Saturday, June 10, 2017

India V/S Kyrgyzstan (13-06-2017) Asia cup 2019 qualifier



#എതിരാളികളെ_പരിചയപ്പെടാം

                  2019 ഏഷ്യ കപ്പിന്റെ യോഗ്യത മത്സരത്തിൽ പതിമൂന്നാം തിയതി ഇന്ത്യ കിർഗിസ്താനുമായി ഏറ്റുമുട്ടുകയാണ്. ബാംഗ്ലൂർ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നമ്മുടെ എതിരാളികൾ ആയ കിർഗിസ്താനെ ഒന്ന് പരിചയപ്പെടാം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 132ത് സ്ഥാനത്താണ് നമ്മുടെ എതിരാളികൾ. വേൾഡ്കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം ആണ്‌ അവര് നടത്തിയത്. ഗ്രുപ്പിൽ  ഓസ്‌ട്രേലിയക്കും ജോർദാനും പിന്നിൽ മൂന്നാം സ്ഥാനക്കാർ ആയി എത്തി. 4ജയം രണ്ടു തോൽവി രണ്ടു സമനില ഇങ്ങനെ ആയിരുന്നു അവരുടെ പ്രകടനം.അതിനു ശേഷം അവർ ഏഴ് സൗഹൃദ മത്സരങ്ങൾ കളിച്ചു അതിൽ രണ്ട് ജയവും മൂന്ന് തോൽവിയും രണ്ട് സമനിലയും ആയിരുന്നു നേടിയത്.
അവരുടെ പ്രധാന കളിക്കാരെ പരിചയപ്പെടാം.
➖➖➖➖➖
1)വിറ്റാലിജ് ലക്സ്
നിലവിൽ SPVGG BAATOV  ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. ഫോർവെർഡ് ആയി ആണ്‌ കളിക്കുന്നത്. 15 കളികളിൽ മൂന്ന് ഗോളുകൾ നേടി രാജ്യത്തിനായി.
2)ANTON ZEMLIANUKHIN
ഫോർവേർഡ്, ലെഫ്റ്റ് വിങ്ങർ, ലെഫ്റ്റ് വിങ്ങർ, മിഡ് ഫീൽഡർ പൊസിഷനുകളിൽ കളിക്കുന്ന പ്ലയെർ ആണ്‌. പത്തൊൻപതു കളികളിൽ ഏഴ് ഗോളുകൾ നേടി
3) AZAMAT BYMATOV
ടീമിന്റെ ക്യാപ്റ്റൻ ആണ്‌

ധൗർബല്യം
➖➖➖➖
കഴിഞ്ഞവർഷം ഏഴ് മത്സരങ്ങളിൽ രണ്ട് ജയം മാത്രം. അതെ സമയം 9 കളികൾ കളിച്ച ഇന്ത്യ 8 ജയം നേടി.
HEAD TO HEAD
➖➖➖➖➖
അവസാനം ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയ രണ്ട് കളികളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ആഗസ്ത് 2007 ൽ നെഹ്‌റു കപ്പിൽ 3-0 ത്തിനും ആഗസ്ത് 2009ന് നടന്ന ഫ്രണ്ട്‌ലി മാച്ചിൽ 2-1 നും ഇന്ത്യ വിജയിച്ചു. നിലവിൽ യോഗ്യത മത്സരത്തിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചു.
പഴയകാല പ്രകടനത്തിൽ ഇന്ത്യക്കാണ് മുൻതൂക്കം. പിന്നെ ഇന്ത്യയിൽ ആണ്‌ മത്സരം എന്നതും നമുക്ക് അനുകൂല ഘടകമാണ്. പക്ഷേ അങ്ങിനെ എഴുതി തള്ളാൻ പറ്റാത്ത ടീം ആണ്‌ കിർഗിസ്ഥാൻ. പ്രത്യേകിച്ചും അവരുടെ ലോകകപ്പ് യോഗ്യത മത്സരത്തിലെ അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

www.facenook.com/southsoccers
#SouthSoccers #IndianFootball

1 comment:

Blog Archive

Labels

Followers