2023 ലെ ഏഷ്യൻ കപ്പിന്റെ ആതിഥേയരാക്കാൻ ഇന്ത്യ അപേക്ഷ സമർപ്പിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം.
ഫിഫ അണ്ടർ 17 ലോകകപ്പിന്റെ വിജയമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പുതിയ ഊർജ്ജം നൽകുന്നത്.
2019 ലെ അണ്ടർ 20 ലോകകപ്പിനും ആതിഥേയരായമരുള്ളാൻ ഇന്ത്യ അപേക്ഷ നൽകിയിട്ടുണ്ട്. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായി നിർമ്മിച്ച സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും എല്ലാം ലോക നിലവാരത്തിലുള്ളതാണ് എന്നത് ഇന്ത്യക്ക് അനുകൂലമാകും എന്ന വിശ്വാസമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുള്ളത്.
ഇന്ത്യക്ക് പുറമേ ഏഷ്യയിലെ ഫുട്ബോൾ ശക്തികളായ ചൈനയും ദക്ഷിണ കൊറിയയും 2023 ലെ ഏഷ്യൻ കപ്പിന്റെ ആതിഥേയരാകാൻ രംഗത്തുണ്ട്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment