Tuesday, October 10, 2017

ധീരജ് സിങ് അഥവാ ഇന്ത്യൻ ന്യൂയർ...




U17 ലോകകപ്പ് ആരംഭിക്കുമ്പോൾ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട പേര് കോമൾ തട്ടാലിന്റെ ആണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കൗട് കോമാളിനെ ലക്ഷ്യം വെക്കുന്നതായിപ്പോലും വാർത്തകൾ വന്നിരുന്നു.. പക്ഷെ രണ്ടു കളി കഴിഞ്ഞപ്പോഴേക്കും ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത്   ധീരജ് സിങ്  മോയ്‌റങ്തെങ് എന്ന മണിപ്പൂർ സ്വദേശിയെ കുറിച്ചാണ്..ബാറിന് കീഴിൽ മാത്രമല്ല പെനാൽറ്റി കോർട്ടിന് പുറത്ത് വന്ന് ബോൾ ക്ലിയർ ചെയ്യാനും പോരാളിക്ക് അനായാസമായി കഴിയുന്നു..ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം അഡ്വാൻസ് ചെയ്തു വന്ന് ബോളുകൾ അടിച്ചകറ്റിയത്.. അദ്ദേഹത്തിന്റെ അസാമാന്യ മെയ്‌വഴക്കവും അചഞ്ചലമായ മനസ്സാന്നിധ്യവും എതിരാളികളുടെ ഒരുപിടി ആക്രമണങ്ങളെ ചെറുക്കാൻ നീലക്കടുവകളെ സഹായിച്ചു..അദ്ദേഹത്തിന്റെ പ്രകടനം കഴിഞ്ഞ രണ്ടു കളികളിലും തോൽവിയിലും തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ ഇന്ത്യൻ ടീമിന് കരുത്ത് നൽകിയത്..   ഫുട്ബോൾ പ്രേമികളും  നിരീക്ഷകരും  ഒരുപോലെ പ്രശംസിച്ച പ്രകടനങ്ങളാണ് ധീരജ് പുറത്തെടുത്തത്.. ഭാവിയിൽ ഇന്ത്യൻ സീനിയർ ടീമിന്റെ മാത്രമല്ല യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ വന്മതിൽ ആയും ധീരജിനെ നമുക്ക് പ്രതീക്ഷിക്കാം..കൗമാര ലോകകപ്പിന്റെ താരോദയത്തിനു സൗത്ത് സോക്കേഴ്സിന്റെ ആയിരമായിരം ആശംസകൾ..

0 comments:

Post a Comment

Blog Archive

Labels

Followers