Friday, June 30, 2017

U17 Worldcup 2017 - India - Countdown - ഡൽഹി, ഗോവ എന്നിവിടങ്ങളിലെ ടിക്കറ്റ് വിൽപനയിൽ ആശങ്ക പ്രകടിപ്പിച്ച് ഫിഫ

U17 Worldcup 2017 - India - Countdown

100 ദിവസം ബാക്കി നിൽക്കെ ഡൽഹിയുടെയും ഗോവ യുടെയും ടിക്കറ്റ് വിൽപ്പന പുറകോട്ട്



ഡൽഹി, ഗോവ എന്നിവിടങ്ങളിലെ ടിക്കറ്റ് വിൽപനയിൽ ആശങ്ക പ്രകടിപ്പിച്ച് ഫിഫ 17-ാമത് വേൾഡ് കപ്പ് ടൂർണമെന്റ് ഡയറക്ടർ ജാവിയർ സെപ്പി . എന്നാൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്ന കൊൽക്കൊത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിലെ പണികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.
ഒക്ടോബർ 6 മുതൽ 28 വരെ ആറ് ഇന്ത്യൻ നഗരങ്ങളിൽ ആണ്‌ ലോകകപ്പ് നടക്കുക .
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ടൂർണമെന്റ് ന് ഇനി 100 ദിവസം മാത്രം .
ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (എൽഒസി) ലോകകപ്പ് ഫൈനലിന് നാലു പ്രാക്ടീസ് ഗ്രൗണ്ടുകൾ ഉണ്ടാകും. രണ്ട് എണ്ണം സാൾട് ലേക് സ്റ്റേഡിയത്തിലും രണ്ടെണ്ണം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഈസ്റ്റേൺ സെന്ററിലുമായിരിക്കും ഉണ്ടാവുക.
ഗോവയിലും തലസ്ഥാനത്തും ടിക്കറ്റ് വിൽപന നടക്കാത്തതിനാൽ കാര്യങ്ങൾ സുഖകരമല്ല .
"ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും, ന്യൂഡൽഹി പരിശീലന കേന്ദ്രങ്ങളിലും സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായി കാണുന്നു .ടിക്കറ്റ് വിൽപനയിൽ ഡെൽഹി പിന്നിലാണ് ,ഇന്ത്യയുടെ തലസ്ഥാനം ആയതിനാൽ കൂടുതൽ ആരാധകർ ഉണ്ടാകണം , ടീം തിരിക്കലിന് ശെഷം കൂടുതൽ ടിക്കറ്റ് വില്പന നടക്കുമെന്ന് പ്രതീക്ഷയുണ്ട് ,സിപ്പി കൂട്ടി ചേർത്തു.
2016 ലെ AFC U-16 ചാമ്പ്യൻഷിപ്പ് നടത്തിയ ഗോവ, സ്റ്റേഡിയം പുന നിർമാണത്തിൽ മുന്നിൽ ആണെങ്കിലും ടിക്കറ്റ് വില്പനയുടെ കാര്യത്തിൽ പിന്നിലാണ് .
ഗോവയിലെ പുരോഗതിയെക്കുറിച്ച് ലോക്കൽ ഓർഗാനിസിങ് കമ്മിറ്റി ചെയർമാൻ സിപ്പി പറഞ്ഞു. നൂറ് ദിവസം ബാക്കി നിൽക്കെ ഗോവയിലെ മിക്ക പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ട്.
ടിക്കറ്റിന്റെ വിൽപ്പന കുറഞ്ഞു വരുന്നതിനാൽ, ജനങ്ങളുടെ പ്രതികരണമാണ് പ്രധാന ആശങ്ക എന്ന സിപ്പി അഭിപ്രായപ്പെട്ടു
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers