വെള്ളപ്പൊക്കത്തിൽ കഷ്ടത അനുഭവിക്കുന്ന മിസോറാമിലെ ജനങ്ങൾക്ക് സഹായവുമായി ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ FC യുടെ താരങ്ങൾ ആയ ജയേഷ് റാണയും അശുദോഷ് മേത്തയും. വെള്ള പൊക്കത്തിൽ മിസോറാമിൽ 350 കുടുംബങ്ങൾക്ക് വീടുകൾ നഷ്ട്ടപെട്ടു. 20 പേർക്ക് ജീവൻ നഷ്ട്ടപെട്ടു. അവർക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണവും ആയി ആണ് താരങ്ങൾ എത്തിയിരിക്കുന്നത്. ഐസ്വാൾ ഫ് സി യെ ഐ ലീഗ് ചാമ്പ്യൻമാർ ആക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങൾ ആണ് ഈ രണ്ട് പേരും.ഐ സ് ലിൽ ജയേഷ് റാണ കഴിഞ്ഞ മൂന്ന് സീസണുകളിലും ചെന്നൈയിൻ ഫ് സി യുടെ താരം ആണ്. കഴിഞ്ഞ ഐ സ് ൽ സീസണിൽ ആദ്യ ഗോൾ നേടിയ ഇന്ത്യൻ താരം ആണ് ജയേഷ്. അശുദോഷ് മുംബൈ സിറ്റി ഫ് സി ക്കും, പുണെ ഫ് സി ക്കു വേണ്ടിയും ഐ സ് ലിൽ കളിച്ചു. എല്ലാവർക്കും അവരുടെ പ്രവർത്തനത്തിൽ പങ്കു ചേരവുന്നതാണ് ലിങ്ക് താഴെ കൊടുക്കുന്നു.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment