Saturday, December 12, 2020

ബി.എസ്.എസ് സ്പോർട്ടിങ്ങിന്റെ വലനിറച്ച് ഗോകുലം കേരള

ഐ.എഫ്.എ ഷീൽഡ് ടൂർണമെന്റിൽ ഗോകുലം കേരള എഫ് സിക്ക്  തകർപ്പൻ വിജയം. ബി എസ് എസ് സ്പോർട്സ് ക്ലബ്ബിനെ ഒന്നിന് എതിരെ ഏഴു ഗോളിനു പരാജയപ്പെടുത്തി ഗോകുലം കേരള ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഹൗറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  നാലു ഗോളുകൾ അടിച്ച ഗോകുലത്തിന്റെ ഡെന്നിസ് അന്ടവീ ആണ് കളിയിലെ താരം. 

ഗോകുലം ക്വാർട്ടർ ഫൈനലിൽ മുഹമ്മെദ്ദൻസ് സ്പോർട്ടിങ് ക്ലബ്ബുമായി മത്സരിക്കും. ഡിസംബർ 14 നു ആണ് കളി. കഴിഞ്ഞ കളിയിൽ ഗോകുലം യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനോട്‌ ഒരു ഗോളിന് തോറ്റിരിന്നു. 

കഴിഞ്ഞ കളിയിൽ നിന്നും രണ്ടു മാറ്റങ്ങളുമായിട്ടായിരിന്നു ഗോകുലം കളിക്കുവാൻ ഇറങ്ങിയത്. സൽമാന് പകരം ജിതിനും സാലിയോ ഗുയിൻഡോയ്ക്കു പകരം അന്ടവിയും ഗോകുലത്തിനു വേണ്ടി കളത്തിൽ ഇറങ്ങി. 

കളിയുടെ എട്ടാം മിനുട്ടിൽ തന്നെ പെനാൽറ്റി സ്പോട്ടിൽ നിന്നും അന്ടവി ഗോൾ നേടി. ഇരുപതു മിനുട്ട് തികയും മുമ്പേ ഹാറ്റ്-ട്രിക്കും ഈ ഘാനക്കാരൻ നേടി. 

ഗോകുലത്തിനു വേണ്ടി രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി അടിച്ചിട്ടാണ് അന്ടവിയെ വിൻസെൻസോ കോച്ച് പിൻവലിക്കുന്നത്. അന്ടവിയെ കൂടാതെ മലയാളികളായ ഷിബിൽ മുഹമ്മദും, ജിതിൻ എം സും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. അവസാനത്തെ ഗോൾ മാലി സ്‌ട്രൈക്കർ സാലിയോ നേടി. 

ബി എസ് എസ്സ് ഇന്നു വേണ്ടി പ്രീതം, ആസിഫ് അലി മൗലാ എന്നിവർ ആശ്വാസ ഗോൾ നേടി.

Labels

Followers