികയാണ് .ആദ്യ പ്രീസീസൺ മത്സരത്തിൽ സ്പാനിഷ് ടീമായ അത്ലെറ്റിക്ക് ഡി കോയിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി പരിശീലനം മികച്ച രീതിയിൽ നടക്കുകയാണ് .
കഴിഞ്ഞ ദിവസം നടന്ന എ എഫ് സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനായി ജിങ്കാനും വിനീതും , ജാക്കി ചന്ദും , ലാൽ രുവതാരയും ഈ മാസം ആദ്യം തന്നെ ഇന്ത്യൻ ക്യാംപിൽ ചേർന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നേരത്തെ പോയിരുന്നില്ല . കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യൻ ക്യാംപ് പിരിഞ്ഞതോടെ എല്ലാ താരങ്ങളും അവരുടെ ക്ലബ്ബിന്റെ പ്രീ സീസണിൽ ചേരും .വിനീതും സംഘവും ഇന്ന് സ്പൈനിലേക്ക് തിരിക്കും .ഈ ആഴ്ചയിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രീ സീസൺ മത്സരവും നടക്കും .
0 comments:
Post a Comment