Friday, June 30, 2017

Indian Super League (ISL) - COUNTDOWN - ഐ എസ് ലും ഇന്ത്യൻ ഫുട്‍ബോളും

ഐ എസ് ലും ഇന്ത്യൻ ഫുട്‍ബോളും


 
ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ഇന്ത്യൻ ഫുട്‍ബോളിൽ ഉണ്ടായ വിപ്ലവം അതിന്റെ നാലാം സീസണോട് അടുക്കുമ്പോൾ ഇന്ത്യയിലെ ഫുട്‍ബോൾ പ്രേമികൾക്കിടയിൽ ഒരു ചർച്ച നടക്കുന്നുണ്ട്. ഐ എസ് ൽ ആണോ ഐ ലീഗ് ആണോ നമുക്കാവശ്യം. ഒരുകൂട്ടർ ഐ എസ് ല്ലിനെ വിമർശിക്കുന്നു ഐ എസ് ൽ പണക്കൊഴുപ്പിന്റെ മേള ആണെന്നും ഐ എസ് ൽ ഇന്ത്യൻ ഫുടബോളിനു ഒരു സംഭാവനയും നൽകില്ല എന്നും ഒരു കൂട്ടർ വാദിക്കുന്നു. എന്താണ് സത്യാവസ്ഥ.
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപുള്ള ഇന്ത്യൻ ഫുട്‍ബോളും അതിനു ശേഷം ഉള്ള നമ്മുടെ ഫുട്‍ബോളും എന്തണെന്നു നമ്മൾ നോക്കേണ്ടതുണ്ട്.
Image result for indian football historyഅൻപതുകളിലെയും അറുപതുകളിലെയും ഇന്ത്യൻ ഫുട്‍ബോളിലെ സുവർണ്ണ കാലഘട്ടങ്ങളെ ഓർത്തു ആശ്വാസം കൊള്ളാൻ ആയിരുന്നു എന്നും ഇന്ത്യൻ ഫുട്‍ബോൾ പ്രേമികളുടെ വിധി. നമ്മുടെ രാജ്യത്തിന്റെ പത്തിലൊന്നു പോലും വലിപ്പമില്ലാത്ത രാജ്യങ്ങൾ ലോകകപ്പിൽ പന്ത് തട്ടുമ്പോൾ അവർക്കു വേണ്ടി കൈയ്യടിക്കാൻ ആയിരുന്നു നമ്മളുടെ വിധി. എന്നെങ്കിലും നമ്മളും ലോകകപ്പിൽ പന്ത് തട്ടും എന്ന് ഓർത്തു ഇന്ത്യയിലെ ഫുട്‍ബോൾ പ്രേമികൾ നെടുവീർപ്പിട്ടു. ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയ്ക്കായി ലക്ഷ്യബോധം ഇല്ലാതെ നമ്മുടെ ഫുട്‍ബോൾ അധികാരികൾ പലതും ചെയ്തു. എല്ലാം കതിരിൽ പോയി വളം വെയ്ക്കുന്നത് പോലെ ആയിരുന്നു. നമ്മുടെ നാട്ടിൽ നടന്നു വന്നിരുന്ന ഒട്ടേറെ ടൂർണമെന്റുകൾ അപ്രത്യക്ഷമായി.
ഫുട്‍ബോളിനു ഏറെ വളക്കൂറ് കേരളം പോലും സെവൻസ് ഫുടബോളിലേക്കു ഒതുങ്ങി. ഫുട്‍ബോൾ കളിച്ചാൽ രക്ഷപ്പെടില്ല എന്ന് നമ്മുടെ താരങ്ങളും വിചാരിച്ചു. പലരും കളി ഉപേക്ഷിച്ച് മറ്റു വരുമാന മാർഗം തേടി പോയി. ഇന്ത്യൻ ഫുട്‍ബോൾ ഒരുകാലത്തും രക്ഷപ്പെടില്ല എന്ന് ഇന്ത്യയിലെ ഫുട്‍ബോൾ പ്രേമികൾ വിചാരിച്ചു. അർജന്റീനക്കും ബ്രസീലിനും വേണ്ടി കൈയ്യടിച്ച് നമ്മൾ സന്തോഷം കണ്ടെത്തി. ഇന്ത്യയിലെ ദേശിയ ലീഗിന്റെ കാര്യവും വളരെ കഷ്ട്ടമായിരുന്നു. പുതിയ മാറ്റങ്ങളോടെ ഐ ലീഗ് എന്ന പേരിൽ ലീഗ് മാറ്റിയെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന അവസ്ഥ ആയിരുന്നു. ലീഗ് നടത്തിപ്പ് വളരെ പരിതാപകരം ആയിരുന്നു.
തുടക്കത്തിൽ സീ നെറ്റവർക്ക് സ്പോൺസർ മാർ ആയിരുന്നു എങ്കിലും അവർ ലീഗിനെ ഉപേക്ഷിച്ചു. പല സീസണുകളിലും സ്പോൺസർ മാരെ കിട്ടാതെ ലീഗ് പേരിനു വേണ്ടി നടത്തി. നല്ല ഫ്ലഡ് ലൈറ്റിൽ പോലും കളി നടത്താൻ ഉള്ള സാമ്പത്തിക ശേഷി ക്ലബുകൾക്ക് ഇല്ലായിരുന്നു. 40 ഉം 45 ഉം ഡിഗ്രി ചൂടിൽ നട്ടുച്ചയ്ക്കായിരുന്നു കളികൾ പലതും നടത്തിയിരുന്നത്. നല്ല പുല്ല് ഇല്ലാത്ത മൈതാനങ്ങളും, കളിക്കാർക്ക് ശരിയായി വേതനം കൊടുക്കാൻ പറ്റാത്ത ക്ലബുകളും ആയി ലീഗ് തുടർന്നു. ലീഗിൽ തരം താഴ്ത്തപെട്ട ടീമുകൾ സെക്കൻഡ് ഡിവിഷനിൽ കളിക്കാതെ ലീഗിൽ നിന്ന് പിന്മാറി.പല സീസണുകളിലും ടെലിവിഷൻ സംപ്രേക്ഷണം ഇല്ലാതെ ആണ് ലീഗ് നടത്തിയിരുന്നത്.
Image result for kolkata derby
കൊൽക്കത്ത ഡെർബി ഒഴികെയുള്ള മത്സരങ്ങൾ ഒഴിഞ്ഞ ഗ്യാലറിയിൽ ആണ് നടന്നത്. ആരാധകർ ഐ ലീഗിനെ തീർത്തും ഒഴിവാക്കി. നമ്മുടെ വിവ കേരള തന്നെ ഉദാഹരണം. ഇങ്ങനെ സമയത്താണ് AIFF കോർപ്പറേറ്റുകൾക്ക് ലീഗിലേക്ക് നേരിട്ട് പ്രവേശനം കൊടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ ബാംഗ്ലൂർ എഫ് സി യെ പോലുള്ള ടീമുകൾ ലീഗിലേക്ക് വരുന്നത്. ഒരു ക്ലബ് എങ്ങനെ പ്രൊഫെഷണൽ ആയി നടത്താം എന്ന് അവർ കാണിച്ചു തന്നു. 100 വർഷത്തിന് മുകളിൽ പാരമ്പര്യം ഉള്ള ക്ലബുകൾക്ക് സാധിക്കാത്ത കാര്യം അവർ നടപ്പാക്കി കാണിച്ചു തന്നു. കൂടെ വന്ന പുണെ ഫ് സി, കല്യാണി എഫ് സി തുടങ്ങിയ ക്ലബുകൾ ഇടക്ക് വെച്ച് പിന്മാറി.ഇത് ലീഗിന് വീണ്ടു തിരിച്ചടിയായി. നിലവിൽ ഏഷ്യൻ ഫുട്‍ബോൾ കൗൺസിലിന്റെ അംഗീകാരം ഉള്ള ഇന്ത്യയിലെ ഏക ക്ലബ് BFC ആണ്.സാമ്പത്തിക പരമായി വളരെ മോശം അവസ്ഥയിൽ ആയിരുന്നു നമ്മുടെ ഫുട്‍ബോൾ ഫെഡറേഷനും.
ഈ കാലത്തുള്ള ദേശിയ ടീമിന്റെ പ്രകടനവും വളരെ മോശം ആയിരുന്നു. ടീമിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളും ആരാധകർക്ക് അപരിചിതർ. ഏതു ക്ലബ്ബിൽ കളിക്കുന്നു എന്നോ അവരുടെ പ്രകടനം തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ ആരാധകർക്ക് അറിയാത്ത അവസ്ഥ. ആകെ അറിയുന്നത് സുനിൽ ഛേത്രിയെപ്പോലുള്ള പ്രമുഖ താരങ്ങളെ മാത്രം. നേപ്പാളിനോടും, ഭുട്ടാനോടും പോലും ജയിക്കാൻ നമ്മൾ കഷ്ട്ടപ്പെടുന്ന അവസ്ഥ. ആളൊഴിഞ്ഞ ഗ്യാലറിയിൽ നമ്മുടെ ദേശിയ ടീമിന്റെ മത്സരങ്ങൾ നടന്നു.
ഇങ്ങനെ ഉള്ള സമയത്താണ് ഇന്ത്യൻ ഫുട്‍ബോൾ വികസനത്തിന് വേണ്ടി 2010 ൽ IMG റിലയൻസും ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനും ആയി കരാർ ഒപ്പിടുന്നത്. ഏതാണ്ട് 700 കോടി രൂപയുടെ കരാർ ആയിരുന്നു അത് പതിനഞ്ചു വർഷത്തെ കരാർ ആയിരുന്നു അത്.അവരുടെ ആദ്യ ശ്രമം ബംഗാൾ പ്രീമിയർ നടത്താൻ ആയിരുന്നു. അതിന്റെ അവസാന ഘട്ടം വരെ എത്തിയതുമാണ്. ക്രെസ്പോ, കന്നവരോ തുടങ്ങിയ പ്രമുഖ കളിക്കാരും ആയി അവർ ധാരണയിൽ എത്തിയതുമാണ്. എന്നാൽ ഈ ലീഗ് നടന്നില്ല. അതിനു ശേഷം ആണ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ആശയം വരുന്നത്. 2013 ൽ തുടങ്ങാൻ തീരുമാനിച്ച ലീഗ് പല കാരണങ്ങളാൽ ഒരു വർഷം നീട്ടിവെച്ചു.
Image result for indian super leagueഅമേരിക്കൻ മേജർ സോക്കർ ലീഗിന്റെ മാതൃകയിൽ ആണ് ഐ സ് ൽ രൂപം കൊണ്ടത്. ഐ എസ് ൽ തുടങ്ങുമ്പോൾ ഇന്ത്യയിലെ ഫുട്‍ബോൾ പ്രേമികൾ ആശങ്കയിൽ ആയിരുന്നു ലീഗ് വിജയമാകുമോ എന്നതായിരുന്നു ആശങ്കക്ക് കാരണം. നല്ല തയ്യാറെടുപ്പുകളോടെ ആണ് ഐ എം ജി റിലയൻസ് ലീഗ് നടത്താൻ ഒരുങ്ങിയത്ത്. ലീഗിന്റെ നടത്തിപ്പിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സഹകരണം കൂടി ആയപ്പോൾ നല്ല നിലവാരം ഉണ്ടാകുമെന്നു ഉറപ്പായി. ലീഗിന്റെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരധകരും പ്രചാരവുമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ഹിന്ദി താരങ്ങളെയും ടീമിന്റെ ഉടമസ്ഥർ ആക്കിയത് ലീഗിന് വളരെ ഗുണം ചെയ്തു. തന്ത്രപരമായ ഒരു തീരുമാനം ആയിരുന്നു അത്.
ഫുട്‍ബോളിനോട് ആവേശമില്ലാത്തവർ പോലും സച്ചിന്റെയും, ജോൺ എബ്രഹാമിന്റെയും, അഭിഷേക് ബച്ചന്റെയും ഗാംഗുലിയുടെയും ടീമിനും വേണ്ടി കൈയ്യടിച്ചു. അങ്ങിനെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിന് കൊൽക്കത്തയിൽ പന്തുരുണ്ടപ്പോൾ ഇന്ത്യൻ ഫുട്‍ബോളിലെ ഒരു മാറ്റത്തിനാണ് തുടക്കം കുറിച്ചത് എന്ന് നമുക്ക് നിസംശയം പറയാം. മത്സരങ്ങൾക്കു നിലവാരം ഉയരുമെന്ന തോന്നൽ ഉണ്ടായതോടെ വലിയ ആവേശത്തോടെ ലീഗ് ആരാധകർ ഏറ്റെടുത്തു. സ്റ്റേഡിയങ്ങൾ നിറഞ്ഞു കവിഞ്ഞു. നമ്മൾ ടീവിയിൽ മാത്രം കണ്ടിട്ടുള്ള പച്ചപോലുള്ള നല്ല നിലവാരമുള്ള മൈതാനങ്ങളിൽ കളി കാണാൻ നമുക്ക് സാധിച്ചു. നിലവാരമുള്ള ടെലിവിഷൻ സംപ്രേഷണം നമുക്ക് കാണാനായി.
Image result for indian super league winners 2014ഐ എസ് ലിലെ ഓരോ കാഴ്ചയും നമുക്ക് പുത്തൻ അനുഭവമായി. ലോക ഫുട്‍ബോളിലെ നമ്മൾ ടീവിയിൽ മാത്രം കളികണ്ടു ആരാധിച്ചിരുന്ന താരങ്ങൾ ഇന്ത്യയിൽ എത്തി. നേരിൽ ഒരുനോക്കു കാണാൻ സാധിക്കുമോ എന്ന് ആഗ്രഹിച്ചിരുന്ന നമ്മുടെ താരങ്ങൾ അവരുമായി ഒരുമിച്ചു പന്ത് തട്ടി. ഡ്രസിങ് റൂം പങ്കിട്ടു. ഡെൽപിയറോയും, അനൽക്കയും, മറ്റരാസിയും ഡേവിഡ് ജെയിംസും, എലാനോയും, പിറസും ട്രെസഗെയും ഉൾപ്പടെ നിരവധി താരങ്ങൾ ഇന്ത്യയിൽ എത്തി. ലീഗിന് മുന്നോടിയായി നമ്മുടെ താരങ്ങൾ സ്വപ്നം മാത്രം കണ്ടിട്ടുള്ള വിദേശ പരിശീലനവും കിട്ടി. വിദേശ താരങ്ങളുടെ വേഗതയോടും കായിക ക്ഷമതയോടും നമ്മുടെ താരങ്ങൾ എങ്ങനെ പൊരുത്തപ്പെടും എന്ന് എല്ലാവർക്കും ആകാംഷ ഉണ്ടായിരുന്നു. എന്നാൽ ആശങ്കകൾ എല്ലാം കാറ്റിൽ പറത്തി നമ്മുടെ താരങ്ങൾ അവരോടൊപ്പം നിറഞ്ഞു കളിച്ചു.
ജിങ്കാൻ, റോമിയോ, രഹനേഷ്, മന്ദർ റാവു, ജെജെ തുടങ്ങി നിരവധി പ്രതിഭകളെ നമുക്ക് കിട്ടി. സിക്കോയും, മാറ്റരാസിയും, ജെയിംസിന്റെയും എല്ലാം കോച്ചിങ് പാടവം നമ്മുടെ താരങ്ങൾക്കു പുത്തൻ ഉണർവുണ്ടാക്കി. ഫുടബോളിനു ഇന്ത്യയിൽ ആവേശം കുറവാണെന്ന ധാരണകൾ എല്ലാം മാറ്റിക്കൊണ്ട് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകി. ഫുട്‍ബോളിനെ ഏറെ സ്നേഹിക്കുന്ന കേരത്തിൽ പോലും ആരാധകർ കുറയുന്ന സമയത്താണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവ്. നിലവാരം ഉള്ള കളികൾ വന്നതോടെ കേരളത്തിന്റെ ടീമിനെ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കൂടെ സച്ചിനെ കൂടെ കിട്ടിയപ്പോൾ ഇരട്ടി മധുരം ആയി. യൂറോപ്പിലെ ആരധകരെ പോലും തോൽപ്പിക്കുന്ന രീതിയിൽ ഉള്ള ആവേശം ഗ്യാലറിയിൽ കണ്ടു. ഒരു സീസൺ കൊണ്ട് ഹ്യുമിനെ പോലുള്ള താരങ്ങൾ നമ്മുടെ ഹീറോ ആയി. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ആവേശം ആയി ഐ എസ് ൽ. എതിർ ടീമിന്റെ സ്റ്റേഡിയത്തിൽ പോയി സപ്പോർട്ട് ചെയ്യന്ന ആരാധകർ ഇന്ത്യൻ ഫുട്‍ബോളിൽ അപൂർവമായ കാഴ്ച ആയിരുന്നു. ഫുട്‍ബോളിനു വേരോട്ടം കുറവുള്ള ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ പോലും ആരധകർ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യാനെത്തി. ഇതെല്ലം ഇന്ത്യൻ ഫുട്‍ബോളിനു പുതുമയായിരുന്നു.

Image result for indian super league winners 2015
എല്ലാ ആശങ്കകൾക്കും വിരാമമിട്ടു ആദ്യ സീസൺ വിജയകരമായി പൂർത്തിയായി. എല്ലാത്തിനും ഉപരി ഇന്ത്യയിൽ ഫുട്‍ബോളിനു ഒരു മാർക്കറ്റ് ഉണ്ടെന്നു ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കാൻ നമുക്കായി എന്നതാണ് നമുക്ക് ഐ എസ് ൽ കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.ഇന്ത്യൻ ഫുട്‍ബോളിൽ ധൈര്യം ആയി പണം അറിയാമെന്നു ലോകത്തെ നമുക്ക് ബോധ്യപെടുത്താനായി. അപ്പോഴും വിമർശകർ ഐ എസ് ലിനു എതിരെ ശബ്‌ദിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ ദേശിയ ടീം കൊച്ചുപോലും ഐ എസ് ലിനു എതിരായിരുന്നു. ഐ എസ് ൽ ഇന്ത്യൻ ഫുട്‍ബോളിനു ഒരു നേട്ടവും ഉണ്ടാക്കില്ല എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഐ എസ് ൽ അതിന്റെ നാലാം സീസണോട് അടുക്കുമ്പോൾ വിമർശകരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നു. ഐ എസ് ൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ ഫുട്‍ബോളിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കി എന്ന് നമുക്ക് കാണാൻ കഴിയും. നമ്മുടെ ദേശിയ ടീമിന്റെ പ്രകടനം തന്നെ നോക്കാം.
ഐ എസ് ൽ തുടങ്ങുന്നതിനു മുൻപ് 162 മത് സ്ഥാനത്തായിരുന്ന നമ്മൾ ഇപ്പോൾ 100 ത് സ്ഥാനത്ത് എത്തിയിരിക്കുന്നു. അന്ന് ലീഗിനെ വിമർശിച്ച ദേശിയ കോച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഐ എസ് ലിലൂടെ വളർന്നു വന്ന താരങ്ങളെ ആണെന്ന് നമ്മുക്ക് കാണാൻ കഴിയും. ജിങ്കാനും, അനസും, പ്രീതം കൊട്ടലും, ജെറിയും,നാരായൺ ദാസും, റഫീഖും, വിനീതും എല്ലാം ഉദാഹരണം. ഐ എസ് ൽ വന്നതിനു ശേഷം നമ്മുടെ താരങ്ങളുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ലോകത്തിലെ പ്രമുഖ താരങ്ങളുടെ ഒപ്പം കളിച്ചതിന്റെയും നല്ല കോച്ചുമാരുടെ കീഴിൽ പരിശീലനം ലഭിച്ചതിന്റെയും എല്ലാം മാറ്റം നമുക്ക് കാണാനാകും. റോബർട്ടോ കാർലോസിനെ പോലുള്ള ലോകം ആരാധിക്കുന്ന ഒരു താരത്തിന്റെ ശിക്ഷണവും അദ്ദേഹത്തിൽ നിന്ന് കിട്ടിയ പ്രശംസയും അനസിനെ പോലുള്ള ഒരു താരത്തിന് കിട്ടിയ പ്രചോദനവും ആത്മവിശ്വാസവും ഇന്നത്തെ അനസ് ആക്കുന്നതിൽ നിർണായക സ്വാധീനം വഹിച്ചിട്ടുണ്ടന്നു നമുക്ക് നിസംശയം പറയാം. അതുപോലെ ദേശിയ ടീമിൽ കളിക്കുന്ന താരങ്ങൾ ആരൊക്കെ ആണെന്നും ആരൊക്കെ ടീമിൽ കളിക്കാൻ അർഹരാണെന്നും ആരാധകർക്ക് മനസിലാക്കാൻ സാധിച്ചത് ഐ എസ് ലിന്റെ വരവിനു ശേഷമാണ്. ഇന്ത്യയിൽ ഫുട്‍ബോൾ കളിച്ചു നടന്നാൽ ഒന്നും അകാൻ പറ്റില്ല എന്നൊരു തോന്നൽ മാറ്റിയെടുക്കാനും ഐ എസ് ലിന്റെ വരവോടെ സാധിച്ചിട്ടുണ്ട്.
