Wednesday, October 4, 2017

ഇന്ത്യയുടെ 11 പോരാളികൾ



ഒക്ടോബർ 6 ന് ഇന്ത്യൻ ഫുട്ബോൾ ഒരു പുതിയ ചരിത്രം കുറിക്കുകയാണ്. ആദ്യമായി ഇന്ത്യ ഫിഫ സംഘടിപ്പിക്കുന്ന ലോകകപ്പിൽ  പന്ത് തട്ടാൻ ഇറങ്ങുന്നു

മാസ്മരിക വേഗവും ചടുല നീക്കങ്ങളുമായി ലോക ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം കൂടി എഴുതി ചേർക്കാൻ ഇന്ത്യൻ  ചുണക്കുട്ടികൾ ഒരുങ്ങി കഴിഞ്ഞു .

ഇവർ വരുമ്പോൾ ഇംഗ്ലീഷ് പോർ വീര്യവും സ്പാനിഷ് വസന്തവും ഇറ്റാലിയൻ പ്രതിരോധവും ലാറ്റിനമേരിക്കൻ സൗന്ദ്യര്യവും സാംബാ നൃത്തചുവടുകൾ വരെ പിഴച്ചേക്കാം.


മികച്ച ഫോമും ഫിറ്റ്നസ്സും വിലയിരുത്തി ലൂയിസ് നോർട്ടൻ ആദ്യ പതിനൊന്നിൽ ആരെ  കളിപ്പിക്കുമെന്ന് നമുക്ക് നോക്കാം : 


ഗോൾ കീപ്പർ



ധീരജ് സിങ് : 

പ്രായം 17, ജേഴ്‌സി നമ്പർ 1


U -17 ടീമിലെ എട്ടു മണിപൂരി  കളിക്കാരിൽ ഒരാളാണ് ധീരജ്. ടീമിൽ  ഒന്നിച്ച് വർഷങ്ങളായി ധീരജിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിശയകരമായ ഷോട്ട് സ്റ്റോപ്പർ. ക്രോസുകളും ഫ്രീ കിക്കിനെയും വിലയിരുത്തുന്നതിൽ വരുന്ന വീഴ്ചകൾ മാത്രമാണ് ധീരജിന്റെ പോരായ്മ  


ധീരജിനേക്കാൾ ഉയരമുള്ള പ്രഭ്ശുകൻ ഗില്ലും , ടൊർണാറ്റോ യിൽ നിന്നുള്ള സണ്ണി ദലിവാലും ഉണ്ടെങ്കിലും ലൂയിസ് നോർട്ടൻ ധീരജിനായിരിക്കും അവസരം കൊടുക്കുക .


ഫുൾ ബാക്ക് 



സഞ്ജീവ് സ്റ്റാലിൻ 

പ്രായം 16, ജേഴ്‌സി നമ്പർ 5


ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കർ (ഫ്രീ കിക്ക്‌ , കോർണർ ) , രണ്ട് കാലിലും ഒരു പോലെ ഉപയോഗിക്കാന് കഴിയുന്ന  മികച്ച താരം .ആദം കോച്ചായിരിക്കുമ്പോൾ വിങ്‌സിലായിരുന്നു സ്റ്റാലിൻ കളിച്ചിരുന്നത് , ഇപ്പോൾ ലെഫ്റ് ബാക്കിലായി കളിക്കുന്നു .

ആക്രമിച്ച് കളിക്കാനും സ്കോറിങ് ചെയ്യാനും ഇഷ്ടപെടുന്ന ആളാണ്  , എന്നിരുന്നാലും ഡിഫെൻസിലും തന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും സ്റ്റാലിൻ പറയുന്നു .

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നാണ് ഹാഫ് ലൈനിൽ നിന്ന് ഗോൾ സ്കോർ ചെയ്തത്

 



ബോറിസ് സിങ് 

പ്രായം 17, ജേഴ്‌സി നമ്പർ 2


2016 ലെ AFC U-16 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കഴിവ് തെളിയിച്ച ബോറിസ്   ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യൻ ഇന്റർനാഷണൽ ഉന്താണ്ടാ സിംഗിന്റെയും കടുത്ത ആരാധകനാണ് . ബോറിസ്  ടെന്നീസ് പന്ത് കൊണ്ടാണ്  ആദ്യം കളിക്കാൻ തുടങ്ങിയത് .നല്ല സ്കോറിങ് പൊസിഷനും മികച്ച ഷോട്ടുകളും  എതിരെയുള്ള ഡിഫെൻസിനെ നേരിടാനും ബോറിസ് മിടുക്കനാണ് .


സെന്റർ ബാക്ക് 




അൻവർ അലി

പ്രായം: 17, ജേഴ്സി നം: 4


മറ്റോസ് ഇന്ത്യയുടെ കോച്ച് ആയ ശേഷമാണ് അൻവർ ടീമിലെത്തിയത്. ദേശീയ ടീം മിനാർവ അക്കാദമി മൽസരത്തിൽ മികച്ച പ്രകടനമാണ് അൻവറിനെ ലോകകപ്പ് ടീമിൽ എത്തിച്ചത്.

സെർജിയോ റാമോസ്സന്ദീശ് ജിന്ംഗൻ എന്നിവരുടെ ആരാധകനാണ് . അൻവർ അലി   ആദ്യ പതിനൊന്നിൽ ഇടം നേടുന്നതിൽ യാതൊരു സംശയവും ഇല്ല .




ജിതേന്ദ്ര സിംഗ്

പ്രായം: 16, ജേഴ്സി നമ്പർ: 14


21 അംഗ ടീമിലെ മൂന്ന് ബംഗാളി താരങ്ങളിലൊരാളിലൊരാളായ ജിതേന്ദ്രയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പരിചയ സമ്പത്ത്  ടീമിലെ മറ്റൊരു സെന്റർ ബാക്കായ  നമീദ് ദേശ്പാണ്ഡെയേക്കാൾ  മികച്ചതാണ് . അത് കൊണ്ട് തന്നെ ആദ്യ പതിനൊന്നിൽ ജിതേന്ദ്ര ഉണ്ടാകും . ജിതേന്ദ്രയുടെ പിതാവ് കാവൽക്കാരനായി ജോലിചെയ്യുമ്പോൾ, അമ്മ ഒരു തയ്യൽക്കാരിയാണെങ്കിലും അവന്  അവന്റെ സഹോദരന്മാരിൽ നിന്നാണ്  l  ഫുട്ബോൾ പിന്തുടരാൻ  പ്രോത്സാഹനം ലഭിച്ചിത് . ക്രിക്കറ്റിനെ മാറ്റി ഫുടബോൾ  ഒരു കായിക വിനോദമായി തിരഞ്ഞെടുത്ത  ജിതേന്ദ്രക്ക് , കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബിൽ കളിക്കുന്ന ഒരു മൂത്ത സഹോദരനുമുണ്ട് . സുനിൽ ഛേത്രി, ആർത്രൂ വിഡാൾ എന്നിവരുടെ ആരാധകനാണ്  ജിതേന്ദ്ര .


സെൻട്രൽ മിഡ്‌ഫീൽഡർസ് 



സുരേഷ് സിങ് 

പ്രായം 17, ജേഴ്‌സി നമ്പർ 6


സുരേഷ് മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന താരം  മണിപ്പൂർ സ്വദേശിയായന്ന്.

2014 എൽ ഇന്ത്യയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ പ്രീമിയർ ക്യാമ്പിൽ മികച്ച താരമായിരുന്നു സുരേഷ്.

ബ്രിക്സ് ടോർണ്ണമെന്റിൽ ഇന്ത്യൻ നായകനായിരുന്ന  സുരേഷ് മിഡ്ഫീൽഡിന്റെ ഹൃദയം കൂടിയാണ്. ശക്തമായ ഫിറ്റ്നസ്സും ശാരീരികതയും  വേഗതയുമുള്ള താരമാണ് , അവസരം നൽകിയാൽ വാങ്ജാം ഗെയിം തന്നെ മാറ്റി മറിക്കും .

 ഇന്ത്യ കഴിഞ്ഞ വർഷം .എഫ്.സി U -16  യോഗ്യത നേടിയത് വാങ്‌ജമിന്റെ നാല് ഗോളിലൂടെയാണ് . അതെ ടൂർണമെന്റിൽ തന്നെ 97 ാം മിനുട്ടിൽ അദ്ദേഹത്തിന്റെ ഒരു മികച്ച പെനാൽറ്റിയിലൂടെ ആയിരുന്നു ഇന്ത്യ സൗദി അറേബിയയുമായി സെമി ഫൈനലിൽ 3-3 സമനിലയിൽ കളി അവസാനിപ്പിച്ചത്   . ലോകകപ്പിൽ മിഡ്ഫീൽഡിൽ ഇന്ത്യക്ക് വാങ്‌ജമിന്റെ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും .




അമർജിത് സിങ് 

പ്രായം 16, ജേഴ്‌സി നമ്പർ 8


ഇന്ത്യൻ ടീമിൻറെ നായകൻ , ശാന്ത സ്വഭാവും ,മിഡ്‌ഫീൽഡിൽ  ഇന്ത്യൻ ടീമിനെ നിയന്ദ്രിക്കുന്നതും അമർജിത് ആണ് .തന്റെ വീട്  വിട്ട് ഏറ്റവും ചെറുപ്പത്തിൽ തന്നെ ചണ്ഡിഗർ ഫുട്ബോൾ അക്കാദമിയിൽ കളിച്ചു വളർന്ന താരമാണ് .അത് കൊണ്ട് തന്നെ ഇന്ത്യയെ നയിക്കാൻ ഏറ്റവും ഉത്തമൻ .ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ കോച്ച് ലൂയിസ് നോർട്ടൻ എല്ലാ താരങ്ങളോടും വോട്ടിങ് നടത്തിയപ്പോഴും  എല്ലാവരും വോട്ടിങ് ചെയ്തത് അമർജിത്തിന് തന്നെയായിരുന്നു 


വിങ്ങർസ്‌  



കോമൽ തത്താൽ

പ്രായം 17, ജേഴ്‌സി നമ്പർ 10


ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്സ് അണ്ടര്‍ 17 ചാമ്പ്യ‍ൻഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.



ജേക്സൺ സിംഗ്

പ്രായം: 16, ജേഴ്സി നമ്പർ: 25


വർഷം ആദ്യം U -16 -ലീഗിൽ മിനിർവ പഞ്ചാബ് എഫ് സി യെ വിജയത്തിലേക്ക് നയിച്ചത് ജാക്സൺ ആണ് , പിന്നീട് ഇൻഡിനെ U-17 നെതിരെ  1-0 ന് ജയിച്ചപ്പോഴാണ്  മാട്ടോസ് അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് . തന്റെ ഒഴിവുസമയത്ത് എം.എം. (മിക്സഡ് മാർഷൽ ആർട്ട്സ്) ജെയ്ക്ക്സൺ ഇഷ്ടപ്പെടുന്നു, കൂടാതെ ബൈച്യുങ് ബൂട്ടിയ, സെർജിയോ ബസ്ക്വെറ്റ്സ് എന്നിവരെ പ്രിയപ്പെട്ട ഫുട്ബോൾ കളിക്കാരായി പട്ടികപ്പെടുത്തുന്നു.


സ്ട്രൈക്കർമാർ




അഭിജിത് സർകാർ

പ്രായം: 17, ജേഴ്സി നമ്പർ: 12


ഒരു സമയം ഓട്ടോ റിക്ഷയിലും  മറ്റൊരു സമയം  മത്സ്യം വിൽക്കുന്ന  തൊഴിലാളിയുമായാണ് അഭിജിത്തിന്റെ  അച്ഛൻ ജോലി ചെയ്യുന്നത്. അമ്മ ടൊബാക്കോ  ഫാക്ടറിയിൽ ജോലി ചെയ്യുന്നു   അഭിജിത് ഇത് വരെ 19 മത്സരങ്ങളിൽ ഏഴ് ഗോളുകളോടെ മികച്ച സ്കോർ റെക്കോർഡിട്ടു. ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകനയാ അഭിജിത്   ഇന്ത്യ ചിലി സൗഹൃത മത്സരത്തിൽ  നിന്ന് 1-1 നു സമനിലയിൽ എത്തിക്കാൻ സഹായിച്ചു




അനികേത്  ജാദവ്

പ്രായം: 17, ജേഴ്സി നം: 11


കഴിഞ്ഞ കാലങ്ങളിൽ U -19 -ലീഗിൽ യൂത്ത് അക്കാദമിയിൽ അംഗമായിരുന്നു. അദ്ദേഹത്തിന്  ബാഴ്സലോണ ഇഷ്ടപ്പെട്ട ക്ലബ്ബാണ് . പതിനാലാം വയസ്സിൽ ഫുട്ബോൾ രംഗത്ത് എത്തിയ ജധേവ് 2017 ലു ബയേൺ മ്യൂണിച്ച് യൂത്ത് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ലോകകപ്പിൽ ഇന്ത്യയുടെ ആക്രമണം ചുമതല മറ്റോസ് ജധേവിനെയാണ് ഏൽപ്പിക്കുന്നത്.

അനികേത് ജാദവ് തന്റെ കരിയറിൽ  ഒരു വിങ്ങറായി  കരിയറിന് തുടക്കം കുറിച്ചെങ്കിലും കളിക്കാരെ തോൽപ്പിച്ച് മുന്നോട്ട് പോകാനുള്ള കഴിവുള്ളത് കൊണ്ട് കോച്ച് അദ്ദേഹത്തെ ഫോർവേഡായി കളിക്കാൻ പ്രേരിപ്പിച്ചുപൂന എഫ്.സി.യിൽ ചെറുപ്പത്തിൽത്തന്നെ യൂത്ത് ലെവെലിലും  U -17 ടീമിനു വേണ്ടി തിളങ്ങുമ്പോഴും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. നെയ്മർ, സി.കെ. വിനീത് എന്നിവരുടെ ഫുട്ബോൾ ആരാധകനാണ് .

Read Also: ഫിഫ U-17 ലോകകപ്പ് : പൊരുതാൻ ഒരുങ്ങി ആതിഥേയർ

0 comments:

Post a Comment

Blog Archive

Labels

Followers