Saturday, October 7, 2017

ഫിഫ U 17 ലോകകപ്പ് ; വിമർശകരെ വായടക്കൂ , ഇന്ത്യക്ക് തല ഉയർത്തി തന്നെ നിൽക്കാം



വെള്ളിയാഴ്ച്ച രാത്രി ഇന്ത്യൻ ഫുടബോൾ ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ്  ടൂർണമെന്റിൽ  ഇന്ത്യൻ ദേശിയ ഗാനം മുഴങ്ങി . ചരിത്ര നിമിഷത്തിന് മുന്പ് ഇന്ത്യൻ കുട്ടികൾ  യൂ സ്‌ യെ നേരിടുന്നതിനായി ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരുങ്ങിയപ്പോൾ ഓരോ ഇന്ത്യക്കാരനും ആവേശവും ആകാംഷവുമായിരുന്നു .


പക്ഷെ യു എസ് 3-0 ന് ഇന്ത്യക്കെതിരെ ജയിച്ചപ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം ഒന്ന് ശാന്തമായി .എന്നിരുന്നാലും നമ്മുടെ കുട്ടികൾ യൂ എസ് യെ പോലുള്ളൊരു മികച്ച ടീമിനെയും , ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ ഇത്രേയതികം ആരാധകരുടെ മുമ്പിൽ ആദ്യമായി കളിക്കുന്നു എന്നതും  കണക്കിലെടുത്ത് ഇന്ത്യയുടെ പ്രകടനം ഏറ്റവും മികച്ചത് തന്നെയെയായിരുന്നു .




ശെരിയാണ് നമ്മുടെ കളി മത്സരം  തുടങ്ങിയപ്പോൾ വളരെ മോശമായിരുന്നു .ഇത്രേയതികം കാണികളുടെ മുമ്പിൽ ഇതു വരെ കളിക്കാത്ത ഒരു പരിചയ സമ്പത്തും ..ഓരോ  ഇന്ത്യൻ ജനതയുടെ പ്രതീക്ഷ തങ്ങളിൽ ആണെന്നുള്ള കാര്യവുമാണ്  ഇന്ത്യൻ കുട്ടികൾക്ക് മത്സരത്തിന്റെ തുടക്കത്തിൽ നേരിട്ട ഏറ്റവും വലിയ സമ്മർദം  .  ഭയം തന്നെയാണ് ആദ്യ 20 മിനിറ്റിൽ യൂ എസ് യെ മത്സരത്തിൽ ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്താൻ സാധിച്ചത് .



പക്ഷെ ഒരു  പേടി 20 മിനിറ്റ് കഴിഞ്ഞു  വിട്ട് പോയപ്പോൾ ഇന്ത്യൻ കുട്ടികൾ കൂടുതൽ ബോൾ പൊസിഷനും പിന്നിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ തുടങ്ങിയിരുന്നു  .സെൻട്രൽ ഡിഫെൻഡേഴ്‌സായ ജിതേന്ദ്രയും അൻവർ അലിയും ബോൾ ക്ലിയർ ചെയ്യുന്നതിന് പകരം  പാസ്സ് ചെയ്യുകയായിരുന്നു .ഇത്തരത്തിലൊരു വീഴ്ച്ച  ഇന്ത്യൻ പ്രതിരോധത്തിൽ നിന്ന് പ്രധീക്ഷിച്ചിരുന്നെങ്കിലും കോച്ച് ലൂയിസ് നോർട്ടൻ ഇന്ത്യൻ ഡിഫെൻസ്‌ ടീമിനെ ഒരുക്കിയ രീതി പ്രശംസീയനം തന്നെ .യൂ എസ് ഇന്ത്യൻ പ്രധിരോധ വരെയെ എപ്പോഴും തകർത്ത് പോകാനുള്ള  സാധ്യത മനസ്സിലാക്കിയ നോർട്ടൻ മലയാളി താരം രാഹുൽ കെ പേ മനപ്പൂർവം റൈറ്റ് ബാക്കിൽ കളിപ്പിക്കുകയായിരുന്നു .




അത്തരമൊരു സാഹചര്യത്തിൽ ആദ്യം  രണ്ട് അവസരങ്ങൾ ഒഴിച്ച്  അമേരിക്കക്കാർക്ക് ഇന്ത്യൻ പ്രതിരോധത്തെ തുറന്നു കടക്കാൻ  കഴിഞ്ഞില്ല.ഫിഫ അണ്ടർ 20 ലോകകപ്പിൽ ഗോൾ നേടിയിട്ടുള്ള അവരുടെ സ്‌ട്രൈക്കറായ ജോഷ് സെർജെന്റ് അത്തരമൊരു പ്രകടനം കാണാൻ കഴിഞ്ഞില്ല .സർജന്റും കൂട്ടരും പല തവണ ഓഫ് സൈഡും കൂടുതൽ സമയവും  പ്രതിരോധ വര തകർക്കാനായില്ല


ഓപ്പൺ പ്ലേയിലൂടെ 84 മിനിറ്റ് വരെ ഇന്ത്യ ഒരു ഗോൾ പോലും വഴിങ്ങിയിട്ടില്ല എന്നത് ശ്രദ്ദിക്കേണ്ട കാര്യമാണ് .ആദ്യ ഗോൾ  പെനാൽറ്റിയിലൂടെയും രണ്ടാമത്തെ ഗോൾ കോർണറിൽ നിന്നുള്ള സെറ്റ് പീസിൽ നിന്നുമായിരുന്നു ഗോൾ നേടിയത് . ഇതിൽ നിന്ന് തന്നെ മനസ്സിലാക്കവുന്നതാണ് ഇന്ത്യൻ പ്രതിരോധത്തെ എത്രത്തോളം തകർക്കാൻ ശ്രമിച്ചുവെന്ന് .ആദ്യ ഗോൾ നേടിയത് ഇന്ത്യയുടെ മോശമായ ക്ലിയറൻസ് മുതലെടുത്ത് വന്നപ്പോൾ ജിതേന്ദ്രയുടെ അനാവശ്യമായ ഫൗളുമായിരുന്നു കാരണം .



30ആം മിനിറ്റിൽ അമേരിക്ക ആദ്യ ഗോൾ നേടിയപ്പോൾ ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയിട്ടുണ്ടെങ്കിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഹാഫ് ടൈം വരെ ഒരു ഗോളും വഴങ്ങാതെ തിരിച്ചു വരികയായിരുന്നു ഇന്ത്യ .ഹാഫ് ടൈമിന് മുന്പ് അവസാന 10മിനിറ്റിൽ കോമൽ തത്തലിന്റെയും അനികേത് ജാദവിന്റെ ഉഗ്രൻ പ്രകടനം കാണാൻ കഴിഞ്ഞു , അപ്പോഴായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ ഷോട്ട് .


മാത്രമല്ല രണ്ടാം പകുതിയിലും  ഇന്ത്യയുടെ  മികച്ച പ്രകടനങ്ങൾ കാണാൻ കഴിഞ്ഞു , കൂടെ  കോമൽ തത്തൽ അവന്റെ സ്കിൽസുകളും  പുറത്തെടുത്തു .പക്ഷെ ഏറ്റവും കൂടുതൽ നോക്കേണ്ട കാര്യം അവസാന നിമിഷം വരെ ഇന്ത്യൻ കുട്ടികൾ തളർന്നില്ല എന്നതാണ് .ഇത് തന്നെയാണ് നോർട്ടൻ പരിശീലന സമയത്ത് കൂടുതൽ ശ്രദ്ദിച്ച കാര്യം , 90 മിനിറ്റോളം മുഴുവൻ ഫിറ്റ്‌നസ്സോടെ കളിക്കുക എന്നത് .



വ്യക്തിഗത പ്രകടനങ്ങളുടെ കാര്യത്തിൽ ഇന്ത്യക്ക്  അനേകം മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതുണ്ട് .പല തവണ ഗോളുകൾ ആവേണ്ട ബോൾ സേവ് ചെയ്തത് ധീരജ് സിങ് മികച്ചൊരു ഉറ്റുനോക്കേണ്ട പ്രകടനം തന്നെ കാഴ്ച്ച വെച്ചു  .ക്യാപ്റ്റൻ അമർജിത് സിങ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം .കൂടുതൽ ഛേസിങ്ങും ടാക്കളിങ്ങും നടത്തി മിഡ്‌ഫീൽടിനെ നയിച്ചു , ഡിഫെൻസിന് ആവിശ്യം വരുമ്പോഴൊക്കെ പിന്നിലോട്ട് പോയി അവരോടൊപ്പം നിന്നുള്ള പ്രകടനമായിരുന്നു .


ഡിഫെൻസിലെ സ്റ്റാർ എന്ന് പറയെണെങ്കിൽ അത് മലയാളി താരം രാഹുലായിരുന്നു എന്നതിൽ ആർക്കു സംശയമില്ല .കോമൽ തത്താൽ തന്റെ സ്‌കിൽസിലെ എല്ലാവരെയും ആവേശം കൊള്ളിച്ചുള്ള പ്രകടനം കാഴ്ച്ച വെച്ചപ്പോൾ അൻവർ അലി സെൻട്രൽ ഡിഫെൻസിൽ  ശാന്തമായി നേരിട്ടു . പഞ്ചാബി താരത്തിന്റെ കാലിൽ നിന്ന് തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ പിറക്കാൻ ഒരുങ്ങിയത് , നിർഭാഗ്യവശാൽ ബോൾ ക്രോസ്സ് ബാറിൽ തട്ടുകയായിരുന്നു .



അവസാനമായി , അണ്ടർ 17 ലോകകപ്പ് പോലുള്ളൊരു വലിയ തട്ടകത്തിൽ ഇന്ത്യക്ക് പ്രകടനത്തിലൂടെ തല ഉയർത്തി തന്നെ നിൽക്കാം .ശാരീരികതയിൽ കൂടുതൽ ശക്തിയും ടെക്‌നിക്കിലും മെച്ചപ്പെട്ട യൂ എസ് പോലുള്ള ഒരു ടീമിനോട് 3-0 ന് തോറ്റത് കൊണ്ട് നാണിക്കേണ്ട യാതൊരു കാര്യവും ഇല്ലമറിച്ച് ഇന്ത്യൻ പ്രതിരോധത്തെ തകർക്കാൻ അമേരിക്ക ഒരുപാട് വിയർത്തു എന്നതാണ് സത്യം .




പറഞ്ഞ എല്ലാ കാര്യവും  മാറ്റി നിർത്തുകയാണെങ്കിൽ വെള്ളിയാഴ്ച്ച രാത്രി ഇന്ത്യ ആദ്യമായി എല്ലാ പ്രായ പരിധിയിൽ  നിന്നും ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം . ഇന്നത്തെ റിസൾട്ട് എന്തുമാവട്ടെ ഒരു അനുഭവം ഒരു ഇന്ത്യൻ ഫുടബോൾ പ്രേമിക്കും മറക്കാൻ പറ്റാത്തൊരു നിമിഷമാണ് .വിമർശിക്കുന്നവർ വിമർശിച്ച് കൊണ്ടെ ഇരിക്കും , സൗത്ത് സോക്കേർസ് എന്നും ഇന്ത്യൻ ടീമിന് സപ്പോർട്ടായി ഉണ്ടാകും അത് വിജയമായാലും തോൽവിയായാലും .

Always Back The Blue.

#SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers