മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോണിന്റെ ഇരട്ട ഗോൾ മികവിൽ സൗഹൃദ മത്സരത്തിൽ കരുത്തരായ ജപ്പാനെ ഹെയ്തി സമനിലയിൽ തളച്ചു. യോകൊഹമയിലെ നിസ്സാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇരുപതു മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോൾ നേടി ജപ്പാൻ ഹെയ്തിയെ ഞെട്ടിച്ചു. പിന്നീട് കെവിൻ ലാഫ്രാൻസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡക്കൻസ് നാസോൺ ജപ്പാന്റെ വലകുലുക്കി ഹെയ്തിയെ ഒപ്പമെത്തിച്ചു. 78ആം മിനുട്ടിൽ കിട്ടിയ അവസരം മുതലാക്കി നാസോൺ ഡബിൾ തികക്കുകയും ഹെയ്തിക്ക് ഒരു ഗോൾ ലീഡ് സമ്മാനിക്കുകയും ചെയ്തു. ഹെയ്തി വിജയം ഉറപ്പിച്ച ഘട്ടത്തിൽ ബൊറൂസ്സിയ ഡോർട്ട്മുണ്ട് താരം ഷിൻജി കഖാവയുടെ ഗോളിൽ ജപ്പാൻ സമനില പിടിച്ചു.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു ഡക്കൻസ് നാസോൺ ഇംഗ്ലീഷ് ക്ലബ് കോവെന്‍ററി സിറ്റി താരമാണ്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment