Monday, June 19, 2017

പ്രതീക്ഷകൾ നൽകുന്ന മുന്നൊരുക്കം!!

പ്രതീക്ഷകൾ നൽകുന്ന മുന്നൊരുക്കം!!



പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കൊപ്പലാശാനും സംഘവും കഴിഞ്ഞ സീസണിൽ നമ്മളെ ഫൈനൽ വരെ എത്തിച്ചു. പക്ഷെ ഈ വർഷത്തെ ഇതുവരെ കേൾക്കുന്ന വാർത്തകൾ അനുസരിച്ച് കൊപ്പൽആശാൻ ഉണ്ടാക്കാൻ പോകുന്ന കപ്പൽ ഉരുക്കിന്റെ ആയിരിക്കുമെന്നാണ്. കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളിൽ ആരാധകർ തീർത്തും നിരാശരായിരുന്നു . തട്ടിക്കൂട്ടിയ ടീമിനെ ആണ് മാനേജ്‍മെന്റ് ഇറക്കിയത്. ഇതിനു പ്രധാന കാരണം സച്ചിൻ ഒഴികെ മാനേജ്‍മെന്റിൽ സ്ഥിരമായി ആരും ഇല്ല എന്നത് തന്നെ ആയിരുന്നു. കഴിഞ്ഞ സീസണിന് തൊട്ടുമുൻപാണ് ഇപ്പോഴത്തെ മാനേജ്മെന്റ് വന്നത്. പുതിയ മാനേജ്‍മെന്റ് വരുന്നതിനു മുൻപ് തന്നെ പല താരങ്ങളുമായി പഴയ മാനേജ്‍മെന്റ് കരാറിൽ എത്തിയിരുന്നു.ഇന്ത്യൻ താരങ്ങളുടെ തിരഞ്ഞെടുപ്പിൽ ആണ് പ്രധാനമായും പോരായ്മ സംഭവിച്ചത്. ഇഷ്ഫാഖിന്റെ സ്വാധീനത്തിലൂടെയാണ് പല ഇന്ത്യൻ താരങ്ങളും ടീമിൽ കയറിക്കൂടിയത്. മിഡ്ഫീൽഡർമാർ ടീമിൽ ഇല്ലാത്തതായിരുന്നു പ്രധാന പോരായ്മ. മിഡ്ഫീൽഡിൽ കളിച്ചിരുന്ന ജോസു ലെഫ്റ്റ് ബാക്കിലെക്കു മാറിയപ്പോൾ മിഡിൽ കളിക്കാൻ പ്ലയേഴ്സ് ഇല്ലാതായി. അസ്‌റാക് മുഹമ്മദിന്റെ മധ്യനിരയിലെ കളി ടീമിന് ഗുണം ചെയ്തതുമില്ല. വിനീതിന്റെ വരവോടുകൂടിയാണ് ടീം മാറിത്തുടങ്ങിയത്. ഈ ടീമിനെ ഫൈനൽ വരെ എത്തിച്ചതിന്റെ മുഴുവൻ അംഗീകാരവും കോച്ച് കോപ്പലിനു കൊടുക്കണം. "ടീമിനെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകർക്ക് ഒരു നല്ല ടീമിനെ കൊടുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞില്ല "എന്ന കോപ്പലിന്റെ വാക്കുകളിൽ എല്ലാം വ്യക്തമായിരുന്നു. എന്തായാലും പുറത്തുവരുന്ന വാർത്തകൾ നോക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാനേജ്‍മെന്റ് ഈ സീസണിൽ ഉണർന്നു പ്രവർത്തിക്കുന്നു എന്നാണ് നാം മനസിലാക്കേണ്ടത്. സ്റ്റീവ് കോപ്പലിനെ തന്നെ തിരിച്ചു കൊണ്ടുവരുന്നു എന്ന വാർത്തയാണ് ഇതിൽ പ്രധാനം. ഇത്തവണ കോപ്പലിന്റെ നേതൃത്വത്തിൽ ആയിരിക്കും ടീം സെലെക്ഷൻ എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിന്റെ താരങ്ങൾക്കു കൂടുതൽ അവസരം കിട്ടുമെന്നും കേൾക്കുന്നു. അതിന്റെ മുന്നൊരുക്കം എന്നവണ്ണം സന്തോഷ് ട്രോഫി മത്സരവേദിയിൽ കളിക്കാരെ നിരീക്ഷിക്കാൻ മാനേജ്മെന്റ് താല്പര്യം കാണിച്ചിരുന്നു. കഴിവ് തെളിയിച്ച യുവ താരങ്ങൾ ഇത്തവണ മഞ്ഞജേഴ്സിയിൽ കാണാൻ പറ്റുമെന്ന് നമ്മൾക്ക്‌ വിശ്വസിക്കാം. വിദേശ ക്ലബുമായുള്ള സഹകരണത്തിനും ഈ സീസണിൽ സാധ്യത ഉണ്ടന്നെന്നാണ് വിവരം കിട്ടുന്നത്. സ്പെയിനിലെ വമ്പൻ ക്ലബായ വലൻസിയ ബ്ലാസ്റ്റ്സിന്റെ സി ഈ ഓ സന്ദർശിച്ചിരുന്നു. അതിന്റെ ഭാഗമായി വലൻസിയ മാനേജ്മെന്റ് കൊച്ചി സന്ദർശിക്കും എന്നാണ് അറിയുന്നത്. വിനീതിനയും, ജിങ്കനെയും നിലനിർത്തി നല്ല താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാൻ സാധിച്ചാൽ നമുക്ക് നേട്ടങ്ങൾ കൊയ്യാനാവും. എന്തായാലും മികച്ച മുന്നൊരുക്കങ്ങൾ നടത്തി ഈ സീസണിൽ കൊപ്പലാശാനും സംഘവും കപ്പ് ഉയർത്തുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. 

സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers