മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ബുധനാഴ്ച കോട്ടപ്പടി സ്‌റ്റേഡിയത്തിലെത്തുക. ഐ ലീഗില്‍ പ്രവേശനം ലഭിച്ച ഗോകുലം എഫ്.സി ആദ്യമായി സ്വന്തംകാണികള്‍ക്കു മുന്നില്‍ മത്സരിക്കുകയാണ്. അതും കേരളാ പോലീസ് ടീമുമായി. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നാകുന്ന മത്സരം കാണാന്‍ സംഘാടകര്‍ മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലേക്ക് ക്ഷണിച്ചു.
ബുധനാഴ്ച്ച വൈകുന്നേരം നാലിന് കേരള പോലീസ് ടീമുമായി ഗോകുലം സൗഹൃദ മത്സരം കളിക്കും. കേരള പത്രപ്രവര്‍ത്തകന്‍ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ഡേയുടെ ഭാഗമായാണ് ഗോകുലം എഫ്.സി-കേരള പോലീസ് മത്സരം.
മലപ്പുറം ആസ്ഥാനമായ ടീമിന്റെ ഹോം ഗ്രൗണ്ട് പയ്യനാട് സ്‌റ്റേഡിയമാണ്. എന്നാല്‍ ഇവിടെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാത്തതിനാലാണ് ഐ ലീഗ് മത്സരങ്ങള്‍ നഷ്ടമാവുന്നത്. ഗോകുലത്തിെന്റ ഹോം മത്സരങ്ങള്‍ കോഴിക്കോട്ടാണ് നടക്കുക. മലപ്പുറത്ത് തുടരാന്‍ തന്നെയായിരുന്നു ടീമിന് താല്‍പ്പര്യമെന്നും സാഹചര്യങ്ങള്‍ പ്രതികൂലമായതിനാലാണ് കോഴിക്കോട്ടേക്ക് പോവുന്നതെന്നും സഹപരിശീലകന്‍ കെ. ഷാജിറുദ്ദീന്‍ പയുന്നു.
നാളത്തെ സൗഹൃദ മത്സരം സ്വന്തം കാണികള്‍ക്കുള്ള വിരുന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഐ.എസ്.എല്‍ താരം സുശാന്ത് മാത്യൂ നയിക്കുന്ന സംഘത്തില്‍ നൈജീരിയക്കാരന്‍ ബെല്ലോ റസാഖ്, അര്‍ജുന്‍ ജയരാജ്, ഷിഹാദ് നെല്ലിപ്പറമ്പന്‍, അനന്തു മുരളി തുടങ്ങിയവരുണ്ടാവും. സംസ്ഥാന ഫുട്ബാളിലെ പരമ്പരാഗത ശക്തികളായ പൊലീസ് ടീമിന് വേണ്ടി കെ. ഫിറോസ്, ജിംഷാദ് ബബ് ലു, മര്‍സുഖ്, അനീഷ്, രാഹുല്‍, അഭിജിത്, നിഷാദ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഇറങ്ങും.
കടപ്പാട് :malappuramlife.com
0 comments:
Post a Comment