ജംഷഡ്‌പൂർ : ടാറ്റ ഫ്രാഞ്ചൈസി ഇന്ത്യൻ സൂപ്പർ ലീഗിൽ വന്നതോടെ ,ജെ ആ ർ ഡി സ്റ്റേഡിയം വേൾഡ് ക്ലാസ് ആക്കാൻ പോകുന്നു .ഈ സീസണിൽ ഓരോ ടീമിന് 9 ഹോം മത്സരങ്ങൾ കളിക്കാൻ പറ്റും . നവംബറിൽ ആയിരിക്കും ഐ എസ് എൽ നാലാം സീസൺ തുടക്കം .സോഴ്സ് അനുസരിച്ചു സ്റ്റേഡിയം പുനരുദ്ധാരണത്തിനായി 40 കോടിയോളം ടാറ്റ ഗ്രൂപ്പ് ചെലവ് ചെയ്യും .കളിക്കാരുടെ കളി എളുപ്പമാക്കാൻ ഗ്രൗണ്ടിൽ പുതിയ ബെർമുഡ പുല്ല് പിടിപ്പിക്കാനും പദ്ധതി ഇടുന്നുണ്ട് .ഡ്രസിങ് റൂമിന്റെ പണികൾ ഒക്കെ ഇപ്പോൾ തന്നെ തുടങ്ങി കഴിഞ്ഞു ,ഒക്ടോബർ അവസാനം ആകുമ്പോൾ പൂർത്തിയാകും എന്നാണ് അധികൃതർ പറയുന്നത് .പുനരുദ്ധാരണ പദ്ധതി പ്രകാരം ഡ്രസിങ് റൂം ,ഗാലറി ,മീഡിയ ബോക്സ് ,ഡൈനിങ്ങ് റൂം എന്നിവയിലും മാറ്റങ്ങൾ വരുത്തും .അത് പോലെ ചീർ ലീഡേഴ്സിനായി പ്രത്യേകം സ്ഥലം ഒരുക്കും .
30000 കാണികൾ ഉൾകൊള്ളുന്ന സ്റ്റേഡിയത്തിൽ ഹൈ ടെക് ഫ്ളഡ് ലൈറ്റുകളും സ്ഥാപിക്കും .വി വി ഐ പീസിനും വി ഐ പി കൾക്കും പ്രത്യേകം ഐർ കണ്ടിഷൻ സോണുകൾ ഒരുക്കും .സ്റ്റേഡിയം മൊത്തം വൈ ഫൈ സംവിധാനം ഉണ്ടാകും .തീർച്ചയായും ഇന്ത്യൻ സൂപ്പർ ലീഗ് വരും കാലങ്ങളിൽ വേൾഡ് ക്ലാസ് സ്റ്റേഡിയങ്ങൾക്ക് വഴി ഒരുക്കും എന്ന് കരുതാം..
സൗത്ത് സോക്കേഴ്സ്
0 comments:
Post a Comment