Saturday, June 10, 2017

സൗത്ത് സോക്കേഴ്സ് ഫാന്റസി ലീഗ്


                          സൗത്ത് സോക്കേഴ്സ് ഫാന്റസി ലീഗ് നമ്മളുടെ ഗ്രുപ്പിലെ അംഗങ്ങളുടെ കൂട്ടായ പരിശ്രമ ഫലമായി ഭംഗിയായി അവസാനിച്ചിരിക്കുകയാണ്. യൂറോപ്യൻ ഫുട്‍ബോൾ സീസൺ അവസാനിച്ചതോടു കൂടിയാണ് നമ്മളുടെ ലീഗും അവസാനിച്ചിരിക്കുന്നത്. ജനുവരിയിൽ ആണ്‌ സൗത്ത് സോക്കേഴ്സ് ഫാന്റസി ലീഗ് ആരംഭിച്ചത്. സൗത്ത് സോക്കേഴ്സ് കുടുംബത്തിലെ അംഗങ്ങൾ 15 ടീം ആയി തിരിഞ്ഞാണ് നമ്മളുടെ ലീഗ് നടത്തിയത്. ഓരോ ടീമിലും ഒരു ക്യാപ്റ്റനും നാല്‌ മെമ്പേഴ്സും ആണ്‌ ഉണ്ടായിരുന്നത്. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗിലെ ടീമുകളും പ്ലയേഴ്‌സും ആണ്‌ ലീഗിൽ ഉണ്ടായിരുന്നത്. ഓരോ ഫാന്റസി ടീമും ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗാ, ലാ ലീഗാ, ലീഗ് 1, സീരി എ, എന്നീ ലീഗിൽ നിന്നും ഒരു ടീം, ഒരു ഗോൾകീപ്പർ, ഒരു മിഡ്ഫീൽഡർ, ഒരു ഡിഫെൻഡർ, ഒരു ഫോർവെർഡ് നിർബന്ധമായും എടുക്കണം എന്നതായിരുന്നു നിബന്ധന. ലേലത്തിൽ കൂടിയാണ് ഈ പ്ലയേഴ്‌സിനെ തിരഞ്ഞെടുത്ത്. ഓരോ കളിയിൽ നിന്നും ഫാന്റസി ലീഗ് ടീമുകൾ തിരെഞ്ഞെടുത്ത ടീമിന്റെയും പ്ലയേഴ്‌സിന്റെയും  പ്രകടത്തിനു അനുസരിച്ചു കിട്ടുന്ന പോയിന്റ് കൂടിയാണ് ലീഗ് നടത്തിയത്. ലീഗ് സമാപിച്ചപ്പോൾ ഫാന്റസി ഹാരിസ് ക്യാപ്റ്റൻ ആയ ടീം 15 ആണ്‌ വിജയിച്ചത്. 619 പോയിന്റ് നേടിയാണ് ടീം 15 ചാമ്പ്യന്മാർ ആയത്. ടീം 12, ടീം 14 എന്നെ ടീമുകൾ 531 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ചാമ്പ്യൻ മാർ ആയ ടീം 15 നും അതിലെ അംഗങ്ങൾക്കു സൗത്ത് സോക്കേഴ്സിന്റെ അഭിനന്ദങ്ങൾ.

0 comments:

Post a Comment

Blog Archive

Labels

Followers