ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ സ്‌കോറർ. ഹെഡ്ർ പറന്നിറങ്ങിയത് കൊളംബിയൻ വലയിലേക്ക് മാത്രം ആയിരുന്നില്ല.ഫുട്ബോളിനെ നെഞ്ചിലേറ്റിയ കോടിക്കണക്കിനു ജനതയുടെ നെഞ്ചിലേക്ക് കൂടെ ആയിരുന്നു.
ഫിഫ ടൂർണമെന്റിൽ ഒരു ഇന്ത്യൻ കളിക്കാരൻ ആദ്യ ഗോൾ നേടിയപ്പോൾ ചരിത്ര പുസ്തകങ്ങളിൽ ജാക്സന്റെ പേര് എഴുതപ്പെട്ടു .
ഇതൊരു തുടക്കമാണ്...ഫുട്ബോളിൽ പലതും വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളുടെ ചിറക്, ഈ തലമുറയും വരും തല മുറകളും ജാക്സ്ന്റെ പേര് എന്നെന്നും വാഴ്ത്തും.ഒരു ദിനം നാം എല്ലാം നേടിയെടുക്കുമ്പോൾ....അതിനൊക്കെ തുടക്കകാരൻ എന്ന നിലയിൽ എന്നും ഓർക്കും...
ആ ചരിത്രം നിമിഷം പിറന്നത് ഒരു കോർണർ കിക്കിൽ നിന്ന് ഹെഡർ ഗോളിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തപ്പോഴാണ് . നിർഭാഗ്യം ഈ നിമിഷം അധിക നേരെ ആഘോഷിക്കാൻ സാധിച്ചില്ല , കൊളംബിയ രണ്ടാം ഗോൾ നേടിയശേഷം ഇന്ത്യ 2-1ന് തോറ്റു.
മത്സരത്തിന് ശേഷം എഐഎഫ്എഫ് മാധ്യമവുമായി സംസാരിച്ചപ്പോൾ, ചരിത്ര ഗോൾ നേടിയത് വിശ്വസിക്കാനാവാതെ ജാക്സൺ പറഞ്ഞു,
" ഫിഫ ലോകകപ്പിൽ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് വേറിട്ട അനുഭവമായിരുന്നു , ഞങ്ങൾ ശെരിക്കും പരിശ്രമിച്ചു പക്ഷെ ഭാഗ്യം കൂടെ നിന്നില്ല . ഫിഫ ലോകകപ്പിൽ രാജ്യത്തിന് വേണ്ടി സ്കോർ ചെയ്തപ്പോൾ അത് മറക്കാൻ പറ്റാത്ത അനുഭവമാണ് , ഒരു പക്ഷെ ഞങ്ങൾ ജയിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ ഇരട്ടി മധുരമായേനെ ."
"ഒരു ഫലം ഞങ്ങൾ അർഹിക്കുന്നു, അതു നേടാൻ ഞങ്ങൾ പരമാവധി ശ്രമിക്കും , എന്നാൽ ഞങ്ങൾ ഇന്റർനാഷണൽ ഫുട്ബോൾ എന്താണെന്നറിയാൻ ഒരു വലിയ പാഠം പഠിച്ചു." ജാക്സൺ കൂട്ടി ചേർത്തു
രണ്ട് മത്സരങ്ങൾക്കു ശേഷം ഇന്ത്യ ഒരു പോയിന്റും ഇല്ലാതെയാണ് ഘാനയെ അടുത്ത മത്സരത്തിൽ നേരിടുക. ഘാനയോട് ജയിച്ചാൽ മാത്രമാണ് ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതയുളളൂ .
എന്നാൽ എന്തു സംഭവിച്ചാലും, ജേക്കസന്റെ ഗോൾ, 48,354 വരുന്ന ആരാധകരെ ദില്ലി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ആവേശത്തിലാഴ്‌ത്തി , ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള നിമിഷങ്ങളിൽ ഒന്നാണ് ഇത് , ലോക ഫുട്ബോളിൽ ഇന്ത്യയെ തന്നെ ഉയർത്തിയ പോരാട്ടവും .
0 comments:
Post a Comment