ബാംഗ്ലൂർ :കഴിഞ്ഞ ചൊവ്വാഴ്ച നേപ്പാളിനെതിരെ കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ 🇮🇳 ടീമിലെ മലയാളി താരം #അനസ്സ്_എടത്തൊടിക വളരെ മനഃപ്രയാസത്തോടെ ആണ് രാജ്യത്തിന് വേണ്ടി ഇറങ്ങിയത്. അനസിന്റെ അച്ഛൻ ഹ്രദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയതാണ് അദ്ദേഹത്തെ വിഷമിപ്പിച്ചത്. അനസിനു മുമ്പിൽ രണ്ട് വഴികൾ ആണ് ഉണ്ടായിരുന്നത്. ഒന്നുകിൽ രാജ്യത്തിന് വേണ്ടി കളിക്കാൻ ഇറങ്ങുക. അല്ലെങ്കിൽ നാട്ടിൽ പോയി അച്ഛനെ ശിശ്രുഷിക്കുക. അനസിന്റെ കുടുംബത്തിലെ മൂത്ത സഹോദരൻ അനസിനോട് ആവശ്യപ്പെട്ടത് രാജ്യത്തിന് വേണ്ടി കളിച്ചു നിന്റെ കടമ നിറവേറ്റണം എന്നും അതാണ് നിനക്ക് അച്ഛന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം എന്നും. കിർഗിസ്താനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലത്തിനിടക്ക് അനസ്സ് മനസ്സ് തുറന്നു.
രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ ഏറെ സന്തോഷവാനാണ്. പരിശീലകൻ എന്നോട് പറഞ്ഞു നിനക്ക് നാട്ടിൽ പോകണം എന്ന് ഉണ്ടങ്കിൽ പോകാമെന്നും. കുടുബത്തിന്റെ കൂടെ നിൽക്കാം എന്നും. പക്ഷെ ഞാൻ മത്സരം കഴിഞ്ഞേ പോവുകയുള്ളു. അതിനു ശേഷം അച്ഛന് നല്ല ചികിത്സ കൊടുക്കണം.
ഇനി അനസ്സിനെകുറിച്ചു കൂടുതൽ പറയുകയാണെങ്കിൽ അനസിന്റെ ഫുട്‍ബോൾ ജീവിതം വളരെ ഏറെ ബുദ്ധിമുട്ടുകളോട് പൊരുതി നേടിയ വിജയം ആണ്. ഒന്നും നിസാരമായി നേടിയതല്ല. പരിക്കുകളോടും കഷ്ടപ്പാടിനോടും പൊരുതി നേടിയതാണ് ആണ് കേരളത്തിന്റെയും ഇന്ത്യയുടേയും ഈ പ്രധിരോധ താരത്തിന്റെ വിജയം. കമ്പോഡിയക്ക് എതിരെ ആണ് ഇന്ത്യയ്ക്കായി അനസ്സ് ആദ്യം കളിക്കുന്നത് അതിനു ശേഷം രണ്ട് മത്സരം കൂടി അനസ്സ് ഇന്ത്യക്കായി കളിച്ചു. ഇപ്പോൾ ഇന്ത്യയുടെ ഒഴിച്ചുകൂടാൻ ആകാത്ത സാന്നിധ്യം ആണ് അനസ്സ്. നേപ്പാളിനെതിരെ നടന്ന മത്സരത്തോടെ ഇന്ത്യൻ ടീം ശരിയായ ഫോമിൽ എത്തിയെന്നു അനസ്സ് പറഞ്ഞു.
കിർഗിസ്താന് എതിരെ കളിക്കാൻ നല്ല തയാറെടുപ്പ് ആണ് നടത്തുന്നത് എന്ന് അനസ്സ് പറഞ്ഞു. പക്ഷെ നേപ്പാളിനെയും കിർഗിസ്ഥാനിയും ഒരുപോലെ കാണാൻ കഴിയില്ലെന്നും കിർഗിസ്ഥാൻ ശക്തരായ ടീം ആണെന്നും അനസ്സ് പറഞ്ഞു. എതിരാളിക്ക് അർഹിക്കുന്ന ബഹുമാനം കൊടുക്കുമെന്നും. മത്സരം ജയിച്ചു മൂന്ന് പോയിന്റ് നേടുകയാണ് ലക്ഷ്യം എന്നും അനസ്സ് പറഞ്ഞു.
ഈ സീസണിൽ മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനം ആണ് അനസ്സ് നടത്തിയത്. കേരളത്തിലെ മലപ്പുറത്തു ജനിച്ചു വളർന്ന അനസ്സ് മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ സ്ഥിരം സാന്നിധ്യം ആകാൻ ഉള്ള ശ്രമത്തിൽ ആണ്.
ഇന്റർനാഷണൽ മത്സരങ്ങളും ക്ലബ് ഫുട്‍ബോളും വ്യത്യസ്തമാണെന്ന് അനസ്സ് അഭിപ്രായപ്പെട്ടു. മത്സര നിലവാരവും സമ്മർദ്ദവും വിത്യാസം ആണെന്ന് അനസ്സ് പറഞ്ഞു.
"എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഒരു ദിവസം എനിക്ക് സന്ദേശ് ജിങ്കാൻ ഒപ്പം കളിക്കണം എന്നത്. നേപ്പാളിന് എതിരെ ഞങ്ങൾ മികച്ച പ്രകടനം ആണ് നടത്തിയത്. ഇനിയും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ അത് അത്ര എളുപ്പമല്ല. ഇന്ത്യൻ ടീമിൽ കുറെ നല്ല കളിക്കാർ ഉണ്ട് എന്റെ സ്ഥാനത് കളിക്കുന്നവർ. പക്ഷേ എളുപ്പത്തിൽ എന്റെ സ്ഥാനം വിട്ടുകൊടുക്കാൻ ഞാൻ തയാറല്ല. ഇന്ത്യക്കു വേണ്ടി കളിക്കണം എന്നുള്ളത് എന്റെ ആഗ്രഹം ആയിരുന്നു. ആ ആഗ്രഹം പെട്ടന്ന് അവസാനിപ്പിക്കാൻ ഞാൻ തയാറല്ല എന്നും അനസ്സ് പറഞ്ഞു
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment