ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസൺ അവസാനത്തോടെ ഐ ലീഗിലെയും ഐ സ് ൽ ലെയും ആദ്യ നാല് സ്ഥാനക്കാരെ ഉൾപ്പെടുത്തി സൂപ്പർ ലീഗ് എന്ന ആശയം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ചർച്ചചെയ്തു. ലീഗ് വിജയികൾക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗും റണ്ണേഴ്‌സിന് AFC കപ്പും കളിക്കാം .ഈ തീരുമാനം IMG റിലൈൻസുമായി ചർച്ച നടത്തും. എന്നാൽ ഈ പ്ലാൻ നടത്തണമെങ്കിൽ പല പ്രശ്നങ്ങൾ നേരിടേണ്ടി വരും : 1.ഐ ലീഗും ഐഎസ്എല്ലും നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കും. ഈ വർഷം മുതൽ ഇന്ത്യയിൽ പുതിയതായി നാല് വൻകരകളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചാമ്പ്യൻസ് കപ്പ് നടത്താൻ AIFF തീരുമാനിച്ചിട്ടുണ്ട്. നെഹ്‌റു കപ്പിന് പകരം ആയി ആണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മെയ് 1 മുതൽ 12 വരെ നടത്താൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടൂർണമെന്റിന് 10 ദിവസം മുമ്പ് ഒരു ദേശീയ ക്യാമ്പ് നടത്താൻ ആവശ്യപ്പെടും.അങ്ങിനെ ആണന്നെരിക്കെ ഐ ലീഗിലെയും ഐ സ് ൽ ലെയും ആദ്യ നാല് സ്ഥാനക്കാരെ ഉൾപ്പെടുത്തിയുള്ള സൂപ്പർ ലീഗ് രണ്ടുമാസത്തിനുള്ളിൽ എങ്ങിനെയാണ് പൂർത്തിയാക്കേണ്ടത് എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അങ്ങിനെ ആണെങ്കിൽ ലീഗ് ജൂൺ, ജൂലായ് മാസം വരെ നീട്ടേണ്ടി വരും. 2.ഐ ലീഗിനും ഐ സ് ൽ നും afc സ്ലോട്ട് അനുവദിക്കാതെ സൂപ്പർ ലീഗിന് ചാമ്പ്യൻസ് ലീഗ്, afc സ്ലോട്ട് അനുവദിക്കും എന്ന തീരുമാനത്തോട് ഐ ലീഗ് ടീമുകൾ സഹകരിക്കുമോ എന്ന ആശങ്കയും ഉണ്ട്. കാരണം ഐ ലീഗ് ക്ലബ്ബുകളെക്കാൾ മികച്ച കളിക്കാരും, സാമ്പത്തികപരമായും ഉയർന്ന ശേഷിയുള്ള ഐ സ് ൽ ടീമുകളോട് മത്സരിച്ചു ACL, AFC സ്ലോട്ട് നേടുക എന്നത് ഐ ലീഗ് ക്ലബുകൾക്ക് ബുദ്ധിമുട്ടായിരിക്കും. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ഈ തീരുമാനത്തോട് അവർ യോജിക്കുമോ എന്നും കണ്ടറിയണം.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
www.facebook.com/southcoccers
0 comments:
Post a Comment