Wednesday, June 14, 2017

വലക്കു മുന്നിലെ പൊരാളി. പേര് ഗുർപ്രീത് സിങ് സന്ധു



               ഇന്ത്യൻ ഫുട്‍ബോൾ സുവർണ്ണ കാലഘട്ടത്തിലൂടെ ആണ്‌ ഇപ്പോൾ കടന്നുപോയ്കൊണ്ടിരിക്കുന്നത്. ആ കുതിപ്പിന് കരുത്തു പകർന്ന് ചോരാത്ത കൈകളുമായി ഒരു കാവൽക്കാരൻ നമുക്കുണ്ട്. പേര് ഗുർപ്രീത് സിങ് സന്ധു. ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ അമരക്കാരനും ആണ്‌ 6. 4 ഇഞ്ച് പൊക്കമുള്ള 24 കാരൻ ആയ  ഈ പഞ്ചാബുകാരൻ. ഈ ചെറിയ പ്രായത്തിനുള്ളിൽ ഫുട്‍ബോളിൽ ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കാൻ സന്ധുവിനായി. ടാറ്റ ഫുട്‍ബോൾ അക്കാദമിയിലൂടെ ആണ്‌ ഫുട്‍ബോൾ ലോകത്തേക്കുള്ള വരവ്. അതിനു ശേഷം യൂത്ത് അക്കാദമികൾ ആയ സ്റ്റീഫൻ ഫ് എ അക്കാദമിയിലും ഈസ്റ്റ്‌ ബംഗാൾ അക്കാദമിയിലും ആയി പരിശീലനം. അതിനു ശേഷം 2009 മുതൽ 2014 വരെ ഐ ലീഗിൽ ഈസ്റ്റ്‌ ബംഗാളിനായി കളിച്ചു. അതിനിടക്ക് 2010 ൽ ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ യൂത്ത് ടീം ആയ പൈലൻ ആരോസിൽ ഐ ലീഗിൽ കളിച്ചു. ഇന്ത്യയുടെ U19, U23 ടീമുകളിലും കളിച്ചു. 2014 ലിൽ നോർവെയുടെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബായ സ്റ്റബെക്ക് ഫ് സി യിൽ  എത്തി. ഇതായിരുന്നു ഗുർപ്രീതിന്റെ ഫുട്‍ബോൾ ജീവിതത്തിലെ സുവർണ്ണ നിമിഷം. ഒരു യൂറോപ്യൻ രാജ്യത്തെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ  എന്ന വിശേഷണവും  ഗുർപ്രീത് നേടി.  സ്റ്റബെക്ക് ഫ് സി UEFA യൂറോപ്പാ ലീഗിൽ കളിക്കാൻ ക്വാളിഫൈ ചെയ്തതോടെ. യൂറോപ്പാ ലീഗിലും കളിച്ചു. അങ്ങിനെ UEFA യൂറോപ്പാ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണവും സന്ധുവിനെ തേടി എത്തി. നിലവിൽ സ്റ്റബെക് ഫ് സി യുടെ ഒന്നാം നമ്പർ ഗോളി ആണ്‌ ഗുർപ്രീത്. ഐവറി കോസ്റ്റിന്റെ ഒന്നാം നമ്പർ ഗോളിയെ മറികടന്നാണ് ഗുർപ്രീത് ഒന്നാം ഗോൾ കീപ്പർ ആയത്. കഴിഞ്ഞ നാല്‌ മത്സരങ്ങളിലും ഗുർപ്രീതിന്റെ കീഴിൽ ആണ്‌ ഇന്ത്യ കളിച്ചത്. നാലിലും വിജയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ആയ എവെർട്ടൻ ഗുർപ്രീതും ആയി ചർച്ച നടത്തി എന്ന വാർത്ത‍ വന്നിരുന്നു. എന്നാൽ വിസ സംബന്ധമായ കാരണങ്ങളും. പ്രീമിയർ ലീഗിലെ ചില നിയമങ്ങളും ഗുർപ്രീതിനു വിലങ്ങുതടി ആയി. ഗുർപ്രീതിന്റെ ചോരാത്ത കൈകൾ ഇന്ത്യൻ ഫുട്‍ബോൾ ടീമിന് ശക്തി പകരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers