Tuesday, June 13, 2017

ടാറ്റ ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീം




അറിയൂ അവരുടെ ഫുട്ബാൾ അക്കാദമിയെ കുറിച്ച്
1987 ഇൽ ജംഷെട്പൂരിൽ ആരംഭിച്ചതാണ് ടാറ്റ ഫുട്ബാൾ അക്കാദമി (ടി എഫ് എ ).ഐ എസ്‌ എല്ലിൽ കളിച്ച  ഇരുപതോളം കളിക്കാരും ഐ ലീഗിൽ കളിച്ച 8 കളിക്കാരും ടി എഫ് എ യുടെ മുതൽ കൂട്ട് ആണ്‌ .
ഇവർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം .ഉദാന്ത സിങ് -ഇന്ത്യൻ ഫുടബോളിലെ വളർന്നു വരുന്ന മികച്ച താരം .
പൂനെ എഫ് സിക്ക് വേണ്ടി കളിച്ച നാരായൺ ദാസ് ,ഇന്ത്യൻ ബാക്ക് ലൈൻ -മഹേഷ് ഗൗലും
ദീപക് മൊണ്ടാലും ,പിന്നെ റെനടി സിങ് ,സുബ്രത പാൽ ,ഗൗരമന്ഗ്ഗി സിങ് ..ഇങ്ങനെ ഇരു താര നിര തന്നെ ഉണ്ട് .
ടി എഫ് എ അക്കാദമിയിൽ പരിശീലനം നേടിയ  200ഓളം കളിക്കാരിൽ ,135 പേർ ഇന്ത്യക്ക് വേണ്ടി കളിച്ചവരാണ് .
ടി എഫ് എ മാത്രം അല്ല ടാറ്റ ഗ്രൂപ്പിന് ഉള്ളത് ടാറ്റ ട്രസ്റ്റും കൂടി ഉണ്ട് .ഇവിടെ നോർത്ത് ഈസ്റ്റിലെ കുട്ടികൾക്കായി ഫുടബോൾ പരിശീലനം കൊടുക്കുന്നു .ഇതിന്റെ ഭാഗമായി വിദേശ പരിശീലനത്തിനായി ബുണ്ടസ്‌ലീഗ ക്ലബ്ബുകളായ ടി എസ്‌ ജി ഹോഫൻഹെയിം , ബോറൂസിയാ  ഡോർട്മുണ്ടുമായി കൂടി ചേർന്ന് കുട്ടികളെ അയക്കുന്നു .ഇനി ഐ എസ്‌ എല്ലിൽ കാല് വെക്കുന്നതോട് കൂടി അവർ വൻ ശക്തി ആയി മാറും .
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers