സമാന്തര ലീഗുകളെ തുടർന്ന് അടച്ചു പൂട്ടാൻ ഒരുങ്ങുന്ന ആദ്യ ക്ലബ്ബ് ഡി എസ് കെ ശിവജിൻസ്
ഡി എസ് കെ ശിവജിൻസ് കോർപറേറ്റ് വഴി ആയിരുന്നു 2 സീസണിലും ഐ ലീഗിൽ കളിച്ചത് .2016-17 സീസണിൽ ഡി എസ് കെ-ലിവർപൂൾ അക്കാദമിയിൽ വന്ന യുവനിരയെ അണിനിരത്തി മികച്ച പ്രകടനം തന്നെ ആണ് കാഴ്ച്ചവെച്ചത് .
പക്ഷെ അവരുടെ ക്യാമ്പയിൻ പല വിവാദങ്ങളിലും പെട്ടു ,റിപ്പോർട്ടുകൾ പ്രകാരം താരങ്ങൾക്കുള്ള പേയ്‌മെന്റും സ്റ്റേഡിയം വാടകയിലും കാലതാമസം വരുത്തിയിരുന്നു .
റെസിഡന്റിൽ അക്കാദമി ചേർന്നുള്ള പരിശീലന സൗകര്യത്തിനു ക്ലബ്ബ് പ്രശംസ നേടിയിരുന്നു എന്നാൽ ആരാധകരുടെ ശ്രദ്ദ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു .
2017-18 സീസണിൽ ക്ലബ്ബിനെ അലട്ടുന്ന പുതിയ പ്രശ്‌നം സമാന്തര ലീഗ് ആണ് .
ഐ എസ് എ ൽ ഫ്രാൻഞ്ചൈസി ആയ എ ഫ് സി പൂനെ സിറ്റി യും ശിവജിയൻസും ഉപയോഗിക്കുന്നത് ഓരേ ഒരു ബലേവാഡി സ്റ്റേഡിയം ആണ് .
2 ലീഗും ഓരേ സ്റ്റേഡിയത്തിൽ വരുന്നത് അതികൃതർക്ക് തലവേദനെ ഉണ്ടാക്കും ,കാരണം ഓരോ മച്ചിനും ബ്രാൻഡിങ്ങും ഡെക്കറേഷനുകളും മാറ്റുന്നത് പ്രയാസമുള്ള കാര്യം തന്നെ .
മേൽ പറഞ്ഞ കാരണങ്ങൾ തന്നെ ആകും ക്ലബ്ബ് അധികൃതരെ അടച്ചു പൂട്ടലിനു പ്രേരിപ്പിക്കുന്നത് എന്നിരുന്നാലും അത് അക്കാദമിയ ബാധിക്കില്ലെന്ന് ക്ലബ്ബിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു .
സൗത്ത് സോക്കേർസ്
0 comments:
Post a Comment