ഇയാൻ ഹ്യുമും സമീഹ് ദൗത്തിയും കേരള ബ്ലാസ്റ്റേഴ്സിലേക്ക് 😍
😍💪
സൂപ്പർ താരം ഇയാൻ ഹുമും സൗത്ത് ആഫ്രിക്കൻ വിംഗർ സമീഹ് ദൗത്തിയും കേരള ബ്ലാസ്റ്റേഴ്സും ആയി കരാർ ഒപ്പിട്ടതായി സൂചന.ഐ.എസ്.എൽ സീസൺ 3 കൊൽക്കത്തയെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇരുവരെയും ബ്ലാസ്റ്റേഴ്സിന്റെ പാളയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ഇയാൻ ഹ്യുമ് ആദ്യ സീസണിൽ ബ്ലാസ്റർസിനായി കളിച്ച താരമാണ് . സമീഹ് ദൗത്തി സൗത്ത് ആഫ്രിക്കൻ ലീഗിലെ മികച്ച പ്രകടനം വഴിയാണ് ഐ.എസ്.ലിൽ എത്തിയത്. കേരളത്തിൽ നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ഇരുവരും.
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനായ ഇയാൻ ഹ്യുമും വിങ്ങികളിലൂടെ മുന്നേറി അവസരങ്ങൾ സൃഷ്ട്ടിക്കുന്ന സമീഹ് ദൗതിയും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് ടീമിന്റെ മുന്നേറ്റത്തിന് കരുത്താകും
ഇരുവരും ബ്ലാസ്റർസിലേക്ക് ചേക്കേറുന്നത് കൊൽക്കത്തക്ക് വൻ തിരിച്ചടിയാകും.നിലവിൽ മിക്കച്ച വിദേശ താരങ്ങൾ ഉണ്ടെങ്കിലും,ആക്രമണകാരികൾ ആയ ഇരുവരുടെയും അഭാവം നിലവിലെ ചാംപ്യൻമാർക്ക് തിരിച്ചടിയാണ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment