രാഹുൽ.. രാഹുൽ.. രാഹുൽ...
ഈ പേര് മലയാളി ഫുട്ബോൾ പ്രേമികൾ അത്ര പെട്ടെന്ന് മറക്കില്ല.. ഒരുപാട് ഇതിഹാസതാരങ്ങൾക്ക് ജന്മം നൽകിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും മറ്റൊരു താരോദയത്തെ നമുക്ക് ലഭിക്കുന്നു.. അതും മുൻഗാമികൾക്കൊന്നും ലഭിക്കാത്ത താരപരിവേഷവുമായ്.. ലോകകപ്പിന്റെ കളിക്കളത്തിൽ ആദ്യമായി ബൂട്ടുകെട്ടിയ മലയാളി എന്ന ലേബൽ രാഹുലിന് സ്വന്തം. രാഹുലിന്റെ പ്രകടനത്തെ ദേശീയ മാധ്യമങ്ങൾ അടക്കം പ്രശംസ കൊണ്ട് മൂടുകയാണ്.. ആദ്യ മത്സരത്തിൽ അമേരിക്കക്കു എതിരെ പ്രതിരോധത്തിന്റെ ചക്രവ്യൂഹം ചമച്ചും രണ്ടാം മത്സരത്തിൽ കൊളംബിയക്കെതിരെ ആക്രമണത്തിന്റെ തേര് തെളിച്ചും രാഹുൽ കളിക്കളത്തിൽ നിറഞ്ഞു നിന്നും.. ഏത് പൊസിഷനിലും ഉപയോഗിക്കാവുന്ന ഒരു തുറുപ്പു ചീട്ടായിട്ടാണ് രാഹുലിനെ ഇന്ത്യൻ പരിശീലകൻ നോർട്ടൻ കാണുന്നത്.. ഇന്ന് രാഹുലിന്റെ ഷോട്ട് ബാറിൽ തട്ടി തെറിച്ചപ്പോൾ ഗാലറി മാത്രമല്ല ഇന്ത്യ മുഴുവൻ ഒരു വേള സ്തബ്ധരായിപ്പോയി..അത് ഗോൾ ആയിരുന്നേൽ ഒരു പക്ഷെ കളിയുടെ ഗതിയും മാറുമായിരുന്നു.. എന്തായാലും കൗമാര പ്രതിഭകളെ റാഞ്ചാൻ എത്തിയ വമ്പൻ ക്ലബുകളുടെ കണ്ണുകൾ തീർച്ചയായും ഈ തൃശ്ശൂർക്കാരനിൽ ഉടക്കി നിൽക്കുന്നുണ്ടാകാം..ഇന്ത്യൻ ഫുട്ബോളിന്റെ ഈ താരോദയത്തിന്...മലയാളികളുടെ അഭിമാനഭാജനത്തിനു സൗത്ത് സോക്കേഴ്സിന്റെ ആയിരമായിരം ആശംസകൾ..
0 comments:
Post a Comment