Sunday, October 22, 2017

ഫിഫ U 17 ലോകകപ്പ് ; ഫൈനലിന് മുമ്പ് ഒരു ഫൈനൽ




ഫിഫ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീൽ ഇന്ന് ജർമനിയുമായി ഏറ്റു മുട്ടും, കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് കൗമാര പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്, ടൂർണമെന്റിൽ ഇത് വരെ മികച്ച പ്രകടനവുമായി തന്നെയാണ് ബ്രസീലിന്റെ കുട്ടികൾ മുന്നോട്ടു കുതിച്ചത്, സ്പെയിനിനെയും നൈജറിനെയും ഉത്തര കൊറിയെയും ഹോണ്ടുറാസിനെയും തകർത്തു അപരാജിതരായിട്ടു ആണ് കാനറികളുടെ വരവ്, വിനിഷ്യസിന്റെ അഭാവം ഞങ്ങളെ തെല്ലും ബാധിച്ചിട്ടില്ല എന്ന് വിളിച്ചോതുന്ന പ്രകടനവുമായി ബ്രെണ്ണറും പൗളിഞ്ഞോയും ലിങ്കണും അവസരത്തിനൊത്തു ഉയർന്നപ്പോൾ ബ്രസീൽ ഗോളുകൾ അടിച്ചു കൂട്ടി, ടൂർണമെന്റിൽ 4 കളികളിൽ നിന്ന് ഒരു ഗോൾ മാത്രം വഴങ്ങി പ്രതിരോധവും ബേധപെട്ട പ്രകടനം കാഴ്ച വെച്ചു, മധ്യ നിരയിൽ അലൻ ഗിമാറസിന്റെ സാനിധ്യവും ബ്രസീലിനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു, ജർമനിയാകട്ടെ തുടക്കത്തിൽ ഇറാനോട് ഞെട്ടിക്കുന്ന ഒരു തോൽവി വഴങ്ങിയെങ്കിലും പിന്നീട് അങ്ങോട്ട് ഉണർന്നു കളിച്ചു വിജയം കൊയ്തിട്ടു ആണ് വരവ്, മികച്ച പ്രതിഭാസങ്ങളുടെ ഒരു നിര തന്നെ ജർമൻ നിരയിൽ ഉണ്ട്, 2014 വേൾഡ് കപ്പിനു ശേഷം ഫിഫയുടെ ഒരു ടൂർണമെന്റിൽ ബ്രസീലും ജർമനിയും നേർക്കു നേർ വരുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട് ! 
രണ്ടു ടീമും മികച്ച പ്രകടനം നടത്തുന്നതിനാൽ അപ്രവചനാതീതമാണ് ഇന്നത്തെ മത്സരവും !
വേൾഡ് ഫുട്ബോളിലെ രണ്ടു പവർ ഹോസുകൾ നേരിട്ട് ഏറ്റു മുട്ടുമ്പോൾ മികച്ച ഒരു പോരാട്ടത്തിന് ആണ് കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക !
കാത്തിരുന്ന് കാണാം കൗമാര പ്രതിഭകളുടെ വിസ്മയ പോരാട്ടത്തിന് ആയി !!

0 comments:

Post a Comment

Blog Archive

Labels

Followers