രണ്ട് തവണ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ISL കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തവണ ISL സീസൺ 4 ന് കൊമ്പന്മാർ തായ്യാറെടുക്കുന്നത്.
വിദേശ താരങ്ങളെ സ്വന്തമാക്കാൻ മത്സരിച്ചിരുന്ന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഇന്ത്യൻ കളിക്കാരെ സ്വന്തമാക്കാൻ ആണ് ഇത്തവണ എല്ലാ ടീമുകളും ശ്രദ്ധിച്ചത്.കൊമ്പന്മാരും ഇൗ പാത പിന്തുടർന്ന് 2 മുൻ താരങ്ങളെ നിലനിർത്തുകയും ചെയ്തു.
ആരാധകരുടെ ഇഷ്ട താരങ്ങളും അതെ സമയം തന്നെ ടീമിനു മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു ഒരുപറ്റം കളിക്കാരെ ടീമിലെത്തിക്കുന്നതിൽ മാനേജ്‍മെന്റ് ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി നമുക്ക് സൈനിങ്‌സ് കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും.
ഇത്തവണ ISL കിരീടം നേടുന്നതിന് ബ്ലാസ്റ്റേഴ്സ്നെ മുതൽ കൂട്ടായേക്കാവുന്ന ഇന്ത്യൻ കളിക്കാരെ നമുക്കൊന്ന് പരിചയപ്പെടാം:
സന്ദേശ് ജിങ്കൻ :
ഡിഫൻസ് തങ്ങളുടെ കുന്തമുനയായ ജിംഗനെ നിലനിർത്തിക്കൊണ്ട് ഡ്രാഫ്റ്റ് ന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ISL 4 ന് തയ്യാറെടുത്തിരുന്നു . ആദ്യ സീസൺ മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സ് ന് ഒപ്പം തുടരുന്ന ജിംഗൻ ആരാധകരുടെയും ഇഷ്ട തരം കൂടിയാണ്.24 ലേക്ക് കടന്ന ഇൗ ഡിഫൻഡർ ശരീരം കൊണ്ട് ബോൾ ബ്ലോക് ചെയ്യുന്നതിൽ വിദഗ്ധനാണ്.
ഇന്ത്യയുടെ നീല കുപ്പായത്തിൽ സ്ഥിര സനിധ്യമായ ജിങ്കൻ ഈയിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ടൈഗേഴ്സ് നെ കിരീടത്തിലെക്ക് നയിക്കുകയും ചെയ്തു .യുണൈറ്റഡ്
സിക്കിം ,മുംബൈ എഫ് സി ,സാൽഗോക്കർ ബെംഗളൂരു എഫ് സി ,ഡി എസ് കെ ശിവാജിയൻസ് എന്നിവക്ക് വേണ്ടി ജിംഗാൻ കുറഞ്ഞകാലം കളിച്ചിട്ടുണ്ട്.എങ്കിലും ടീമിലെ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ ആദേഹത്തിനായിട്ടുണ്ട്.തുടർച്ചയായി നാലാം വർഷവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ കുന്തമുന ജിംഗൻ തന്നെയായിരിക്കും
കേരളത്തിന്റെ സ്വന്തം സി കെ വിനീത് :
നിർണായക ഘട്ടങ്ങളിലെ തന്റെ ഗോളുകൾ കൊണ്ട് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായ കളിക്കാരനാണ് വിനീത്.ബെംഗളുരു എഫ് സി താരമായിരുന്ന വിനീത് ബ്ലാസ്റ്റേഴ്സ് വരവ് മികച്ച ഗോളുകൾ കൊണ്ടാണ് ആഘോഷിച്ചത്.അദ്ദേഹത്തെ നിലനിർത്തിയത് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
കേരളത്തിലെ കണ്ണൂരിൽ ജനിച്ച വിനീത് വിവ കേരളയിലും ചിരാഗ് യൂണൈറ്റഡിലും കളിച്ച ശേഷമാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്.അവിടെ 4 സീസൺ കളിക്കുയും ചെയ്തതു .രണ്ടാം ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ വിനീത് സ്ഥിരം തുടക്കക്കാരൻ അല്ലെങ്കിലും ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ തിളങ്ങുന്ന താരമാണ്
മിലാൻ സിങ് :
വർഷങ്ങളായി ഷില്ലോങ് ലാജോങ്ങിന്റെ കോച്ചായിരുന്ന താങ്‌ബോയ് സിങ്‌ടോ ആണ് ഇഷ്ഫാഖ് അഹ്മദിന്റെ പകരമായി ബ്ലാസ്റ്റേഴ്സ് അസിസ്റ്റൻറ് കോച്ചയാത്,അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിലേ നല്ല യുവതാരങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു.അതിൽപെട്ട് ആളാണ് മണിപ്പൂരുകാരനായ സെൻട്രൽ മിഡ്‌ഫീൽഡർ മിലൻ സിങ്.പൈലൻ ആരോസിന് വേണ്ടി കളിച്ച മിലൻ സിംഗിന്റെ പ്രകടനം ഒരുപാട് കോച്ചുമരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇൗ 25 കാരൻ 2 സീസൺ ഷില്ലോങ്ങിനൊപ്പമായിരുന്നു
ഇന്ത്യക്ക് വേണ്ടി ഏഷ്യൻ ഗെയിംസിൽ അണ്ടർ 23 ലെവലിൽ പന്ത് തട്ടിയ മിലൻ സിംഗിന്റെ സീനിയർ ടീം അരങ്ങേറ്റം ഇൗ വർഷം കമ്പോഡിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു.മധ്യഭാഗത്ത് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് മിലൻ സിങ് തീർച്ചയായും ഒരു മുതൽ കൂട്ടാകും
ജാകിചന്ദ് സിങ്:
ഐ ലീഗ് രണ്ടാം ഡിവിഷൻ ടീമായ റോയൽ വാഹിങ്‌ദോഹ യിൽ തന്റെ പ്രൊഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ച ജാക്കി ചന്ദ് സിങ് ഐ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ച ടീമിലെ അംഗമായിരുന്നു.ആദ്യ സീസണിൽ തന്നെ 5 ഗോൾ നേടിയ അദ്ദേഹം മറ്റ് ക്ലബുകളും നോട്ടമിടാൻ തുടങ്ങി.
ഐ എസ് എൽ രണ്ടാം സീസണിൽ എഫ് സി പുണെ സിറ്റിക്ക് വേണ്ടി 9 കളികളിൽ ബൂട്ടണിഞ്ഞ ജാകിചന്ദ് സിങ് ഒരു ഗോൾ നേടി,ഐ എസ് എലിലെ വേഗതയേറിയ ഗോളുകളിൽ ഒന്നായിരുന്നു അത്.ഗോവൻ ക്ലബായ സൽഗോകകരിലേക്ക് കൂടുമാറാനുള്ളള സിംഗിന്റെ തീരുമാനമാണ് 2015 ൽ ദേശീയ ടീമിൽ അരങ്ങേറാൻ അദ്ദേഹത്തെ സഹായിച്ചത്.
നീല കുപ്പയത്തിലെ സ്ഥിര സാനിധ്യമായ ജകിച്ചന്ധ് വലതുവിങ്ങിലൂടെ കുത്തിച്ച് പായനും ബോക്‌സിനകത്തേക് മികച്ച ക്രോസുകൾ നൽകാനും കെൽപ്പുള്ള താരമാണ്.കേരള ബ്ലാസ്റ്റേഴ്സിന് വലത് വിങ്ങിൽ ഉപയോഗപ്പെടുതാൻ എന്തുകൊണ്ടും മികച്ചവനാണ് ജാക്കിചന്ദ് സിങ്.
തയ്യാറാക്കിയത്
ഫാഹിസ് തിരുരങ്ങാടി
0 comments:
Post a Comment