Video Assistant Referee System
സംശയകരമായ തീരുമാനങ്ങളിൽ റഫറിയെ സഹായിക്കാൻ ഇനി വീഡിയോ അസിസ്റ്റ് സിസ്റ്റവും(VAR). ഇപ്പോൾ റഷ്യയിൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പിൽ പരീക്ഷണാർത്തം നടപ്പാക്കി വരികയാണ് വീഡിയോ സിസ്റ്റം. ക്രിക്കറ്റിലെ തേർഡ് അമ്പയറുടെ അതെ ജോലി യാണ് ഇവിടെയും നടക്കുന്നത്. ഓഫ് സൈഡ്, പെനാൽട്ടി ബോക്സിനുള്ളിൽ ഉള്ള പെനാൽറ്റിക്ക് വേണ്ടിയുള്ള അഭിനയം തുടങ്ങി റഫറിക്ക് തെറ്റുപറ്റുന്ന തീരുമാനങ്ങൾ ഉടൻ തന്നെ വീഡിയോ സിസ്റ്റം പരിശോധിച്ച് ശരിയായ തീരുമാനമെടുക്കും. എല്ലാ ഗോളുകളും ഇങ്ങനെ പരിശോധിക്കും. കഴിഞ്ഞ സീസണിലെ അമേരിക്കൻ സോക്കർ ലീഗിൽ ആണ് ഇത് ആദ്യം പരീക്ഷിച്ചത്. കോൺഫെഡറേഷൻ കപ്പിലും പരീക്ഷണം വിജയമായാൽ ഒരു പക്ഷെ അടുത്ത ലോകകപ്പിൽ ഉൾപെടുത്തിയേക്കാം. കോൺഫെഡറേഷൻ കപ്പിൽ മെക്സിക്കോ പോർച്ചുഗൽ മത്സരത്തിൽ ആണ് ആദ്യ വിധി വന്നത്. 21മത്തെ മിനിറ്റിൽ പോർച്ചുഗലിന് വേണ്ടി പെപ്പെ ഗോൾ നേടി. ആഘോഷങ്ങൾക്കിടെ വീഡിയോ റിവ്യൂവിൽ പെപ്പെ ഓഫ് സൈഡ് ആണെന്ന് തെളിഞ്ഞു. അങ്ങിനെ ആ ഗോൾ അനുവദിച്ചില്ല. ചിലിയും കാമറൂണും തമ്മിൽ ഉള്ള മത്സരത്തിൽ ആണ് അടുത്ത തീരുമാനം ഉണ്ടായത്. 46മത് മിനിറ്റിൽ ചിലിയുടെ വർഗാസ് ഗോൾ നേടി. അവിടെയും വീഡിയോ റിവ്യൂ വിധി വന്നപ്പോൾ ഗോൾ അനുവദിച്ചില്ല. ഓഫ് സൈഡ് ആണെന്ന് വിഡിയോയിൽ തെളിഞ്ഞു. പക്ഷെ രണ്ടാമത്തെ തീരുമാനം ചിലിക്കു അനുകൂലമായി. 91മത്തെ മിനിറ്റിൽ വർഗാസിന്റെ ഗോൾ ലൈൻ റെഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷെ വീഡിയോ അസിസ്റ്റ് റെഫറി സിസ്റ്റത്തിൽ (VAR)ഗോൾ അനുവദിച്ചു. ഒരു ദിവസം തന്നെ മൂന്ന് പ്രാവശ്യം തീരുമാനം ഉണ്ടായി. പക്ഷെ പരിശീലകരും കളിക്കാരും ഈ പരീക്ഷണത്തിൽ സന്തുഷ്ടർ അല്ല. കളിയുടെ സ്വഭാവിക ഒഴുക്കിനെ ഇത് ബാധിക്കും എന്നാണ് അവർ വാധിക്കുന്നത്. അതുകൊണ്ടു തന്നെ വീഡിയോ അസിസ്റ് റഫറി ( VAR ) സിസ്റ്റം എത്രത്തോളം മുന്നോട്ട് പോകുമെന്ന് പറയുക സാധ്യമല്ല
SouthSoccers Media Team
0 comments:
Post a Comment