Showing posts with label RUMORS. Show all posts
Showing posts with label RUMORS. Show all posts

Friday, August 31, 2018

വിശ്വവിഖ്യാതമായ ആ ഏഴാം നമ്പറിന് ഇനി പുതിയ അവകാശി..


ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയുടെ അടുത്ത ഉടമ ആരാവും എന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നു.

പല പ്രമുഖ താരങ്ങളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കടേന കോപ്പേ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം. ആരും പ്രതീക്ഷിക്കാത്ത ഒരു താരമാണ് റയൽ മാഡ്രിഡ് പുതിയ ഏഴാം നമ്പർ ജേഴ്സി ധരിക്കാൻ പോകുന്നത് അത് മറ്റാരുമല്ല സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണെബുവിൽ എത്തിയ സ്‌ട്രൈക്കർ മാരിയാനോ ഡയസ്.

25കാരനായ ഡയസ് ലിയോണിന് വേണ്ടി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട് 2016-17 സീസണുകളിൽ ലാലീഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ടീമിലെ അംഗവുമായിരുന്നു ഡയസ്.

Friday, July 27, 2018

റൊണാൾഡോയ്ക്ക് പകരക്കാരനായി എഡിസൺ കവാനി റയലിലേക്ക്.. 


റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി സാന്റിയാഗോ ബെർണബുവിലേക്ക് വരാനിരിക്കുന്ന സൂപ്പർ താരം ആരാവും എന്നറിയാനാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്. റൊണാൾഡോക്ക് പകരം നെയ്മറും, ഹസാർഡും,..... അടക്കം പലരുടെയും പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലേക്ക് ഇതാദ്യമായാണ് കവാനിയുടെ പേര് പറഞ്ഞു കേൾക്കുന്നത്. പ്രമുഖ മാധ്യമം ഡെയിലി മെയിൽ ആണ് കവാനി റയലിലേക് വരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.
2013 ൽ നെപ്പോളിയിൽ നിന്ന് പി.എസ്.ജി യിൽ എത്തിയ കാലം മുതൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണ് കവാനി. അവസാനവട്ടം പി.എസ്.ജി ചാമ്പ്യൻസ് ആയപ്പോൾ നേടിയ 40 ഗോൾ അടക്കം എല്ലാ സീസണിലും ക്ലബിനായി ശരാശരി 34 ഗോളുകൾ താരം നേടിയിട്ടുണ്ട്.
നിലവിൽ കവാനിക്ക് പി.എസ്.ജി യുമായി 2020 വരെ കോണ്ട്രാക്ട ഉണ്ട് എങ്കിലും €89 മില്യനിൽ കുറയാത്ത ഒരു ഡീലിന് ക്ലബ് തയ്യാറാവും എന്നാണ് റിപ്പോർട്ട്. എന്നാൽ കോണ്ട്രാക്ട് ഡിമാന്റുകൾ അംഗീകരിക്കാൻ മാഡ്രിഡ് തയാറാവുമോയെന്ന് ഇനിയും വ്യക്തമല്ല..നല്ലൊരു ഗോൾവേട്ടക്കാരനായിട്ടുള്ള പെരെസിന്റെ അന്വേഷണം ഏറെക്കുറെ കവാനിയെ സൈൻ ചെയ്യുന്നതിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലാ ലിഗ സീസണും ചാമ്പ്യൻസ് ലീഗും മാത്രമല്ല ശക്തരായ ചിരവൈരികളായ ബാഴ്സയും അത്ലറ്റികോയുമായെല്ലാം കളിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയുന്ന മികച്ച ഒരു സ്‌ട്രൈക്കർ റയലിന് അത്യന്താപേക്ഷിതം തന്നെയാണ്. പി എസ് ജിയിൽ നെയ്മറിന് ലഭിക്കുന്ന സ്വീകാര്യത തനിക്കു ലഭിക്കുന്നില്ല എന്ന തോന്നലും കവാനിയെ റയൽ ക്യാമ്പിൽ എത്തിക്കാൻ കാരണമായേക്കാം എന്നും ഡെയിലി മെയിൽ പറയുന്നു.

Monday, June 4, 2018

ആശാന്റെ അടുത്ത അങ്കം കൊൽക്കത്തയിലോ..?

ഇന്ത്യൻ സൂപ്പർ ലീഗ് 2016/2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുകയും 2017/2018 സീസണിൽ അരങ്ങേറ്റകാരായ ടാറ്റാ ജംഷെത്പുർ എഫ് സിയെ  അഞ്ചാം സ്ഥാനത് എത്തിക്കുകയും ചെയ്ത മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം സ്റ്റീവ് കോപ്പൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എ റ്റി കെയുടെ മുഖ്യപരിശീലകനാകുമെന്ന് റിപോർട്ട്. എ റ്റി കെ മാനേജ്‌മെന്റും കോപ്പലുമായി അവസാനഘട്ട ചർച്ചകൾ പുരോഗമിച്ചു വരുന്നതായി ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തത്.
രണ്ടുതവണ ഐ എസ് എൽ കിരീടം ചൂടിയ കൊൽക്കത്ത വമ്പൻ താരനിരയും വൻ പ്രതീക്ഷകളുമായാണ് നാലാം സീസണിൽ ടെഡ്ഡി ഷെറിങ്ഹാമിന്റെ കീഴിൽ അണിനിരന്നതെങ്കിലും നിരാശയായിരുന്നു ഫലം ഇതേത്തുടർന്ന് ടെഡ്ഡി ഷെറിങ്ഹാമിനെ പുറത്താക്കിയ മാനേജ്മെന്റ് മുൻ ബാംഗ്ലൂരു എഫ്.സി പരിശീലകൻ ആഷ്ലി വെസ്റ്റ് വൂഡിനെ മാറ്റി പരീക്ഷിച്ചു എങ്കിലും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ആവാത്തതിനെ തുടർന്ന് അദ്ദേഹവും പിന്മാറി. സീസൺ അവസാനിക്കുമ്പോൾ മാർക്യു പ്ലെയർ റോബി കീൻ പരിശീലകന്റെ അധിക ചുമതലകൂടെ ഏറ്റെടുത് 18 മത്സരങ്ങളിൽ നിന്നായി 16 പോയിന്റുമായി ഒൻപതാം സ്ഥാനതായിരുന്നു കൊൽക്കത്ത. എഫ് സി ഗോവയിൽനിന്നേറ്റ പരാജയം സൂപ്പർ കപ്പിലും തിരിച്ചടിയായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഏറെ വിജയങ്ങൾ കൊയ്ത ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് 322 കളികളിലായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 42 തവണ ഇംഗ്ലണ്ടിന്റെ ജേർസിയണിഞ്ഞ കോപ്പൽ 1977 മുതൽ 1983 വരെ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. പരിക്കിനെത്തുടർന്ന് പിനീട് അദ്ദേഹത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. 1984 മുതൽ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ബ്രിസ്റ്റോൾ സിറ്റി, ബ്രൈറ്റൺ, ഹോവ് ആൽബിയൺ, മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫോർഡ്, ക്രാളി ടൗൺ എന്നീ ടീമുകളുടെ ലീഗ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ തന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലിനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക തന്നെയാവും കൊൽക്കത്തയുടെ ലക്ഷ്യം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Monday, July 10, 2017

കേരളബ്ലാസ്റ്റേഴ്‌സിന് പുതിയ മാനേജരോ ???



സോഷ്യൽ മീഡിയകളിൽ കൂടി പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ കോച്ചിലേക്ക് എത്തിച്ചേരുന്നതായി സൂചന,

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കിൾ ചോപ്രയും ഇത് സംബന്ധിച്ച വാർത്ത ട്വിറ്ററിൽ കൂടി പുറത്ത് വിടുകയുണ്ടായി.

മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരവും നോട്ടിങ്ഹാം ഫോറസ്റ്, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി നിരവധി ക്ലബ്ബ് കൾക്ക് വേണ്ടി ബൂട്ടണിയുകയും , നോട്ടിങ്ഹാം ഫോറസ്റ്, മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട് u21 തുടങ്ങിയ ടീമുകളുടെ ഒക്കെ മാനേജരായും പ്രവർത്തിച്ചിട്ടുള്ള 55 കാരനായ സ്റ്റുവർട്ട് പിയേഴ്സിന്റെ പേരാണ് ഇതിൽ ഉയർന്നു കേൾക്കുന്നത്.



1983 മുതൽ 2002 വരെ ഉള്ള കരിയറിൽ ഡിഫൻഡർ ആയി കളിച്ചിട്ടുള്ള സ്റ്റുവർട്ട് പിയേഴ്‌സ് 747 മത്സരങ്ങളിൽ നിന്ന് 82 ഗോളുകളും നേടിയിട്ടുണ്ട് , അതിൽ ഇംഗ്ളീഷ് നാഷണൽ ടീമിന് വേണ്ടി 78 കളികളിൽ നിന്ന് നേടിയ 5 ഗോളുകളും ഉണ്ട് .

അദ്ദേഹം 2012 ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടൻ ഒളിമ്പിക്‌സ് ഫുട്ബാൾ ടീമിന്റെ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

തന്റെ കരിയറിൽ 201 കളികളിൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ വിന്നിങ് ശതമാനം 38.8 ആണ്.

ഇതൊക്കെ ആണെങ്കിലും കോപ്പലിനെ നഷ്ടപ്പെടുകയാണെങ്കിൽ അത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാന്സിന് എത്രത്തോളം അംഗീകരിക്കാൻ കഴിയും എന്നുള്ളത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.

സൗത്ത് സോക്കേഴ്‌സ്

Friday, June 30, 2017

Indian Super League (ISL) - COUNTDOWN - ഇയാൻ ഹ്യുമും സമീഹ് ദൗത്തിയും കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഇയാൻ ഹ്യുമും സമീഹ് ദൗത്തിയും കേരള ബ്ലാസ്റ്റേഴ്സിലേക്ക് 😍




😍💪
സൂപ്പർ താരം ഇയാൻ ഹുമും സൗത്ത് ആഫ്രിക്കൻ വിംഗർ സമീഹ് ദൗത്തിയും കേരള ബ്ലാസ്റ്റേഴ്സും ആയി കരാർ ഒപ്പിട്ടതായി ‌ സൂചന.ഐ.എസ്.എൽ സീസൺ 3 കൊൽക്കത്തയെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇരുവരെയും ബ്ലാസ്റ്റേഴ്സിന്റെ പാളയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ഇയാൻ ഹ്യുമ് ആദ്യ സീസണിൽ ബ്ലാസ്റർസിനായി കളിച്ച താരമാണ് . സമീഹ് ദൗത്തി സൗത്ത് ആഫ്രിക്കൻ ലീഗിലെ മികച്ച പ്രകടനം വഴിയാണ് ഐ.എസ്.ലിൽ എത്തിയത്. കേരളത്തിൽ നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ഇരുവരും.
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനായ ഇയാൻ ഹ്യുമും വിങ്ങികളിലൂടെ മുന്നേറി അവസരങ്ങൾ സൃഷ്ട്ടിക്കുന്ന സമീഹ് ദൗതിയും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് ടീമിന്റെ മുന്നേറ്റത്തിന് കരുത്താകും
ഇരുവരും ബ്ലാസ്റർസിലേക്ക്‌ ചേക്കേറുന്നത് കൊൽക്കത്തക്ക് വൻ തിരിച്ചടിയാകും.നിലവിൽ മിക്കച്ച വിദേശ താരങ്ങൾ ഉണ്ടെങ്കിലും,ആക്രമണകാരികൾ ആയ ഇരുവരുടെയും അഭാവം നിലവിലെ ചാംപ്യൻമാർക്ക് തിരിച്ചടിയാണ്
സൗത്ത് സോക്കേർസ്

Wednesday, June 21, 2017

ഇത്തിഹാദ് അക്കാദമിയിലൂടെ ബ്ലാസ്റ്റേഴ്സിലേക്കോ

Image may contain: 1 person, smiling, text


കേരളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സഹൽ അബ്‌ദുല്ല സമദ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് അഭ്യൂഹം. പല മാധ്യമങ്ങളും ഈ കാര്യം റിപ്പോർട്ട് ചെയ്തു. യു എ ഇ യിലെ ഇത്തിഹാദ് അക്കാദമിയിലൂടെ വളർന്ന താരമാണ് സഹൽ. എസ്‌ എൻ കോളേജിനു വേണ്ടി കളിക്കുമ്പോഴാണ് കേരളം സഹലിന്റെ പ്രതിഭയെ തിരിച്ചറിയുന്നത്. ജില്ലാ ടീമിലെ പ്രകടനം ആണ് സഹലിനെ കേരള സന്തോഷ് ട്രോഫി ടീമിൽ എത്തിച്ചത്. സന്തോഷ് ട്രോഫിയിലും സഹലിന്റെ പ്രകടനം മികച്ചതായിരുന്നു.







പ്രമുഖ ഇന്ത്യൻ കളിക്കാരെ നോട്ടമിട്ട് ടാറ്റ




Image may contain: 1 person, playing a sport, text and outdoor


മോഹൻ ബഗാന്റെ താരങ്ങളായ ഗോൾ കീപ്പർ ദെബ്ജിത് മജുമുദീറിനെയും റൈറ്റ് ബാക്ക് ബാക്ക് ആയ പ്രീതം കോട്ടലിനോടും ആണ് പുതിയ ക്ലബ്ബായ ടാറ്റ ചർച്ചനടത്തുന്നത് .ഇവർ കഴിഞ്ഞ സീസണിൽ ഐ എ സ്‌ ൽ ജേതാക്കളായ അത്ലറ്റികോ ഡി കൊൽക്കത്തക്ക് വേണ്ടി കളിച്ചിരുന്നു .ഐ സ് ൽ ഐ ലീഗിന് സമാന്തരമായി നടത്തുന്നതോടെ വലിയ താരങ്ങൾ ഐ സ് ലിലേക്കു ചുവട് മാറാൻ സാധ്യത കൂടുതൽ ആണ്. ഇത് ഐ ലീഗ് ക്ലബ്ബ്കൾക്ക് തിരിച്ചടിയാകും .


Monday, June 19, 2017

പ്രതീക്ഷകൾ നൽകുന്ന മുന്നൊരുക്കം!!

പ്രതീക്ഷകൾ നൽകുന്ന മുന്നൊരുക്കം!!



പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കൊപ്പലാശാനും സംഘവും കഴിഞ്ഞ സീസണിൽ നമ്മളെ ഫൈനൽ വരെ എത്തിച്ചു. പക്ഷെ ഈ വർഷത്തെ ഇതുവരെ കേൾക്കുന്ന വാർത്തകൾ അനുസരിച്ച് കൊപ്പൽആശാൻ ഉണ്ടാക്കാൻ പോകുന്ന കപ്പൽ ഉരുക്കിന്റെ ആയിരിക്കുമെന്നാണ്. കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളിൽ ആരാധകർ തീർത്തും നിരാശരായിരുന്നു . തട്ടിക്കൂട്ടിയ ടീമിനെ ആണ് മാനേജ്‍മെന്റ് ഇറക്കിയത്. ഇതിനു പ്രധാന കാരണം സച്ചിൻ ഒഴികെ മാനേജ്‍മെന്റിൽ സ്ഥിരമായി ആരും ഇല്ല എന്നത് തന്നെ ആയിരുന്നു. കഴിഞ്ഞ സീസണിന് തൊട്ടുമുൻപാണ് ഇപ്പോഴത്തെ മാനേജ്മെന്റ് വന്നത്. പുതിയ മാനേജ്‍മെന്റ് വരുന്നതിനു മുൻപ് തന്നെ പല താരങ്ങളുമായി പഴയ മാനേജ്‍മെന്റ് കരാറിൽ എത്തിയിരുന്നു.ഇന്ത്യൻ താരങ്ങളുടെ തിരഞ്ഞെടുപ്പിൽ ആണ് പ്രധാനമായും പോരായ്മ സംഭവിച്ചത്. ഇഷ്ഫാഖിന്റെ സ്വാധീനത്തിലൂടെയാണ് പല ഇന്ത്യൻ താരങ്ങളും ടീമിൽ കയറിക്കൂടിയത്. മിഡ്ഫീൽഡർമാർ ടീമിൽ ഇല്ലാത്തതായിരുന്നു പ്രധാന പോരായ്മ. മിഡ്ഫീൽഡിൽ കളിച്ചിരുന്ന ജോസു ലെഫ്റ്റ് ബാക്കിലെക്കു മാറിയപ്പോൾ മിഡിൽ കളിക്കാൻ പ്ലയേഴ്സ് ഇല്ലാതായി. അസ്‌റാക് മുഹമ്മദിന്റെ മധ്യനിരയിലെ കളി ടീമിന് ഗുണം ചെയ്തതുമില്ല. വിനീതിന്റെ വരവോടുകൂടിയാണ് ടീം മാറിത്തുടങ്ങിയത്. ഈ ടീമിനെ ഫൈനൽ വരെ എത്തിച്ചതിന്റെ മുഴുവൻ അംഗീകാരവും കോച്ച് കോപ്പലിനു കൊടുക്കണം. "ടീമിനെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകർക്ക് ഒരു നല്ല ടീമിനെ കൊടുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞില്ല "എന്ന കോപ്പലിന്റെ വാക്കുകളിൽ എല്ലാം വ്യക്തമായിരുന്നു. എന്തായാലും പുറത്തുവരുന്ന വാർത്തകൾ നോക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാനേജ്‍മെന്റ് ഈ സീസണിൽ ഉണർന്നു പ്രവർത്തിക്കുന്നു എന്നാണ് നാം മനസിലാക്കേണ്ടത്. സ്റ്റീവ് കോപ്പലിനെ തന്നെ തിരിച്ചു കൊണ്ടുവരുന്നു എന്ന വാർത്തയാണ് ഇതിൽ പ്രധാനം. ഇത്തവണ കോപ്പലിന്റെ നേതൃത്വത്തിൽ ആയിരിക്കും ടീം സെലെക്ഷൻ എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിന്റെ താരങ്ങൾക്കു കൂടുതൽ അവസരം കിട്ടുമെന്നും കേൾക്കുന്നു. അതിന്റെ മുന്നൊരുക്കം എന്നവണ്ണം സന്തോഷ് ട്രോഫി മത്സരവേദിയിൽ കളിക്കാരെ നിരീക്ഷിക്കാൻ മാനേജ്മെന്റ് താല്പര്യം കാണിച്ചിരുന്നു. കഴിവ് തെളിയിച്ച യുവ താരങ്ങൾ ഇത്തവണ മഞ്ഞജേഴ്സിയിൽ കാണാൻ പറ്റുമെന്ന് നമ്മൾക്ക്‌ വിശ്വസിക്കാം. വിദേശ ക്ലബുമായുള്ള സഹകരണത്തിനും ഈ സീസണിൽ സാധ്യത ഉണ്ടന്നെന്നാണ് വിവരം കിട്ടുന്നത്. സ്പെയിനിലെ വമ്പൻ ക്ലബായ വലൻസിയ ബ്ലാസ്റ്റ്സിന്റെ സി ഈ ഓ സന്ദർശിച്ചിരുന്നു. അതിന്റെ ഭാഗമായി വലൻസിയ മാനേജ്മെന്റ് കൊച്ചി സന്ദർശിക്കും എന്നാണ് അറിയുന്നത്. വിനീതിനയും, ജിങ്കനെയും നിലനിർത്തി നല്ല താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാൻ സാധിച്ചാൽ നമുക്ക് നേട്ടങ്ങൾ കൊയ്യാനാവും. എന്തായാലും മികച്ച മുന്നൊരുക്കങ്ങൾ നടത്തി ഈ സീസണിൽ കൊപ്പലാശാനും സംഘവും കപ്പ് ഉയർത്തുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. 

സൗത്ത് സോക്കേഴ്സ് 

Sunday, June 18, 2017

ഇവർ ISL ലേക്കോ !!! 

ഇവർ ISL ലേക്കോ !!!


ഐ.സ്.എൽ 2017 ലിൽ കളിക്കാൻ ലോകഫുടബോളിലെ ഒരു പിടി ഇതിഹാസങ്ങൾ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
വാർത്തകളിൽ നിറയുന്ന ഈ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം


  • ഫ്രാൻസെസ്കോ ടോട്ടി



28 വർഷക്കാലത്തെ സുദീർഘമായ ബന്ധത്തിന് തിരശീല ഇട്ടുകൊണ്ട് AS റോമയുടെ ഇതിഹാസനായകൻ  ഫ്രാൻസെസ്കോ ടോട്ടി ഈ കഴിഞ്ഞ മെയ് മാസത്തിൽ റോമയോട് വിട പറഞ്ഞു. ഇറ്റാലിയൻ  ലോകകപ്പ് ജേതാവായ ടോട്ടിയെ റാഞ്ചാൻ ഐ.സ്.എൽ ക്ലബ്ബുകൾ തയാറെടുക്കുന്നതിന്റെ വാർത്തകൾ മുന്നേ പുറത്തു വന്നിരുന്നു. ഐ.സ്.എൽ സീസൺ തുടങ്ങുന്നതിനുമുൻപ് 41ന്നാം ജന്മദിനം ആഘോഷിക്കുന്ന ഈ പ്രായം തളർത്താത്ത പോരാളി ഏത് ക്ലബ്ബിൽ വരും എന്ന് കാത്തിരുന്നു കാണാം


  • ഡേർക് ക്യുറ്റ് 



ലിവർപൂളിന്റെ ഈ സൂപ്പർ താരം അടുത്തയിടക്കാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അങ്കത്തട്ടിൽ  ക്യുറ്റിന്റെ പ്രകടനം കാണാനുളള സാധ്യതകളെ തളളിക്കളയാനാവില്ല. അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് പല ഐ.സ്.എൽ ക്ലബ്ബുകളും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും ചർച്ചകൾ  പുരോഗമിക്കുന്നു എന്നുമാണ് അറിയാൻ സാധിക്കുന്നത്. കഠിനാദ്ധ്വാനിയും ഗോൾ നേടുന്നതിൽ അപാരമായ പ്രവീണ്യവുമുളള ക്യുറ്റ് ഐ.സ്.എലിൽ വന്നാൽ അദ്ദേഹം ഏറ്റവും പ്രശസ്തനായ താരമാവും എന്നതിൽ സംശയം വേണ്ട.


  •  അദ്ർ ഗുഡ്‌ജോൺസൺ



ക്യുറ്റിനെപോലെ പോലെതന്നെയി ഐസ്ലാൻഡ് സ്‌ട്രൈക്കറിന്റെയും പ്രായം 40നോട് അടുത്തുകഴിഞ്ഞു.
കഴിഞ്ഞ സീസണിൽ പുനൈ സിറ്റി ഫ്.സിയുമായി കരാർ ഉണ്ടായിരുന്ന ജോൺസൻ പരുക്കിനെത്തുടർന്ന് ഒരു മത്സരത്തിൽ പോലും പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഐസ്ലാൻഡ് ഇതിഹാസം വീണ്ടും വരാൻ പോകുന്ന സീസണിലും ഇന്ത്യയിൽ ബൂട്ടണിയാൻ തയാറെടുക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് ഇത്തവണ ഒരിക്കൽ കൂടി പുന്നൈ സിറ്റി തന്നെയാണ്  താരത്തെ സമീപിച്ചിരിക്കുന്നത്. കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു എന്ന് കണ്ടറിയാം എന്നിരുന്നാലും ഈ മുൻ ബാഴ്‌സലോണ താരത്തിന്റെ പരിചയസമ്പത്ത് ആര് സൈൻ ചെയ്താലും അവർക്ക് വലിയ മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.


  •  യൂസ്സി ബെനാവൂൺ ബെനയാനോൻ



യൂറോപ്പിലെ പല മുൻനിര ക്ലബ്ബുകളിലും, പ്രത്യേകിച്ച് ലിവർപൂൾ, ആഴ്സണൽ, ചെൽസിയ എന്നീ ടീമുകളിൽ കളിച്ച് പരിചയസമ്പന്നനായ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹത്തിന്റെ  ഫുട്ബാൾ ജീവിതത്തിന്റെ അവസാന കാലഘട്ടം ചെലവഴിക്കാനുളള  സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. ബെനൗൺ ഇപ്പോൾ മക്കബ ടെൽ അവിവിന് വേണ്ടി ഇസ്രയേലി ടൂർണമെന്റിൽ കളിച്ചു വരുകയാണ്, എന്നാൽ ഈ മാസം അവസാനം അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ബെനൗണ്ണിറ്റെ ഏജെൻറ്റുമായി പല ഐ.സ്.എൽ ക്ലബ്ബുകളും സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഗോൾ വേട്ടകാരനാണ് 37 കാരനായ ബെനൗൺ. ഏത് ക്ലബ്ബുമായി കരാറിൽ എത്തും എന്നിതുവരേയും വ്യക്തമല്ലെങ്കിലും ബെനൗണ്ണിനെ സൈൻ ചെയുന്നവർക് അത് വലിയ ഒരു നേട്ടമാവും എന്നുറപ്പ്.


  • റോബി കീൻ



ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് റോബീ കീനേയ്ൻ. ഈ വർഷം ജനുവരി വരെ അമേരിക്കൻ പ്രഫഷണൽ ക്ലബ്ബായ LA ഗാലക്സിയിൽ കളിച്ചിരുന്ന അദ്ദേഹതിന് നിലവിൽ ആരുമായും കരാർ ഇല്ല.  റിപ്പബ്ലിക് ഓഫ് ഐർലണ്ടിനുവേണ്ടി നീണ്ട 18 വർഷക്കാലം ബൂട്ടുകെട്ടിയ കീൻ 68 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐറിഷ് നായകൻ ഈ സീസണിൽ സ്റ്റീവ് കോപ്പലിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മുൻ ടോട്ടൻഹാം ഹോട്ട്പുർ, ലിവർപൂൾ താരം ബ്ലാസ്റ്റേഴ്‌സിന് ഒരു മുതൽകൂട്ടാവും എന്ന് നിസംശയം പറയാം.

സൗത്ത് സോക്കേഴ്സ് 
WWW.FACEBOOK.COM/SOUTHSOCCERS

Saturday, June 17, 2017

വീണ്ടും കൊപ്പൽ



ഐ സ് ൽ സീസൺ 4ൽ കൊമ്പന്മാരെ അണിയിച്ചൊരുക്കാൻ ആശാൻ വരുന്നു. നേരത്തെ  തന്നെ കേരള ബ്ലാസ്റ്റേർസ് സി ഇ ഒ യുമായി കൊപ്പൽ ചർച്ച നടത്തിയതിന്റെ വിശദവിവരങ്ങൾ സൗത്ത് സോകേഴ്സ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ആണ് കൊപ്പൽ തിരിച്ചു വരുന്നു എന്ന വാർത്ത ആദ്യം പുറത്തു വിട്ടത്. കഴിഞ്ഞ സീസണിൽ കോപ്പലിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് നിർഭാഗ്യംകൊണ്ട് ഫൈനലിൽ പെനാൽറ്റി ഷൂട്ഔട്ടിൽ കൊൽക്കത്തയോട് പരാജയപെട്ടു. എന്തായാലും കഴിഞ്ഞ സീസണിലെ കണക്കുകൾ തീർക്കാൻ ഉറച്ചുതനെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ വട്ടം ഇറങ്ങുന്നത് എന്നുറപ്പ്. സ്റ്റീവ് കോപ്പലിന്റെ ചാണക്യ തന്ത്രങ്ങൾ ഐ.സ്.ൽ സീസൺ 4ൽ ബ്ലാസ്റ്റേഴ്‌സിന് മുതൽകൂട്ടാവും എന്നുറപ്പിക്കാം.

SouthSoccers Media

facebook.com/southsoccers

Friday, June 16, 2017

അയർലന്റിന്റെ റെക്കോർഡ് ഗോൾ സ്കോറെർ റോബി കീൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Labels

Followers