അടുത്ത വർഷം മുതൽ ഇന്ത്യയിൽ ഒരു ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ. നിലവിൽ സമ്മാന രീതിയിൽ പ്രവർത്തിക്കുന്ന ഐ എസ് എല്ലും ഐ ലീഗും അടുത്ത വർഷം മുതൽ ഒരു ലീഗ് എന്ന ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ നയത്തിലേക്ക് മാറേണ്ടി വരും. അതിന്റെ ഭാഗമായി ഇരു ലീഗകളും സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് എ എഫ് സി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഐ എസ് എൽ അധികൃതരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലം പിന്മാറുകയായിരുന്നു.
കൊൽക്കത്തൻ ക്ലബ്ബുകളുടെ പാരമ്പര്യം മറക്കാനാവുന്നതല്ല, ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വളരെ സംഭാവനകളെ കുറിച്ച് ഞങ്ങൾ ബോധവാന്മാരാണെന്നും. ഐ എസ് എൽ- ഐ ലീഗ് ലയനത്തെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്. അതേ കുറിച്ച് ചർച്ച ചെയ്ത് ഒരു രാജ്യം ഒരു ലീഗ് എന്ന സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കുമെന്നും എഫ് സി ജനറൽ സെക്രട്ടറി വിൻസോർ വ്യക്തമാക്കി.
അടുത്ത സീസണിൽ ഒരു ലീഗ് മാത്രമേ ഇന്ത്യ യിൽ ഉണ്ടാകു എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി. അതിന്റെ ഭാഗമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾ പ്രവേശന ഫീസും പങ്കാളിത്ത ഫീസും നൽകേണ്ടി വരും. 15 കോടി രൂപയാണ് പങ്കാളിത്ത ഫീസും.
കുറെ കാലമായി നീണ്ടു നിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ. അടുത്ത സീസണിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നതോടെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഗുണകരമാകും എന്ന് കരുതാം
0 comments:
Post a Comment