ഐ സ് ൽ സീസൺ 4ൽ കൊമ്പന്മാരെ അണിയിച്ചൊരുക്കാൻ ആശാൻ വരുന്നു. നേരത്തെ തന്നെ കേരള ബ്ലാസ്റ്റേർസ് സി ഇ ഒ യുമായി കൊപ്പൽ ചർച്ച നടത്തിയതിന്റെ വിശദവിവരങ്ങൾ സൗത്ത് സോകേഴ്സ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ആണ് കൊപ്പൽ തിരിച്ചു വരുന്നു എന്ന വാർത്ത ആദ്യം പുറത്തു വിട്ടത്. കഴിഞ്ഞ സീസണിൽ കോപ്പലിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് നിർഭാഗ്യംകൊണ്ട് ഫൈനലിൽ പെനാൽറ്റി ഷൂട്ഔട്ടിൽ കൊൽക്കത്തയോട് പരാജയപെട്ടു. എന്തായാലും കഴിഞ്ഞ സീസണിലെ കണക്കുകൾ തീർക്കാൻ ഉറച്ചുതനെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ വട്ടം ഇറങ്ങുന്നത് എന്നുറപ്പ്. സ്റ്റീവ് കോപ്പലിന്റെ ചാണക്യ തന്ത്രങ്ങൾ ഐ.സ്.ൽ സീസൺ 4ൽ ബ്ലാസ്റ്റേഴ്‌സിന് മുതൽകൂട്ടാവും എന്നുറപ്പിക്കാം.
SouthSoccers Media
facebook.com/southsoccers
Well done SouthSoccers. Well maintained blog.
ReplyDelete