Thursday, June 15, 2017

കേരളത്തിൽ നിന്ന് രണ്ട് ടീമുകൾ ഐ ലീഗിലേക്ക്



ഈ സീസണിൽ ഐ ലീഗിലേക്ക് കേരളത്തിൽനിന്നും രണ്ട് ടീമുകൾ. തിരുവന്തപുരത്തുനിന്നും മലപ്പുറത്തുനിന്നുള്ള ഗോകുലം FC യും  ആണ്‌ ഈ രണ്ട് ടീമുകൾ. ഐ ലീഗ് CEO സുനന്ദോ ധാർ ആണ്‌ ഈ കാര്യം സ്ഥിതികരിച്ചത്. കൂടുതൽ നഗരങ്ങൾ ഐ ലീഗിലേക്ക് കടന്നുവരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. 
          നീണ്ട നാളത്തെ കേരള ഫുട്‍ബോൾ പ്രേമികളുടെ സ്വപ്നം ആയിരുന്നു കേരളത്തിൽ നിന്നുള്ള ഐ ലീഗ് ടീം. അവസാനം അത് യാഥാത്ഥ്യമാകാൻ പോകുന്നു എന്ന് തന്നെയാണ് നമ്മൾ വിചാരിക്കേണ്ടത്. കേരളത്തിൽ നിന്നുള്ള ടീമുകൾ ഐ ലീഗിൽ കളിക്കാൻ താൽപര്യയം അറിയിച്ചിട്ടുണ്ട് എന്ന് AIFF ഉം സ്ഥിതികരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് അവസാനം ഐ ലീഗ് കളിച്ച ടീം വിവ കേരളയാണ് (ചിരാഗ് യുണൈറ്റഡ് )2011-2012 സീസണിൽ അവർ തരം താഴ്ത്തപെട്ടു. കഴിഞ്ഞ ആഴ്ച്ച മുംബയിൽ നടന്ന ഗവേർണിംഗ് ബോഡി മീറ്റിംഗിൽ ഇതിനെ കുറിച്ചുള്ള ചർച്ച നടന്നു എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഐ ലീഗിൽ കളിക്കുന്ന ബാംഗ്ലൂർ FC ഐ സ് ലിലേക്കു മാറി. DSK ശിവജിയൻസ് പിന്മാറുന്നു എന്ന വാർത്തകളും  വരുന്നുണ്ട്. അങ്ങിനെ ആകുമ്പോൾ ഐ ലീഗിൽ രണ്ട് ടീമുകളുടെ ഒഴിവു വരും. ആ സ്ഥാനത്തേക്കാണ് കേരളത്തിൽ നിന്നുള്ള ടീമുകളെ പരിഗണിക്കുന്നത്. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers