Sunday, June 18, 2017

ഇവർ ISL ലേക്കോ !!! 

ഇവർ ISL ലേക്കോ !!!


ഐ.സ്.എൽ 2017 ലിൽ കളിക്കാൻ ലോകഫുടബോളിലെ ഒരു പിടി ഇതിഹാസങ്ങൾ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
വാർത്തകളിൽ നിറയുന്ന ഈ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം


  • ഫ്രാൻസെസ്കോ ടോട്ടി28 വർഷക്കാലത്തെ സുദീർഘമായ ബന്ധത്തിന് തിരശീല ഇട്ടുകൊണ്ട് AS റോമയുടെ ഇതിഹാസനായകൻ  ഫ്രാൻസെസ്കോ ടോട്ടി ഈ കഴിഞ്ഞ മെയ് മാസത്തിൽ റോമയോട് വിട പറഞ്ഞു. ഇറ്റാലിയൻ  ലോകകപ്പ് ജേതാവായ ടോട്ടിയെ റാഞ്ചാൻ ഐ.സ്.എൽ ക്ലബ്ബുകൾ തയാറെടുക്കുന്നതിന്റെ വാർത്തകൾ മുന്നേ പുറത്തു വന്നിരുന്നു. ഐ.സ്.എൽ സീസൺ തുടങ്ങുന്നതിനുമുൻപ് 41ന്നാം ജന്മദിനം ആഘോഷിക്കുന്ന ഈ പ്രായം തളർത്താത്ത പോരാളി ഏത് ക്ലബ്ബിൽ വരും എന്ന് കാത്തിരുന്നു കാണാം


  • ഡേർക് ക്യുറ്റ് ലിവർപൂളിന്റെ ഈ സൂപ്പർ താരം അടുത്തയിടക്കാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അങ്കത്തട്ടിൽ  ക്യുറ്റിന്റെ പ്രകടനം കാണാനുളള സാധ്യതകളെ തളളിക്കളയാനാവില്ല. അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് പല ഐ.സ്.എൽ ക്ലബ്ബുകളും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും ചർച്ചകൾ  പുരോഗമിക്കുന്നു എന്നുമാണ് അറിയാൻ സാധിക്കുന്നത്. കഠിനാദ്ധ്വാനിയും ഗോൾ നേടുന്നതിൽ അപാരമായ പ്രവീണ്യവുമുളള ക്യുറ്റ് ഐ.സ്.എലിൽ വന്നാൽ അദ്ദേഹം ഏറ്റവും പ്രശസ്തനായ താരമാവും എന്നതിൽ സംശയം വേണ്ട.


  •  അദ്ർ ഗുഡ്‌ജോൺസൺക്യുറ്റിനെപോലെ പോലെതന്നെയി ഐസ്ലാൻഡ് സ്‌ട്രൈക്കറിന്റെയും പ്രായം 40നോട് അടുത്തുകഴിഞ്ഞു.
കഴിഞ്ഞ സീസണിൽ പുനൈ സിറ്റി ഫ്.സിയുമായി കരാർ ഉണ്ടായിരുന്ന ജോൺസൻ പരുക്കിനെത്തുടർന്ന് ഒരു മത്സരത്തിൽ പോലും പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഐസ്ലാൻഡ് ഇതിഹാസം വീണ്ടും വരാൻ പോകുന്ന സീസണിലും ഇന്ത്യയിൽ ബൂട്ടണിയാൻ തയാറെടുക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് ഇത്തവണ ഒരിക്കൽ കൂടി പുന്നൈ സിറ്റി തന്നെയാണ്  താരത്തെ സമീപിച്ചിരിക്കുന്നത്. കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു എന്ന് കണ്ടറിയാം എന്നിരുന്നാലും ഈ മുൻ ബാഴ്‌സലോണ താരത്തിന്റെ പരിചയസമ്പത്ത് ആര് സൈൻ ചെയ്താലും അവർക്ക് വലിയ മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.


  •  യൂസ്സി ബെനാവൂൺ ബെനയാനോൻയൂറോപ്പിലെ പല മുൻനിര ക്ലബ്ബുകളിലും, പ്രത്യേകിച്ച് ലിവർപൂൾ, ആഴ്സണൽ, ചെൽസിയ എന്നീ ടീമുകളിൽ കളിച്ച് പരിചയസമ്പന്നനായ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹത്തിന്റെ  ഫുട്ബാൾ ജീവിതത്തിന്റെ അവസാന കാലഘട്ടം ചെലവഴിക്കാനുളള  സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. ബെനൗൺ ഇപ്പോൾ മക്കബ ടെൽ അവിവിന് വേണ്ടി ഇസ്രയേലി ടൂർണമെന്റിൽ കളിച്ചു വരുകയാണ്, എന്നാൽ ഈ മാസം അവസാനം അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ബെനൗണ്ണിറ്റെ ഏജെൻറ്റുമായി പല ഐ.സ്.എൽ ക്ലബ്ബുകളും സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഗോൾ വേട്ടകാരനാണ് 37 കാരനായ ബെനൗൺ. ഏത് ക്ലബ്ബുമായി കരാറിൽ എത്തും എന്നിതുവരേയും വ്യക്തമല്ലെങ്കിലും ബെനൗണ്ണിനെ സൈൻ ചെയുന്നവർക് അത് വലിയ ഒരു നേട്ടമാവും എന്നുറപ്പ്.


  • റോബി കീൻലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് റോബീ കീനേയ്ൻ. ഈ വർഷം ജനുവരി വരെ അമേരിക്കൻ പ്രഫഷണൽ ക്ലബ്ബായ LA ഗാലക്സിയിൽ കളിച്ചിരുന്ന അദ്ദേഹതിന് നിലവിൽ ആരുമായും കരാർ ഇല്ല.  റിപ്പബ്ലിക് ഓഫ് ഐർലണ്ടിനുവേണ്ടി നീണ്ട 18 വർഷക്കാലം ബൂട്ടുകെട്ടിയ കീൻ 68 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐറിഷ് നായകൻ ഈ സീസണിൽ സ്റ്റീവ് കോപ്പലിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മുൻ ടോട്ടൻഹാം ഹോട്ട്പുർ, ലിവർപൂൾ താരം ബ്ലാസ്റ്റേഴ്‌സിന് ഒരു മുതൽകൂട്ടാവും എന്ന് നിസംശയം പറയാം.

സൗത്ത് സോക്കേഴ്സ് 
WWW.FACEBOOK.COM/SOUTHSOCCERS

0 comments:

Post a Comment

Blog Archive

Labels

Followers