ഇന്ത്യ അണ്ടർ 17 ലോകകപ്പ് ടീം താരങ്ങൾ ഉൾപ്പെടുന്ന അണ്ടർ 19 ടീം ഡൽഹിയിലെ ഗർവാൾ എഫ് സിയെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിൽ സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിലെ ഹീറോ ലാലാലംപുയിയയാണ് ഇന്ത്യക്ക് വിജയ ഗോൾ നേടിയത് .ആദ്യ പകുതിയിൽ ലാൽ റിനടികയുടെ അസ്സിടിലൂടെയാണ് ഗോൾ പിറന്നത് .കളി മുഴവനും ഇന്ത്യൻ കുട്ടികൾ തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത് .
ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അൻവർ അലിയും മലയാളി താരം രാഹുൽ കണ്ണോലിയും പരുക്ക് മൂലം കളിക്കാൻ ഇറങ്ങിയില്ല .
സൗദി അറേബ്യയിൽ നടക്കുന്ന നടക്കുന്ന എ എഫ് സി അണ്ടർ 19 യോഗ്യത മത്സരത്തിന് മുൻപായി ടീം ഖത്തറിൽ പരിശീലനം നടത്തും .
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment