Wednesday, June 14, 2017

വീറൊടെ കുതിക്കുന്ന ഇന്ത്യ




ഇന്നലത്തെ കളിയിലെ  5 ടേക്ക് ആവേ പോയ്ന്റ്സ് :

1️⃣ ഇന്ത്യയുടെ തുടർച്ചയായ എട്ടാമത്തെ വിജയം ,കഴിഞ്ഞ 1 വർഷവും 11 ദിവസമായി ഇന്ത്യ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല .ഇതിൽ ഒരു ജയം ലാവോസിനു
എതിരെയും ,പിന്നെ ഭൂട്ടാനോടും  ,പ്യൂർട്ടോ റിക്ക , കമ്പോഡിയ ,മ്യാന്മാർ ,നേപ്പാൾ പിന്നെ കിർഗിസ്ഥാൻ .ഇതു വരെ  വഴങ്ങിയത് 4 ഗോളുകളും അടിച്ചത് 21 ഗോളുകളും ആണ്‌ . അവിശ്വസനീയം..അല്ല ഇനി ഫുടബോളിൽ ഇന്ത്യൻ യുഗം .

2️⃣ ഇന്ത്യൻ വൻ മതിൽ :അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും
തകർക്കാൻ പറ്റാത്ത ഇന്ത്യൻ പ്രധിരോധ നിര .
മികച്ച ടാക്കിൾ  ,ഹെഡർ ,ക്‌ളിയറൻസ് ,ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം ഈ രണ്ട് കൂട്ടുകെട്ട് ഇന്ത്യക്ക് ഒരു മുതൽകൂട്ട് തന്നെ.

3️⃣ ഇന്ത്യയുടെ ഒരേയൊരു  രക്ഷകൻ സുനിൽ ഛേത്രി മാത്രമായിരുന്നു ,നിരാശപ്പെടുത്തി  ബോർജസും റോബിൻ സിങ്ങും .ബോർജസ്  പ്രതിരോധത്തിൽ വളരെ മോശം ,ജെജെ യെ മാറ്റി റോബിൻ സിങിനെ ഇറക്കിയത് കളിയുടെ നിർണായക നിമിഷത്തിൽ ആയിരുന്നു ,പക്ഷെ കിട്ടിയ ഒരു നല്ല അവസരം കളഞ്ഞു കുളിച്ചു റോബിൻ .
സുനിൽ ഛേത്രി ഇന്ത്യൻ ഫുടബോളിലെ മാന്ത്രികൻ  .ഇന്ത്യൻ ഡിഫെൻസിൽ ഇരുന്ന ബോളിനെ മൂന്ന് കിർഗിസ്ഥാൻ കളിക്കാരെ മറികടന്നു ജെജെക്ക് പാസ് കൊടുത്തു ,ജെജെയുടെ ചിപ്പിൽ നിന്നും കിർഗിസ്ഥാൻ ഗോൾ കീപ്പർ നോക്കി നിൽക്കെ അടിച്ച ആ ഗോൾ ..ഒരു മാന്ത്രിക ഗോൾ തന്നെ .ഇന്ത്യൻ ഫുട്‍ബോളിന്റെ പുലിക്കുട്ടി സുനിൽ ഛേത്രി .

4️⃣ കാന്റീരവ ഇളകി മറിച്ചു വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് :
ഫാൻസിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ തൊണ്ട പൊട്ടി  കൂവിയാണ് ഫാൻസ് സപ്പോർട്ട് ചെയ്തത് ..
സുനിൽ ഛേത്രി ഗോൾ അടിച്ചതിനു ശേഷം കൈകൂപ്പി ഫാന്സിനോട് നന്ദി പറഞ്ഞത് മറക്കാൻ ആവാത്ത നിമിഷം ആയിരുന്നു.
യൂറോപ്പിലൊക്കെ കേൾക്കുന്ന ആ സ്വരം ചാന്റ്‌ ഇന്ത്യയിലും മുഴങ്ങി കേട്ടു.

5️⃣ ഗുർപീത് സിങ് സന്ധു കളിയിലെ റിയൽ ഹീറോ .ഇന്നലത്തെ കളിയിൽ അദ്ദേഹത്തിന്റെ
കഴിവ്  വീണ്ടും തെളിയിക്കുകയായിരുന്നു .സ്റ്റേബിക് എഫ് സി യിൽ കളിച്ച പരിചയ  സമ്പത്  ഉപകരിച്ചു എന്ന് തന്നെ പറയാം .നമുക്ക് രണ്ട് കരുത്തുറ്റ പ്രധിരോധ ഉണ്ടായിരുന്നെങ്കിലും ഗുർപീത് എന്ന രക്ഷകനെ മറക്കാനാവില്ല .
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers