പുതിയകാല ഫുട്ബോൾ ചരിത്രത്തിൽ സെൻട്രൽ മിഡ്‌ഫീൽഡിൽ തരംഗം സൃഷ്ട്ടിച്ച കളിക്കാരൻ 1981 october 21ൽ സെർബിയയിൽ ജനനം . ഡിഫെൻസിലെ പോരാട്ട വീര്യവും മുന്നിൽ നിന്ന് പട നയിക്കാനുള്ള കഴിവും കണ്ട അദ്ദേഹത്തെ സാർ സർ അലക്സ് ഫെർഗുസൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവന്ന ചെകുത്താൻ ആക്കി.. 2000 ത്തിന്റെ തുടക്കത്തിൽ തന്റെ പ്രാഥമിക ക്ലബ് ആയ റെഡ് സ്റ്റാർ ബെൽഗ്രേഡിലെ മികച്ച പ്രകടനങ്ങൾ റഷ്യിലെ മുൻനിര ക്ലബ് ആയ സ്പാർട്ടക് മോസ്കോയിൽ എത്തിച്ചു,തുടർന്ന് 2006 ജർമൻ ലോകകപ്പിൽ സെർബിയയുടെ ദേശിയ കുപ്പായം അണിഞ്ഞു,അതെ വർഷം ആണ് ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന ഓൾഡ് ട്രാഫൊർഡിലെ ആ ക്ലബ്ബിലേക്ക് എത്തുന്നത്,അതും അന്നത്തെ റെക്കോർഡ് തുകയായ 7 മില്യണ് .അത്രെയും തുക കൊടുത്ത് എടുത്ത താരം ആരാ എന്ന് ആരാധകർക്ക് പോലും അന്ന് ആശ്ചര്യം ഉളവാക്കി ആരാധകരുടെ സംശയം മാറ്റി കൊണ്ട് വിഡിക് കളിക്കളത്തിൽ പന്ത് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു,വിഡികിനെയും അന്നത്തെ സഹ കളിക്കാരൻ ആയ ഫെര്ടിനാന്റിനെയും കടന്ന് പന്ത് കൊണ്ട് പോകാൻ എതിരാളികൾ കിണഞ്ഞ് പണിയെടുക്കേണ്ട അവസ്ഥ ആയി
പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ് ,ക്ലബ് വേൾഡ് കപ്പ് തുടങ്ങി അനവധി നിരവധി ട്രോഫികൾ വിഡികിന്റെ കാലത്ത് ഓൾഡ് ട്രാഫൊർഡിൽ വന്ന് ചേർന്നിരുന്നു
0 comments:
Post a Comment