കിർഗിസ്ഥാൻ പരിശീലകൻ അലക്‌സാണ്ടർ ക്രേസ്റ്റിനിൻ വളരെ ആത്മവിശ്വാസത്തോടെ ആണ് പത്ര സമ്മേളനത്തിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന്
ഞങ്ങൾ ജയിക്കാനാണ് വന്നത്. സമനില പോലും ഞങ്ങൾക്ക് സംതൃപ്തി നൽകില്ല. ഞങ്ങളാണ് ഗ്രുപ്പിലെ മികച്ചവർ. ഞങ്ങൾ തയ്യാറാണ് ഞങ്ങൾക്കറിയാം ഇന്ത്യ ശക്തർ ആണെന്ന്. പ്രത്യേകിച്ചും സ്വന്തം നാട്ടിൽ കളിക്കുമ്പോൾ.ഇന്ത്യയുടെ പ്രതിരോധം ശക്തമാണ്. പക്ഷെ ഇന്ത്യയുടെ പ്രതിരോധത്തെ ശല്യപ്പെടുത്താൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യ സമീപകാലത്തു മികച്ച പ്രകടനം ആണ് നടത്തുന്നത്. അവർക്കു കിട്ടുന്ന വിജയം അവരുടെ ആത്മവിശ്വാസം വളരെ കൂടിയിട്ടുണ്ട്. പക്ഷെ ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാണ്. എതിരാളികളുടെ എല്ലാ വിവരങ്ങളും നമുക്ക് കിട്ടും. ഞങ്ങൾ മികച്ച തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഒരു നല്ല മത്സരം പ്രതീക്ഷിക്കാം. കൊച്ചുപറഞ്ഞു. അടുത്തകാലത്തു കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചതു. അത് ഞങ്ങളെ പേടിപെടുത്തുന്നില്ല. എന്റെ കുട്ടികൾ എല്ലാം യൂറോപ്പിലെ ലീഗുകളിൽ ആണ് കളിക്കുന്നത്. അവരെല്ലാം മികച്ച ശാരികക്ഷമതയിൽ ആണ്. ഞങ്ങൾ നടത്തിയ തയാറെടുപ്പുകൾ ഗ്രൗണ്ടിൽ നടപ്പാക്കാൻ സാധിച്ചാൽ ഞങ്ങൾ മികച്ചവിജയം നേടും.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment