Wednesday, June 14, 2017

ഐസ്ന്‍ഡ് ഇന്ത്യയെ പഠിപ്പിക്കുന്ന ഫുട്ബോള്‍ പാഠം
ഐസ്ന്‍ഡ് ഇന്ത്യയെ പഠിപ്പിക്കുന്ന ഫുട്ബോള്‍ പാഠംഫ്രാൻസിലെ സെന്റ് എറ്റിയനിലെ സ്റ്റെഡ് ജെഫ്രി ഗ്യുചാർഡ് സ്റ്റേഡിയത്തിൽ ഐസ്ലൻഡിന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് രാജ്യത്തിന്റെ ജനസംഖ്യയുടെ എട്ട് ശതമാനം പേരാണ്. ഇന്ത്യയിൽ നിന്ന് ഇത്രയും പേർ കളി കാണാൻ വരുന്ന ഒരു രംഗം ഒന്ന് ഓർത്തുനോക്കൂ.ഞെട്ടണ്ട ആകെ ഇരുപത്തിയേഴായിരത്തോളമേ വരു ഗ്യാലറിയിലെ ഐസ്ലൻഡിലെ സംഖ്യ. മൂന്ന് ലക്ഷത്തിമുപ്പതിനായിരം പേരാണ് രാജ്യത്ത് ആകെയുള്ളത്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയിൽ നിന്ന് എട്ട് ശതമാനം പേർ ഇന്ത്യയുടെ ഒരു കളി കാണാൻ പോയാലോ. ഐസ്ലൻഡ് ഇന്ത്യയല്ല. ഫുട്ബോളിന്റെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയ്‍ക്ക് ഒരുപാട് കണ്ടു പഠിക്കാനുണ്ട് ഈ കൊച്ച് സ്കാൻഡിനേവിയൻ ദ്വീപിൽ നിന്ന്.2010ൽ ഫിഫ റാങ്കിങ്ങിൽ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ആറു വർഷം കഴിഞ്ഞപ്പോൾ 163-ാം സ്ഥാനത്താണ് നൂറുകോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീം. 2010ൽ 112-ാം സ്ഥാനത്തായിരുന്നു കുഞ്ഞ് ഐസ്ലൻഡ്. ആറു കൊല്ലം കഴിഞ്ഞ് യൂറോ കപ്പിൽ കളിക്കാൻ പാരിസിലെത്തുമ്പോൾ 34-ാം റാങ്കുകാരാണ് അവർ. കന്നി അന്താരാഷ്ട്ര മത്സരത്തിൽ തന്നെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വരച്ചവരയിൽ നിർത്തി നെഞ്ചുവിരിച്ചുനിൽക്കുകയാണവർ. യൂറോകപ്പിലെ ആദ്യ മത്സരത്തിൽ ഗോൡലേയ്‍ക്കുള്ള വഴിയറിയാതെ വിയർത്ത ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രതികരണം തന്നെയാണ് ഐസ്ലൻഡുകാർക്കുള്ള ഏറ്റവും വലിയ ബഹുമതി. പ്രതിരോധം, പ്രതിരോധം, പ്രതിരോധം, അവർ പോസ്റ്റിന് മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു-മത്സരശേഷം രോഷത്തോടെ ക്രിസ്റ്റിയാനോ പറഞ്ഞു.ഐസ്ലൻഡിലെ ഒരു ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം 2004ൽ കറുത്ത കുതിരകളായിവന്ന് യൂറോ സ്വന്തമാക്കി മടങ്ങിയ ഗ്രീസിന്റെ ചരിത്രം ഐസ്ലൻഡ് ആവർത്തിച്ചാൽ അത്ഭുതമില്ലെന്ന് പോർച്ചുഗലിനെതിരായ മത്സരം സൂചിപ്പിക്കുന്നു. ആദ്യമായി യൂറോകപ്പിൽ മുത്തമിടുമ്പോൾ മുപ്പത്തിയാറാം റാങ്കുകാരായിരുന്നു ഗ്രീസ്.യൂറോയുടെ ഫൈനൽ റൗണ്ടിലേയ്‍ക്ക് യുവേഫയുടെ ഔദാര്യം പറ്റി വന്നവരല്ല ഐസ്ലൻഡ്. യോഗ്യതാ റൗണ്ടിൽ നെതർലൻഡ്സിനെയും തുർക്കിയെയുമൊക്കെ മറികടന്നാണ് അവരുടെ വരവ്. ആകെയുള്ള പത്ത് മത്സരങ്ങളിൽ ആറിലും ജയിച്ചാണ് അവർ പാരിസിലെത്തിയത്. ഫിഫയുടെയും യുവേഫയുടെയും ടൂർണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമെന്ന ബഹുമതിയോടെയാണ് അവർ യൂറോ കളിക്കാനെത്തിയത്. ഇതിനും മുൻപ് ബ്രസീൽ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്ളേഓഫിലാണ് അവർ തോറ്റ് പുറത്തായത്.യൂറോകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ പോർച്ചുഗലിനോട് ദയനീയ തോൽവി ഏറ്റുവാങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ലോകം. എന്നാൽ, 52-ാം മിനിറ്റിൽ ബർകിർ യാർനസൺ പോർച്ചുഗലിന്റെ വല കുലുക്കിയതോടെ ഒരുപോലെ ഞെട്ടി ഗ്യാലറിയും ഫുട്ബോൾലോകവും.ഇന്ത്യയ്‍ക്കു മാത്രമല്ല, ലോകത്തിനെങ്ങും ഒരു പഠപുസ്തകമാണ് ഒന്നുമില്ലായ്മയിൽ നിന്നുള്ള ഐസ്ലൻഡിന്റെ വളർച്ച. അന്തരീക്ഷ താപനില -10 ഡിഗ്രിക്കും -25 ഡിഗി സെൽഷ്യസിനുമിടയിലേയ്‍ക്ക് താഴുന്ന, കടുത്ത ശൈത്യത്തിന്റെ പിടിയിൽ തണുത്തുറഞ്ഞുപോകുന്ന രാജ്യത്ത് മെയ് മുതൽ സ്പതംബർ വരെയുള്ള അഞ്ച് മാത്രമാണ് അവിടെ പുറത്ത് ഫുട്ബോൾ കളിക്കാനാവുക. ശേഷിക്കുന്ന കാലം ശക്തമായ ഹിമക്കാറ്റ് വീശുന്ന നാട്ടിലെ ഗ്രൗണ്ടുകളെല്ലാം മഞ്ഞ്മൂടി കിടക്കുകയായിരിക്കും.ഈ പ്രതികൂല സാഹചര്യത്തിൽ ഏതെങ്കിലുമൊരു നിലവാരമുള്ള കളിക്കാരൻ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അൽപമെങ്കിലും പ്രതിഭയുള്ളവർ ഇംഗ്ലണ്ടിലേയ്‍ക്കും ജർമനിയിലേയ്‍ക്കും ബെൽജിയത്തിലേയ്‍ക്കുമെല്ലാം കപ്പൽ കയറി. ബയറണിന്റെ താരമായിരുന്ന അസ്ഗെയ്ർ സുഗുർവിൻസണും ചെൽസിയുടെയും ബാഴ്സലോണയുടെയും താരമായ ആർണർ ഗുഡ്ജോൺസണുമെല്ലാം ഇങ്ങിനെ നാടുവിട്ടവരാണ്. വമ്പൻ ക്ലബ് താരങ്ങൾ ഉണ്ടായിട്ടും രാജ്യത്തിന് ഒരു ടീമുണ്ടായില്ല. എന്നാൽ, തോറ്റു കൊടുക്കാൻ ഒരുക്കമായിരുന്നില്ല കെ.എസ്.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഐസ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ. ആദ്യം ചെയ്തത് ഗ്രൗണ്ടുകളുടെ പോരായ്മ പരിഹരിക്കാൻ ഇൻഡോർ ഗ്രൗണ്ടുകൾ നിർമിക്കുകയായിരുന്നു. 2000ൽ തന്നെ സർക്കാർ ഉടമസ്ഥതയിൽ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിച്ചു തുടങ്ങി. പതിനാറ് കൊല്ലമായപ്പൊഴേയ്‍ക്കും ഇത്തരത്തിലുള്ള പതിനഞ്ച് വലിയ ഇൻഡോർ ഗ്രൗണ്ടുകളും നൂറിലേറെ ചെറു ഗ്രൗണ്ടുകളും ലോകത്തിലെ ഏത് ടീമിനെയും വെല്ലാവുന്ന ഒരു ടീമും സ്വന്തമായി അവർക്ക്.സ്റ്റേഡിയം നിർമാണത്തോടൊപ്പം തന്നെ മികച്ച പരിശീലകരെയും സൃഷ്ടിച്ചു അസോസിയേഷൻ. പരിശീലകരെ പുറത്ത് വിട്ട് യുവേഫയുടെ വിദഗ്ദ്ധ പരിശീലനം നൽകി തിരിച്ചുകൊണ്ടുവരികയായിരുന്നു അവർ. ഇന്ന് രാജ്യത്ത് യുവേഫയുടെ എ ലൈസൻസുള്ള 184 ഉം ബി ലൈസൻസുള്ള 594 ഉം പരിശീലകരുണ്ട്. ഓരോ 500 കളിക്കാർക്കും ഒരു യുവേഫ ലൈൻസുള്ള പരിശീലകൻ എന്നതാണ് കണക്ക്.ഈ പരിശ്രമത്തിന്റെ ആകെത്തുകയാണ് കഴിഞ്ഞ ലോകകപ്പിന്റെയും ഇത്തവണത്തെ യൂറോകപ്പിന്റെയും യോഗ്യതാ മത്സരങ്ങളിൽ കണ്ടത്. ഇപ്പോൾ പോർച്ചുഗൽ അനുഭവിച്ചത്.23 തവണ പരിശ്രമിച്ചതിനുശേഷമാണ് അവർ ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിന്റെ വക്കുവരെ എത്തിയതാണ്. നോർവെയും സൈപ്രസും സ്വിറ്റ്സർലൻഡും അൽബേനിയയുമെല്ലാം ഉൾപ്പെട്ട ഗ്രൂപ്പിന്റെ കടമ്പ കടന്ന ഐസലൻഡ് പ്ളേഓഫിൽഭാരോദ്വാഹകരെയും ഹാൻഡ്ബോൾ താരങ്ങളെയും മാത്രം ആരാധിച്ചുവന്ന ഐസ്ലൻഡുകാരുടെ മനസ്സിൽ ക്രമേണ ഫുട്ബോൾ താരങ്ങളായ സുഗുർവിൻസണും ഗുഡ്ജോൺസണും ഗുന്നാർസണും ഹാൽഡോർസണുമെല്ലാം താരപദവിയോടെ ഇടം പിടിച്ചു. ഇന്നവർ വെറും കളിക്കാരല്ല, ഞങ്ങളുടെ കുട്ടികൾ എന്ന് അർഥം വരുന്ന സ്ട്രാകാർനിർ ഒക്കാറാണ്. ക്രൊയേഷ്യയോടാണ് തോറ്റത്.ഐസ്ലൻഡ് ടീമിനെ ഇങ്ങനെ മാറ്റിമറിക്കുന്നതിൽ രണ്ട് പരിശീലകർക്കുമുണ്ട് കാര്യമായ പങ്ക്. നേരത്തെ നൈജീരിയയെയും സ്വീഡനെയും പരിശീലിപ്പിച്ച ലാർസ് ലാഗെർബാക്കും ഒരു ദന്തരോഗ വിദഗ്ദ്ധൻ കൂടിയായ ഹെയ്മിർ ഹാൽഗ്രിംസണും. ഇവരുടെ ശിക്ഷണത്തിലാണ് ആറ് വർഷം കൊണ്ട് ടീം നൂറ് റാങ്കിനിപ്പുറത്തും യൂറോ കപ്പിലുമെത്തിയത്. യൂറോ ഒരു തുടക്കം മാത്രമാണ്. ലോകം ഐസ്ലൻഡിന്റെ പോരാട്ടം കാണാനിരിക്കുന്നേയുള്ളൂ.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers