ബെംഗളൂരു എഫ് സി ആശങ്കയിൽ.
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ എത്ര ടീമുകൾ പങ്കെടുക്കും എന്നതു സംബന്ധിച്ച തീരുമാനങ്ങൾ ആയത് കൊണ്ട് ഇനി നവംബർ അവസാനത്തോടെ ലീഗ് എങ്ങനെയാണ് നടക്കുന്നത് എന്ന ചർച്ചയാണ് നടന്ന് കൊണ്ടിരിക്കുന്നത് .പത്ത് ഐഎസ്എൽ ഫ്രാഞ്ചൈസികളുടെ പ്രതിനിധി സംഘം ബുധനാഴ്ച ഐ.എസ്.എൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . അതിൽ കളിക്കാരെ നിലനിർത്താനും, പ്രവർത്തനരീതി എങ്ങനെ യൊക്കെ ആവണം എന്ന് ചർച്ച ചെയ്തു .
ബുധനാഴ്ച നടന്ന യോഗത്തിൽ ക്ലബ്ബുകൾ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്നു .ഡ്രാഫ്റ്റ് ഉണ്ടോ ഇല്ലയോ എന്നത് ഉൾപ്പെടെയുള്ള കളിക്കാർ നിലനിർത്തൽ പ്രക്രിയയെക്കുറിച്ചുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കും. ഇതിൽ തീരുമാനം ഉണ്ടാക്കാൻ വ്യാഴാഴ്ച ഐഎസ്എൽ അധികൃതർ പ്ലയെർ ഏജന്റുമായി കൂടിക്കാഴ്ച നടത്തി .
ഒരു ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടക്കാനിരിക്കെ, പല ക്ലബ്ബുകളും ഒരു ഡ്രാഫ്റ്റ് കൂടുതൽ കാണാനാവും എന്ന് വിശ്വസിക്കുന്നു.
എന്നാൽ അതിനും ഒരുപാട് എതിർപ്പ് ഉണ്ട്. നിലവിലുള്ള കരാറുകളിൽ സന്തുഷ്ടരായ മുതിർന്ന കളിക്കാർ ഡ്രാഫ്റ്റിലേക്ക് പ്രവേശിക്കുന്നതിനു പകരം തുടരാനായിരിക്കും അവർ ഇഷ്ടപ്പെടുക . പക്ഷെ നിലവിൽ ഓഫറുകളൊന്നും ഇല്ലാത്ത താരങ്ങൾ ഡ്രാഫ്റ്റിലേക്ക് പോകാൻ സന്തോഷപ്പെടും .
എന്നാൽ ബെംഗളൂരു എഫ് സി എ.എഫ്.സി കപ്പിലെ ഇന്റർ -സോൺ സെമിഫൈനലിൽ യോഗ്യത നേടിയിട്ടുണ്ട് .വടക്കൻ കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 (4.25) ന് എതിരെയാണ് മത്സരം .
ഇതിനായി ജൂലായ് അവസാനത്തോടെ ബെംഗളൂരു എഫ് സി ടീം ലിസ്റ്റ് സബ്മിറ്റ് ചെയ്യണം ,പക്ഷെ സമയം വൈകുത്തോറും അത് അവരുടെ തയാറെടുപ്പുകളെ ബാധിക്കും . റിപ്പോട്ടുകൾ അനുസരിച്ച് കോച്ച് ആൽബെർട്ട് റോക്കയുടേയും അസിസ്റ്റന്റായ കാർലോസ് ക്യുറേറ്റിലുമായി വിദേശ കളിക്കാരെ റിക്രൂട്ട്മെന്റുമായി സ്പെയിനിൽ മുന്നോട്ട് പോകുന്നുവെന്ന് ക്ലബ്ബ് വൃത്തങ്ങൾ പറയുന്നു.
© സൗത്ത് സോക്കേർസ്
0 comments:
Post a Comment