Image result for indian super league winners 2016മുൻപ് വിദേശ ക്ലബ് ടീമുകളുടെ ജേഴ്‌സി ഇട്ടു നടന്നിരുന്ന നമ്മുടെ നാട്ടിലെ പിള്ളേർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി ഇട്ടു കാണുന്നുണ്ടങ്കിൽ അത് ഐ എസ് ലിന്റെ വിജയം തന്നെ ആണ്. ക്രിക്കറ്റ് താരങ്ങളെ മാത്രം ആരാധിച്ചിരുന്ന നമ്മൾക്ക് ഇപ്പോൾ റാഫിയെയും, വിനീതിനെയും, അനസും എല്ലാം സൂപ്പർ താരങ്ങൾ ആണ്. ഇവരെല്ലാം നമ്മുടെ കുട്ടി താരങ്ങളുടെ ആവേശം ആണ്. ഇന്ത്യയിൽ ഒട്ടേറെ അക്കാദമികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു നല്ല വിദേശ പരിശീലനം ലഭിക്കുന്നു. വരും വർഷങ്ങളിൽ ഈ കുട്ടികൾ എല്ലാം നമ്മുടെ ഫുട്‍ബോളിനു അവരുടേതായ സംഭാവനകൾ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒട്ടേറെ പുതിയ ക്ലബുകളും നമ്മുടെ നാട്ടിൽ അടുത്ത കാലത്തായി രൂപം കൊണ്ടിട്ടുണ്ട്. മുൻ കാലങ്ങളിൽ ഐ ലീഗ് കളിക്കാൻ ക്ലബുകളെ തേടി നടന്നിരുന്നു നമ്മുടെ ഫുട്‍ബോൾ ഫെഡറേഷൻ.
ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഒട്ടേറെ ക്ലബുകൾ ലീഗിൽ കളിക്കാൻ താത്പര്യമറിയിച്ച് മുന്നോട്ടു വരുന്നു. ഇതെല്ലം ശുഭ സൂചനയാണ്. കേരളത്തിൽ നിന്ന് തന്നെ ക്ലബുകൾ ഐ ലീഗിൽ കളിക്കാൻ തയാറെടുക്കുന്നു. ഇങ്ങനെ ഉള്ള മാറ്റങ്ങൾ വന്നതിൽ ഐ എസ് ലിനും നല്ല ഉണ്ട് എന്ന് നമുക്ക് പറയാതിരിക്കാൻ ആകില്ല. ഇന്ത്യയിൽ അടുത്ത് നടക്കാൻ പോകുന്ന U17 ലോകകപ്പ് പോലും നമുക്ക് FIFA അനുവദിച്ചു തന്നത് ഒരു പക്ഷെ ഐ എസ് ലിലൂടെ ഇന്ത്യൻ ഫുടബോളിന്‌ ഉണ്ടായ ഉണർവിന്റെ അംഗീകാരം ആയി കണക്കാക്കാം. മുൻകാലങ്ങളിൽ ഇന്ത്യയിലെ മാധ്യമങ്ങൾ പോലും ഇന്ത്യൻ ഫുടബോളിന്‌ വേണ്ടത്ര പരിഗണന കൊടുത്തിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ നാലാം സീസണോട് അടുക്കുന്നു. ഐ ലീഗ് വിട്ട് ബാംഗ്ലൂർ എഫ് സി യും വ്യവസായ ഭീമൻ മാരായ ടാറ്റയും ഐ എസ് ലിൽ എത്തിയിരിക്കുന്നു.Image result for indian super league 2016 kerala blasters thank you banner
കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും വലിയ പരാതി ആയിരുന്നു ഇന്ത്യൻ താരങ്ങൾക്ക് വേണ്ടത്ര അവസരം കിട്ടുന്നില്ല എന്ന്. അതിനും പരിഹാരം ആയിരിക്കുന്നു. ആദ്യ പതിനൊന്നിൽ ആറ് ഇന്ത്യക്കാർ കളിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അഞ്ചുമാസം നീണ്ടുനിൽക്കുന്ന ലീഗാണ് വരാൻ പോകുന്നത്. ലീഗിന്റെ നീളം കൂടിയത് കളിക്കാർക്കും ഇന്ത്യൻ ഫുട്‍ബോളിനും ഗുണം ചെയ്യുംഎന്നതിൽ സംശയം വേണ്ട. വരും കാലങ്ങളിൽ ഇന്ത്യ മഹാരാജ്യം ലോക ഫുട്‍ബോൾ ഭൂപടത്തിൽ സ്ഥാനം പിടിക്കും എന്ന് തന്നെ നമ്മൾക്ക് പ്രതീക്ഷിക്കാം
സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers