Sunday, June 18, 2017

അണ്ടർ 17 കോച്ച് ലൂയിസ് നോർട്ടൻ ,ഇന്ത്യൻ ഫുട്ബോളിന് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം


അണ്ടർ 17 കോച്ച് ലൂയിസ് നോർട്ടൻ ,ഇന്ത്യൻ ഫുട്ബോളിന് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം.


U17 ഇന്ത്യൻ ടീമിന്റെ മുൻപരിശീലകൻ ആയിരുന്ന  നിക്കോളായ് ആദമിന് പകരം ആയി ആണ് ലൂയിസ്‌ നോർട്ടൺ ഇന്ത്യൻ U17 ടീമിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുന്നത്. നിക്കോളയുടെ കീഴിൽ ടീം നല്ല പ്രകടനം നടത്തിയെങ്കിലും ടീമിന് വിജയങ്ങൾ കുറവായിരുന്നു. ടീമിന്റെ ഫിനിഷിങ്ങിൽ ആയിരുന്നു പ്രധാന പോരായ്മ.പുതിയ കോച്ചിനെ തേടിയുള്ള യാത്രയിൽ AIFF  മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് മൗറീഞ്ഞോയുടെ ഉപദേശം തേടി. മൗറീഞ്ഞോയുടെ നിർദ്ദേശപ്രകാരം ആണ് നോർട്ടനെ പുതിയ കോച്ചായി നിയമിക്കുന്നത്.
നോർട്ടൻ ചുമതല ഏറ്റെടുത്തതിനു ശേഷം വീണ്ടും സ്കൗട്ടിങ് നടത്തി. നിക്കോളായ് ഒഴിവാക്കിയ പലതാരങ്ങളും വീണ്ടും ടീമിൽ എത്തി. മലയാളിയായ രാഹുൽ അങ്ങിനെയാണ് വീണ്ടും ടീമിൽ എത്തുന്നത്. ഇപ്പോൾ ടീമിന്റെ പ്രകടനത്തിൽ മാറ്റം വന്നു തുടങ്ങി. ശക്തരായ ഇറ്റലിU17 ടീമിനെ പരാജയപ്പെടുത്തി. ലാസിയോ കപ്പിൽ ലാസിയോ U17 ടീമിനെ സമനിലയിൽ തളച്ചു . കഴിഞ്ഞ ദിവസം യൂറോപ്പിയൻ രാജ്യമായ മാസിഡോണിയയെ തളച്ചു. ലോകകപ്പ് അടുക്കുന്ന വേളയിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം ആണ് നോർട്ടന്റെ കീഴിൽ നമ്മുടെ കുട്ടികൾ നടത്തുന്നത്. യുവതാരങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ് അവരെ അവരെ ഉയർച്ചയിൽ എത്തിക്കാൻ ഉള്ള നോർട്ടന്റെ കഴിവ് അപാരം ആണ്. ഇന്ന് യൂറോപ്പിലെ വലിയ ക്ലബുകളിൽ കളിക്കുന്ന പല പ്ലയേഴ്‌സും നോർട്ടന്റെ പരിശീലന മികവിലൂടെ വന്നവർ ആണ്.
ലൂയിസ് നോർട്ടന്റെ കീഴിൽ ഫുട്ബോൾ ലോകത്തേക്ക്  ചുവട് വെച്ച 5 യൂറോപ്പ്യൻ ഫുട്ബോൾ താരങ്ങൾ
1.വിക്ടർ ലിൻഡലോഫ് :
കഴിഞ്ഞ ദിവസങ്ങളിൽ ആണ് ലിൻഡലോഫ് 35 മില്യൺ യൂറോക്കാണ് ബെനിഫിഷ്യ യിൽ നിന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിലേക് ട്രാൻസ്ഫർ ചെയ്തത് .2012 ഇൽ വസ്റ്ററാസിൽ നിന്നും ബെനിഫിഷ്യ ബി ടീമിൽ എത്തിയ ലിൻഡലോഫിനെ ,ലൂയിസ് നോർട്ടൻ   ആണ്
ആദ്യയമായി ഡിസ്‌പോർട്ടീവോ യുമായുള്ള മത്സരത്തിൽ കളത്തിൽ ഇറക്കുന്നത് .അതിന് ശേഷമാണു ബെനിഫിഷ്യ ബോസ്സ് ആയ ജോർജ് ജീസസിന്റെ കണ്ണിൽ പെടുന്നതും സീനിയർ ടീമിൽ അവസരം ലഭിക്കുന്നതും .
2.ആൻഡ്രെ ഗോമസ് :
ബാർസിലോണ താരം  ഗോമസിനെ  ലൂയിസ് നോർട്ടൻ ആണ് ആദ്യമായി ബെനിഫിഷ്യ ബി ടീമിൽ അവസരം നൽകിയത് .അത് കഴിഞ്ഞു  ഗോമസ് 55 മില്യൺ യൂറോസിനാണ് വാലൻസിയ്ക്കും ബാർസലോണക്കും വേണ്ടി കളിച്ചു  .ലൂയിസ് നോർട്ടന്റെ ഏറ്റവും മികച്ച കണ്ടു പിടിത്തം തന്നെയാണ് ഗോമസ് .
3.ബെർണാർഡോ സിൽവ :
മൊണോക്കോ താരം സിൽവ ,നല്ലൊരു പ്ലേയ് മേക്കർ ,നോർട്ടന്റെ കീഴിൽ വളർന്നു വന്ന മറ്റൊരു പ്രതിഭ .നല്ല പ്രതിഭകളെ തിരിച്ചറിയുന്നതിൽ നോർട്ടന്റെ കഴിവ് നിഷേധിക്കാനാവില്ല .
4.ജോസ് ഫൊന്റെ :
പോർച്ചുഗൽ താരം ഫൊന്റെയുടെ ഏറ്റവും നല്ല മുഹൂർത്തം  യൂറോ 2016 വിജിയച്ചതായിരിക്കും .പോർച്ചുഗലിന് അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് വിറ്റോറിയ ഡി സെറ്റുബെൽ ന് വേണ്ടിയാണ് 2006 ഇൽ ബോവസ്റ്റിയക്ക് എതിരായ മത്സരത്തിൽ ആദ്യമായി  കളിക്കുന്നത് .അന്ന് വിറ്റോറിയയെ നയിച്ചത് ലൂയിസ് നോർട്ടൻ ആയിരുന്നു .ഫൊന്റെയുടെ യൂറോപ്പ്യൻ അരങ്ങേറ്റവും യൂ ഇ എഫ് എ കപ്പിൽ ഇന്ത്യൻ അണ്ടർ 17 കോച്ച് ആയ നോർട്ടന്റെ കീഴിൽ തന്നെ
5.നെൽസൺ സെമാടോ :
ബെർണാഡോ അരങ്ങേറ്റം കുറിച്ച അതെ മത്സരത്തിൽ ആയിരുന്നു ലൂയിസ് നോർട്ടൻ നെൽസൺ സീമോടയെ ഇറക്കുന്നത് .
നിലവിൽ റൂയിസ് വിറ്റോറിയസ് ഈഗ്ൾസിൽ കളിക്കുന്നു .
ലൂയിസ് നോർട്ടൻ ഇന്ത്യൻ യുവ നിരക്ക് ഒരു മുതൽ കൂട്ട് തന്നെയാണ് .
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers