Sunday, June 18, 2017

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഐ ലീഗ് നിലനിൽക്കുമോ ???


ഇന്ത്യൻ സൂപ്പർ ലീഗിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഐ ലീഗ് നിലനിൽക്കുമോ ???


പലരും പറയുന്നത് ഐ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗിന് സമാന്തരമായി വന്നാൽ നിലനിൽക്കില്ല എന്നാണ് .
ശെരിയാണ് മാർക്കറ്റിംഗ് ബോഡി ആയ എഫ് എസ്‌ ഡി ൽ ഇന്ത്യൻ സൂപ്പർ ലീഗിന് പണം ഒഴുക്കുമ്പോൾ ഐ ലീഗിന്റെ നിലനിൽപ്പ് പ്രയാസമാണ് .ഇന്ത്യൻ ഫുട്ബോളിന്റ ഭാവി വ്യക്തമല്ലാത്തതിനാൽ ഐ ലീഗിന് നിലനിൽക്കാൻ ശക്തമായി പൊരുതേണ്ടി വരും .
നാലാം സീസണിലേക്ക് ഐ എസ്‌ എൽ എത്തുമ്പോൾ ആദ്യ സീസണിൽ നിന്ന് പല മാറ്റങ്ങളും ഉണ്ടാകും .കുറഞ്ഞ വിദേശ താരങ്ങൾ ,മാർക്യു താരം വേണമെന്ന നിബന്ധനായില്ല എന്നിങ്ങനെ ..ഇത് എ എഫ്സി കപ്പ്  കളിക്കണമെന്ന ലക്ഷ്യവും , ഭാവിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടോപ്പ് ഡിവിഷൻ ആക്കാനുള്ള ഒരുക്കവുമാണ് .
നിലവിൽ ഐ ലീഗിന് അവരുടെ ഏറ്റവും നല്ല ക്ലബ്ബായ ബെംഗളൂരു എഫ് സി നഷ്ടമാവുകയാണ് .പക്ഷെ ഏറ്റവും വലിയ ലെഗസി ക്ലബ്ബ്കളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും അവരുടെ കൂടെ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ് .അങ്ങനെ വരുമ്പോ ചില താരങ്ങൾ ഐ ലീഗ് തെരെഞ്ഞെടുത്തേക്കാം മറ്റു ചിലർ ഐ എ സ്‌ എല്ലിലേക്കും .
ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും സമാന്തരമായി നടക്കുന്നത് താൽക്കാലികം മാത്രമാണ് .ഇന്ത്യൻ ക്ലബ്‌  ഫുട്ബോളിന്റെ പുതിയ രൂപം വരുമ്പോൾ എന്താകുമെന്ന് കാത്തിരുന്ന് കാണാം .
സൗത്ത് സോക്കേർസ്


0 comments:

Post a Comment

Blog Archive

Labels

Followers