ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ U17 ടീം ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഘാനയോടു ഏറ്റുമുട്ടുന്നു.. ആദ്യ രണ്ടു മത്സരങ്ങളിലും പൊരുതി തോറ്റ നീലക്കടുവകൾക്ക് അടുത്ത റൗണ്ടിലേക്ക് നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. നല്ല മാർജിനിൽ ഘാനയെ തോൽപ്പിക്കുകയും അമേരിക്ക കൊളംബിയയെ തോൽപ്പിക്കുകയും വേണം. ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം..കൊളംബിയക്കെതിരെ നല്ല പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനത്തിനായ് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ..
തോറ്റാലും ജയിച്ചാലും നിങ്ങൾ ഞങ്ങളുടെ സ്വന്തം പുലിക്കുട്ടികൾ.. കരുത്തരായ അമേരിക്കയെയും കൊളംബിയയെയും എല്ലാം നിങ്ങൾക്കു വിറപ്പിക്കാം എന്നുണ്ടെങ്കിൽ ഘാനയെ വിറപ്പിക്കുക മാത്രമല്ല.. തോൽപ്പിക്കുകയും ചെയ്യും.. പൊരുതി തോറ്റാൽ പോട്ടെന്നു വെക്കും.. ലോകകപ്പിൽ നിങ്ങൾ നടത്തിയ പ്രകടനം ഉണ്ടല്ലോ.. അതു മതി ഞങ്ങൾക്ക്.. ഒരുപിടി നല്ല മുഹൂർത്തങ്ങളും നാളെയുടെ താരങ്ങളെയും ഞങ്ങൾക്ക് സമ്മാനിച്ച നീലക്കടുവകളെ... നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ..
#BackTheBlue
#SouthSoccers
0 comments:
Post a Comment