ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയ്ക്കായി ഫിഫയുടെ സഹായത്തോടു നടത്തിവരുന്ന മിഷൻ ഇലവൻ മില്യൺ പ്രോജെക്ടിൽ നിന്നും അനേകം യുവ ഫുട്‍ബോളർമാരാണ് വളർന്നു വന്നുകൊണ്ടിരിക്കുന്നത്. അങ്ങിനെ കിട്ടിയ ഒരു യുവ താരം ആണ് നിഷാന്ത് ഷാ. ഡൽഹി ഹാൻസ് രാജ് സ്കൂളിൽ ആണ് ഈ മിടുക്കൻ പഠിക്കുന്നത്. വിങ്ങർ പൊസിഷനിൽ ആണ് നിഷാന്ത് കളിക്കുന്നത്. ബോൾ കൺട്രോളിലും ഏരിയൽ ഗെയിം സെൻസിലും അപാരമായ കഴിവാണ് നിഷാന്ത് പ്രകടിപ്പിക്കുന്നത്. ഈ സീസണിൽ 3 ജില്ലാ കിരീടങ്ങൾ നേടുകയും 57 ഗോളോടെ ടോപ് സ്‌കോറർ പദവി നേടുകയും ചെയ്തു.
സൗത്ത് സോക്കേഴ്സ് മീഡിയ ടീം
0 comments:
Post a Comment