Tuesday, January 29, 2019

ആതിഥേയരെ മടക്കി ഖത്തർ കലാശക്കളിയിലേക്ക്

   



ആതിഥേയരായ യു. എ. ഇ യെ മടക്കി ഖത്തർ ഏഷ്യ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ. മടക്കമില്ലാത്ത നാലു ഗോളിനാണ് ഖത്തർ യു. എ. ഇ യെ തകർത്തത്.തിങ്ങിനിറഞ്ഞ മുഹമ്മദ് ബിൻ സയ്ദ് സ്റ്റേഡിയത്തിൽ ആതിഥേയ കാണികളുടെ പിന്തുണയിൽ നന്നായി തുടങ്ങിയ യു എ ഈ ക്കു പിന്നീട് പിഴക്കുകയായിരുന്നു.ഖത്തറിനു വേണ്ടി ഖൗക്കി, അൽമൂസ് അലി,lഹയ്ദൂസ്, ഹാമിദ് ഇസ്മയിൽ എന്നിവർ ഗോൾ നേടി.വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഖത്തർ ജപ്പാനെ നേരിടും.

Southsoccers - Together for Indian Football

ഖത്തറിന് ആതിഥേയ വെല്ലുവിളി




    ഏഷ്യ കപ്പ് രണ്ടാം സെമിയിൽ ഖത്തർ ഇന്ന് ആതിഥേയരായ യു. എ. ഇ യെ നേരിടും.ഇരു ടീമുകളും വമ്പൻ ടീമുകളെ തോൽപിച്ചാണ് സെമിയിൽ എത്തിയത്. ഖത്തർ ദക്ഷിണ കൊറിയയെയും ആതിഥേയർ ഓസ്‌ട്രേലിയയെയും ഓരോ ഗോളിന് കീഴടക്കിയാണ് സെമിയിലെത്തിയത്.യു. എ. ഇ ഇതു രണ്ടാം തവണയാണ് സെമിയിൽ എത്തുന്നത്.1966ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു. ഖത്തർ റാങ്കിങ്ങിൽ 93ആം സ്ഥാനത്തും ആതിഥേയർ 79ആം സ്ഥാനത്തുമാണ്.2022 ലോകകപ്പിന് ആതിയെയത്വം വഹിക്കുന്ന ഖത്തറിന് ഇതു മികച്ച തയ്യാറെടുപ്പാണ്. രണ്ടു മികച്ച സ്‌ട്രൈക്കരമാരുടെ പോരാട്ടം കൂടിയാകും ഇത്. ടൂർണമെന്റ് ടോപ്‌സ്‌കോറർ അൽമൂസ് അലിയും 2015 ഏഷ്യ കപ്പ് ടോപ്‌സ്‌കോറർ അലി മഖ്ബൂത്ത് തമ്മിലാകും അത്. രണ്ടു ഗൾഫ്‌ രാജ്യങ്ങൾ നേർക്കുനേർ വരുമ്പോൾ അബുദാബിയിൽ കിടിലൻ മത്സരം കാണാം.

*Southsoccers - Together for Indian Football*

Monday, January 28, 2019

ഏഷ്യ കപ്പിൽ ഇന്ന് ക്ലാസിക് സെമി



   
ഫൈനലിന് മുന്നേ മറ്റൊരു 'ഫൈനലിന്' ഇന്ന് അൽ ഐനിലെ സയ്യിദ് ബിൻ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.ഏഷ്യ കപ്പിലെ ആദ്യ സെമിയിൽ ഇന്ന് ഇറാൻ - ജപ്പാൻ ക്ലാസിക് സെമി.ഏഷ്യയിലെ രണ്ടു പവർഹൗസുകൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപൊടിക്കുമെന്നുറപ്പ്.
    12 ഗോളുകലടിച്ച ഇറാൻ മാരക ഫോമിലാണ്.ഇറാന്റെ ഗോൾവല ഇതുവരെ കുലുങ്ങിയിട്ടില്ല. റൂബിൻ കസാൻ താരം സർദാർ ആസ്മൂൻ മികച്ച ഫോമിലാണ്.
     എന്നാൽ,ജപ്പാൻ സ്വതസിദ്ധമായ ഫോമിലേക് എത്താനായിട്ടില്ല. നാല് തവണ ജേതാക്കളായ ജപ്പാനെ എഴുതി തള്ളാനാവില്ല.

*Southsoccers - Together for Indian Football*

Sunday, January 27, 2019

ആരാകും ഗോൾഡൻ ബൂട്ട് ജേതാവ്..?




   ഒരിടവേളയ്ക്ക് ശേഷം ഇന്നാരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾഡൻ ബൂട്ട് പോരാട്ടം മുറുകും. നിലവിൽ ഗോവയുടെ സ്പാനിഷ് സ്‌ട്രൈക്കർ  കോറോ ആണ് ടോപ്സ്കോറർ. 10 ഗോളുകൾ നേടിയാണ് ഒന്നാമത്.  9 ഗോളുകളുമായി നോർത്ത് ഈസ്റ്റ് താരം ഓഗബച്ചയും മുംബൈ താരം സോഗ്വും ആണ് രണ്ടാമത്.ഇന്ത്യൻ താരങ്ങളിൽ സുനിൽ ഛേത്രി ആണ് മുന്നിൽ.ബാംഗ്ലൂരിനു വേണ്ടി 5 തവണ ലക്ഷ്യം കണ്ടു ഇന്ത്യൻ പടനായകൻ.

*Southsoccers - Together for Indian Football*

Saturday, January 26, 2019

ഫോമിലെത്താനാവാതെ സി കെ വിനീത്


കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നു ചെന്നൈയിൻ എഫ്. സി യിലേക്ക് ചേക്കേറിയ സി കെ വിനീതിനു മങ്ങിയ തുടക്കം. ഇന്നത്തെ നോർത്ത് ഈസ്റ്റ് യൂണെറ്റിഡിനെതിരായ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.ഏക സ്‌ട്രൈക്കറായി ഇറങ്ങിയ വിനീതിനു കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.77ആം മിനിറ്റിൽ വിനീതിനെ പിൻവലിക്കുകയും ചെയ്‌തു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 10 മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും 2 തവണ മാത്രമേ ഗോൾവല കുലുക്കാനായിരുന്നുള്ളൂ.വിനീതിനൊപ്പം ചെന്നൈയിനിലെത്തിയ ഹാളിചരൺ നർസാരിയും ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നു.

Southsoccers - Together for Indian Football

കോഴിക്കോട് ആറാം മൈൽ NASC Arts & Sports Club സംഘടിപ്പിക്കുന്ന NASC ഫുട്‌ബോൾ പ്രീമിയർ ലീഗിൽ മത്സരിക്കാൻ സൗത്ത് സോക്കേഴ്‌സും





കോഴിക്കോട് ആറാം മൈൽ NASC Arts & Sports Club സംഘടിപ്പിക്കുന്ന NASC ഫുട്‌ബോൾ പ്രീമിയർ ലീഗ് സീസൺ 1stൽ നമ്മുടെ ഇന്റർനാഷണൽ വിങ് അംഗമായ  ആഷിഫ് സുബൈർ  സ്പോൺസർ ചെയ്യുന്ന  ടീം സൗത്ത് സോക്കേഴ്‌സ്  മത്സരിക്കാൻ ഇറങ്ങുന്ന വിവരം എല്ലാവരെയും സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു. ജനുവരി 26/27 തിയതികളിൽ ആണ് മത്സരം നടക്കുന്നത് നാട്ടിൽ ഉള്ള കഴിയുന്ന ആളുകൾ നമ്മുടെ ടീമിനെ സപ്പോർട്ട് ചെയ്യാൻ ആറാം മൈൽ ഗ്രാസ് കോർട്ടിൽ എത്തിച്ചേരുക... NASC ഫുട്‌ബോൾ പ്രീമിയർ ലീഗിനും നമ്മുടെ ടീമിനും സൗത്ത് സോക്കേഴ്‌സ് ഗ്രൂപ്പിന്റെ എല്ലാ വിജയാശംസകളും...*💐💐







Friday, January 25, 2019

കോപ അമേരിക്ക 2019 : ഗ്രൂപ്പുകളായി





      46ആം കോപ അമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പുകളുടെ തീരുമാനമായി.ജൂണ് 14 മുതൽ ജൂലൈ7 വരെ ബ്രസീൽ വെച്ചാണ് ലാറ്റിനമേരിക്കൻ പോരാട്ടങ്ങൾ. ആതിഥേയരായ ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ നേരിടും. പെറു, വെനസ്വേല എന്നിവയാണ് ഗ്രൂപ്പിലെ മറ്റു  ടീമുകൾ.
     കരുത്തരായ  അർജന്റീനയോടൊപ്പം കൊളംബിയ, പരാഗ്വയ്,ഖത്തർ എന്നീ ടീമുകളാണ്.
   ഗ്രൂപ്പ് സി യിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം  ഉറുഗ്വായ്, ഇക്വഡോർ, ജപ്പാൻ എന്നിവരാണ്. ജപ്പാൻ, ഖത്തർ ടീമുകൾ അതിഥി രാജ്യങ്ങളായിട്ടാണ് ടൂര്ണമെന്റിനെത്തുന്നത്.

*Southsoccers - Together for Indian Football*

മാഞ്ചസ്റ്റർ സിറ്റി - ചെൽസി ഫൈനൽ





      ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ - ചെൽസി കലാശപോരാട്ടം. രണ്ടാം സെമിഫൈനലിൽ ടോട്ടൻഹമിനെ പെനാൽറ്റി  ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് ചെൽസിയുടെ ഫൈനൽ പ്രവേശനം. നിശ്ചിത സമയത്ത് മൊത്തം സ്കോർ 2-2 പാലിച്ചതിനെത്തുടർന്നു അധികസമയം കളിക്കാതെ പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.
     നേരത്തെ, മാഞ്ചസ്റ്റർ സിറ്റി അഗ്രഗേറ്റ് സ്കോർ 10 -0 നു ബർട്ടനെ തോൽപിച്ചു ഫൈനലിൽ കടന്നിരുന്നു. ഫെബ്രുവരി 24നു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.                                       *Southsoccers - Together for Indian Football*

ബ്ലാസ്റ്റേഴ്സിനെ കരകയറ്റാൻ വിൻഗാഡെ





     കേരള ബ്ലാസ്റ്റേഴ്സിനെ തോൽവികളിൽ നിന്നു കരകയറ്റാൻ വിൻഗാഡേ ഇന്ന് മുതൽ തന്ത്രങ്ങൾ ഓതും. 'പ്രൊഫസർ' എന്നു വിളിപ്പേരുള്ള പോർച്ചുഗീസ് കോച്ചിനെ കൊണ്ടുവന്നു ഫോമിലേക്കു തിരിച്ചെത്താൻ വെമ്പുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചുണ്ട്.മുൻപു ജോർദൻ, സൗദി അറേബ്യയി, മലേഷ്യ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഈ 65 കാരൻ

*Southsoccers - Together for Indian Football*

കൊച്ചിയുടെ മണ്ണിലേക്ക് വീണ്ടും കോപ്പലാശാൻ



   കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ അമരക്കാരൻ സാക്ഷാൽ കോപ്പലാശാൻ വീണ്ടും കൊച്ചിയുടെ മണ്ണിൽ. ഇന്നത്തെ ഐ.എസ് എൽ മത്സരത്തിന് വേണ്ടിയാണ് സ്റ്റീവ് കോപ്പൽ എത്തുന്നത്.നിലവിൽ എ. ടി കെ യുടെ കോച്ചാണ് കോപ്പൽ.12 കളിയിൽ 16 പോയിന്റുമായി 6ആം സ്ഥാനത്താണ് കൊൽക്കത്ത. കാലു ഉച്ഛേ,പ്രീതം കോട്ടാൽ,എടു ഗർഷ്യ എന്നിവർ കൊൽക്കത്തക്കു വേണ്ടി കളിക്കുന്നുണ്ട്.2016ൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കോപ്പലാശാൻ ഫൈനലിൽ എത്തിച്ചിരുന്നു. അന്ന് കൊച്ചിയിൽ നടന്ന ഫൈനലിൽ ഇന്ന് കോപ്പൽ പരിശീലിപ്പിക്കുന്ന കൊൽക്കത്തോയോട് പെനാൽറ്റിയിൽ തോൽക്കുകയായിരുന്നു.

*Southsoccers - Together for Indian Football*

പുനർജന്മത്തിന് ബ്ലാസ്റ്റേഴ്സ്



     കോച്ചും കളിക്കാരും മാറി.പരാജയത്തിന്റെ പടുകുഴിലാണ്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സിന് പുനർജന്മത്തിനു ഇനിയുള്ള മൽസരങ്ങൾ ജയിച്ചുമുന്നേറണം. പുതിയ കോച്ചിന്റെ കീഴിലാണ് ഐ. എസ്. എൽ രണ്ടാംഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് അണിനിരക്കുന്നത്.പോർച്ചുഗീസ് കോച്ച് നെലോ വിൻഗാഢ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ തലവിധി മാറ്റാൻ വന്നിരിക്കുന്നത്.2016-17 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപിച്ചിരുന്നു.മോശം പ്രകടനത്തിന് പിന്നാലെ കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കിയിരുന്നു.
        ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എ. ടി. കെ യാണ് എതിരാളികൾ.ആദ്യഘട്ടത്തിൽ കൊൽക്കത്തയെ തോൽപിച്ചു നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് തകർന്നടിയുക യായിരുന്നു. പിന്നീട് ഒരു ജയം പോലും നേടാൻ ബ്ലാസ്റ്റേഴ്‌സ്നു സാധിച്ചില്ല.12 കളിയിൽ 9 പോയിന്റുമായി 8ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
        ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സി. കെ. വിനീതും ഹാളിചരൻ നർസാരിയും ലോൺ വ്യവസ്ഥയിലൂടെ ചെന്നൈയിൻ എഫ്. സിയിൽ എത്തിയിരുന്നു.
ഗോൾകീപ്പർ നവീൻകുമാർ ഗോവയിലേക്ക് മാറിയിരുന്നു.

*Southsoccers - Together for Indian Football*

ഇന്ത്യൻ സൂപ്പർ ലീഗിന് 'റീ കിക്കോഫ്'



    

   ഏഷ്യ കപ്പിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പന്തുളുരുന്നു. ഡിസംബർ 16 നായിരുന്നു ഐ. എസ്. എൽ ലെ അവസാന മത്സരം. പിന്നീട് ഏഷ്യ കപ്പിന്റെ തയ്യാറെടുപ്പുകൾക്കും മത്സരങ്ങൾക്കുമായി ഇടവേളക്ക് പിരിയുകയായിരുന്നു. ഇന്ത്യ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതോടെ ഏഷ്യ കപ്പ് അവസാനിക്കുന്നതിനു മുൻപാണ് ഐ. എസ്. എൽ വീണ്ടും തുടങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പുറത്തായെങ്കിലും ആരാധകരുടെ മനംകവർന്ന ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഇനിയും മുന്നോട്ടുപോകുവാൻ കഴിയുമെന്ന് ഏഷ്യ കപ്പ് തെളിയിച്ചിരുന്നു.
           ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് - എ ടി കെ മത്സരത്തോടുകൂടി രണ്ടാം ഘട്ടം ആരംഭിക്കും. പ്ലേഓഫ് ഉറപ്പിക്കാനാണ് ഇനി ടീമുകളുടെ ലക്ഷ്യം. ട്രാൻസ്ഫർ വിൻഡോ യിലൂടെ നിരവധി താര കൈമാറ്റങ്ങളും നടന്നു. 11 കളിയിൽ 8 ജയത്തോടെ 27 പോയിന്റുമായി ബാംഗ്ലൂർ ആണ് ഒന്നാമത്.24 പോയിന്റുമായി മുംബൈ തൊട്ടുപിറകിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ്, ഡൽഹി ഡൈനാമോസ്,ചെന്നൈയിൻ എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.

*Southsoccers - Together for Indian Football*

Thursday, January 24, 2019

ചൈനയെ തകർത്ത് ഇറാൻ സെമിയിൽ

       



ഏഷ്യൻ ഒന്നാം നമ്പർ ടീം ഇറാൻ ഏഷ്യ കപ്പിന്റെ സെമിയിൽ. ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇറാൻ എട്ടാം തവണ സെമിയിലെത്തിയത്. 2004 നു ശേഷം ഇതാദ്യവും.
     ആക്രമണത്തിലും വേഗതയിലൂടെയും കളിയുടെ എല്ലാ മേഖലകളിലും സർ വാധിപത്യം പുലർത്തിയാണ് ഇറാന്റെ വിജയം.18ആം മിനിറ്റിൽ ചൈനയുടെ പ്രതിരോധ പിഴവിലൂടെ ആണ് ഇറാൻ ഗോൾ നേടിയത്.മെഹ്ദി തറെമി ആണ് ഗോൾസ്‌കോറർ. 31ആം മിനിറ്റിൽ ഇറാൻ രണ്ടാം ഗോളും അടിച്ചു. റഷ്യൻ ക്ലബ്ബ് റുബീൻ കസാന്റെ താരം സർദാർ അസ്മൂൻ ആണ് ഗോൾ നേടിയത്.തുടർന്ന്, ഒട്ടേറെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.14 ഷോട്ടുകളാണ് ഇറാൻ ഉതിർത്തത്. 92ആം മിനിറ്റിൽ നോട്ടിങ്ഹാം ഫോറെസ്റ്റ് താരം കരിം അൻസാരിഫാദ് 'ചൈന വധം' പൂർത്തിയാക്കി.

*Southsoccers - Together for Indian Football*

'വാറി'ന് അരങ്ങേറ്റത്തിൽ ഗോൾ


 ജപ്പാൻ -വിയറ്റ്‌നാം ക്വാർട്ടർ ഫൈനലോടുകൂടി  ഏഷ്യ കപ്പിൽ നടപ്പാക്കിയ 'വാർ' സംവിധാനത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ. ദുബായിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57ആം മിനിറ്റിൽ ജപ്പാന്റെ റിറ്റ്സു ഡോൺ ആണ് വാർ തീരുമാനത്തിലൂടെ പെനാൽറ്റി ലക്ഷ്യത്തിലെച്ചത്. യു. എ. ഇ റഫറി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ആണ് 'വാർ' തീരുമാനത്തിലൂടെ ചരിത്രഗോളിന് വിധിയെഴുതിയത്.

© Southsoccers - Together for Indian Football

വിയറ്റ്നാമിനു വിട; സാമുറായികൾ സെമിയിൽ


 ധീരമായ ഫുട്ബാൾ കളിച്ച വിയറ്റ്‌നാമിനു വിട.ജപ്പാന്റെ ഓരോ മുന്നേറ്റങ്ങളെയും കരുത്തോടെ നേരിട്ട വിയറ്റ്നാമിനു ഒരൊറ്റ ഗോളിൽ സ്വപ്നങ്ങൾ പൊലിഞ്ഞു.ജപ്പാൻ തുടർച്ചയായ 6ആം തവണയും ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ.
            ഇന്നത്തെ മത്സരം മുതൽ നടപ്പാക്കിയ 'വാർ' ലൂടെ ആയിരുന്നു ജപ്പാന്റെ ഗോൾ.57ആം മിനിറ്റിൽ ഇരുപത് വയസ്സുകാരൻ റിറ്റ്സു ഡോൺ ആണ് ചരിത്ര ഗോൾ നേടിയത്. ഇറാൻ - ചൈന മത്സര വിജയികളെ സാമുറായികൾ സെമിയിൽ ഏറ്റുമുട്ടും.

© Southsoccers - Together for Indian Football

ഏഷ്യ കപ്പിൽ ഇനി 'വാർ' പരീക്ഷണം

   



   ദുബായിലെ അൽ മഖ്തൂം സ്റ്റേഡിയം ഇന്ന് ഒരു ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കും.2018 റഷ്യ ലോകകപ്പിൽ നടപ്പാക്കിയ 'വാർ' സംവിധാനം ഇനി ഏഷ്യ കപ്പിലും.എ. എഫ്. സി യുടെ മുൻതീരുമാന പ്രകാരമാണ് വാർ - വീഡിയോ അസിസ്റ്റന്റ് റഫറീയിങ് ഉപയോഗിക്കുന്നത്. റഫറി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ആണ് ആദ്യമായി ഏഷ്യ കപ്പിൽ വാർ നിയന്ത്രിക്കാൻ പോകുന്നത്. കുറ്റമറ്റ വാർ നടപ്പാക്കുന്നതിന് വേണ്ടി പ്രീക്വാർട്ടറിൽ നാല് സ്റ്റേഡിയങ്ങളിൽ പരീക്ഷണാർത്ഥം ഉപയോഗിച്ചിരുന്നു.

©️ Southsoccers -Together for Indian Football

ഇനി അവസാന എട്ടിന്റെ പോരാട്ടങ്ങൾ




     പതിനേഴാമത് ഏഷ്യ കപ്പിൽ ഇനി അവസാന എട്ടിന്റെ അങ്കങ്ങൾ.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി അറേബ്യൻ മണ്ണിലെ നാല് വേദികളിൽ അരങ്ങേറും.
        ജപ്പാൻ - വിയറ്റ്നാം മത്സരത്തോട് കൂടിയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുക.ദുബായിലെ അൽ മഖ്ത്തൂം സ്റ്റേഡിയത്തിലാണ് ഈ മത്സരം.കറുത്ത കുതിരകളായ വിയറ്റ്നാമിനോട് കരുതലോടെയാണ് ജപ്പാൻ ഇറങ്ങുന്നത്. ഇത് ജപ്പാന്റെ തുടർച്ചയായ എട്ടാം ക്വാർട്ടർ പ്രവേശനമാണ്.ഫിഫ റാങ്കിങ്ങിൽ ജപ്പാൻ 50ആം സ്ഥാനത്തും വിയറ്റ്നാം 100ആം സ്ഥാനത്തുമാണ്.പ്രീക്വാർട്ടറിൽ ജപ്പാൻ പ്രബലരായ സൗദി അറേബ്യയെയും വിയറ്റ്നാം ജോർദ്ധനെയും തോൽപ്പിച്ചാണ് എത്തുന്നത്.
            രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഇറാൻ ചൈനയോട് ഏറ്റുമുട്ടും. അബുദാബിയിലെ മുഹമ്മദ് ബിൻ സയ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം9.30നു ആണ് കളി.പ്രീക്വാർട്ടർ ഫൈനലിൽ ഇറാൻ ഒമാനെയും ചൈന തായ്ലാൻഡിനെയും ആണ് വീഴ്ത്തിയത്.

©️ Southsoccers -Together for Indian Football

Wednesday, January 23, 2019

ഖത്തർ ചരിത്രത്തിലാദ്യമായി അവസാന എട്ടിൽ




   പൊരുതികളിച്ച ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഖത്തർ ഏഷ്യ കപ്പിന്റെ അവസാന എട്ടിൽ ഇടംപിടിച്ചു.തലസ്ഥാന നഗരമായ അബുദാബി വേദിയായ പ്രീക്വാർട്ടറിൽ 62ആം മിനിറ്റിൽ അൽ റാവിയാണ് മനോഹരമായ ഫ്രീകിക്കിലൂടെ ഗോൾ കണ്ടെത്തിയത്. ഇതോടെ 2007ലെ ചാമ്പ്യന്മാരായ ഇറാഖ്‌ പുറത്തും ഖത്തർ ചരിത്രത്തിലാദ്യമായി അവസാന എട്ടിലും. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ദക്ഷിണ കൊറിയ ആണ് എതിരാളികൾ.

ദക്ഷിണ കൊറിയ ക്വാർട്ടറിൽ




    അധികസമയത്തേക്ക് നീണ്ട പ്രീക്വാർട്ടർ മത്സരത്തിൽ ബഹ്‌റൈനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ദക്ഷിണ കൊറിയ ക്വാർട്ടറിൽ കടന്നു.ദുബായിൽ നടന്ന മത്സരത്തിൽ 105ആം മിനിറ്റിൽ കിം ജിൻ സു ആണ് വിജയഗോൾ നേടിയത്. 43ആം മിനിറ്റിൽ ഹവാങ് ഹേ ജാനിലൂടെ മുന്നിലെത്തിയ കൊറീയയെ 77ആം മിനിറ്റിൽ അൽരോമായ്‌ഹിയുടെ ഗോളിൽ സമനില പിടിച്ചിരുന്നു.

Tuesday, January 22, 2019

AFC ഏഷ്യാ കപ്പിൽ ആതിഥേയർ ക്വാർട്ടറിൽ


     
  ഏഷ്യാകപ്പ് ഫുട്ബോളിൽ ആതിഥേയരായ യു. എ. ഇ ക്വാർട്ടറിൽ പ്രവേശിച്ചു. എക്സ്ട്ര സമയത്തേക്ക് കടന്ന മത്സരത്തിൽ കിർഗിസ്ഥാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ 1-1 നു സമനിലയിൽ പിരിഞ്ഞ ശേഷം 64ആം മിനിറ്റിൽ മഖ്ബൂത്തിലൂടെ യു. എ. ഇ മുന്നിലെത്തി. എന്നാൽ കിർഗിസ്ഥാൻ കളിയുടെ അവസാന നിമിഷത്തിൽ സമനില നേടി.ഇതോടെ മത്സരം രണ്ടു മണിക്കൂറിലേക്ക് നീങ്ങുകയായിരുന്നു.103ആം മിനിറ്റിൽ ഖലീൽ ആണ് പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്.
          ക്വാർട്ടറിൽ ആതിഥേയർ ഓസ്‌ട്രേലിയയെ നേരിടും.

Monday, January 21, 2019

പെനാൽറ്റിയിലൂടെ ഓസ്ട്രേലിയൻ വിജയം


ഉസ്‍ബെക്കിസ്ഥാനെ 4-2 നു പെനാൽറ്റിയിൽ മറികടന്ന് ഓസ്‌ട്രേലിയ ക്വാർട്ടറിൽ. അൽഐനിൽ നടന്ന മത്സരം നിശ്‌ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനാൽറ്റിയിലൂടെയാണ് വിധിനിർണയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ ഹോവ് ആൽബിയൺ ഗോൾകീപ്പർ മാത്യു റയാൻ രണ്ട് കിക്കുകൾ സേവ് ചെയ്‌തു.ക്വാർട്ടറിൽ യു. എ. ഇ - കിർഗിസ്ഥാൻ മത്സരവിജയികളെ നേരിടും.

ജപ്പാൻ - വിറ്റ്നാം ക്വാർട്ടർ


തുല്യശക്തികൾ ഏറ്റുമുട്ടിയ പതിനേഴാം  ഏഷ്യ കപ്പിന്റെ പ്രീക്വാർട്ടറിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു ജപ്പാൻ ക്വാട്ടറിൽ കടന്നു. കളിയുടെ 20ആം മിനിറ്റിൽ ടോമിയാസിന്റെ ഹെഡറാണ് കളിയുടെ വിധി നിർണയിച്ചത്.
    ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മൈതാനത്തു നിറഞ്ഞുകളിച്ച  സൗദിക്ക് പുറത്താകാനായിരുന്നു വിധി.ജപ്പാൻ വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ വിയറ്റ്നാമിനെ നേരിടും.ഇന്നലെ നടന്ന ആദ്യ പ്രീക്വാർട്ടറിൽ ജോര്ദാനെ പെനാൽറ്റിയിലൂടെ മറികടന്നാണ് വിയറ്റ്നാം ക്വാർട്ടർ പ്രവേശനം നേടിയത്.

അർജുൻ ജയരാജിന്‌ വിലക്ക്


ചെന്നൈ സിറ്റിക്കെതിരായ ഐ ലീഗ് മൽസരത്തിൽ എതിർതാരത്തെ കൈമുട്ടു കൊണ്ട് ഇടിച്ചതിനു ഗോകുലം താരം അർജുൻ ജയരാജിനു രണ്ട് മത്സരങ്ങളിൽ നിന്നു വിലക്ക്. ഇതു കൂടാതെ 2 ലക്ഷം രൂപ പിഴയും അടക്കണം.എ. ഐ. എഫ്. എഫ് അച്ചടക്ക സമിതിയാണ് സസ്‌പെൻഷൻ ഏർപ്പെടുത്തിയത്.
    ചെന്നൈ മിഡ്ഫീൽഡർ ശ്രീനിവാസ് പാണ്ഡ്യനെ കളിയുടെ 48 മിനിറ്റിലാണ് ഫൗൾ ചെയ്തത്. ഇതിനു പിന്നാലെ രണ്ടു താരങ്ങളെയും റഫറി ചുവപ്പു കാർഡ് കാട്ടി പുറത്താക്കിയിരുന്നു.മത്സരത്തിൽ 3-2 നു ചെന്നൈ സിറ്റി വിജയിച്ചിരുന്നു.

Sunday, January 20, 2019

ഖോലോ ഇന്ത്യ; അണ്ടർ 21 കിരീടം മിസോറാമിന്, ഷൂട്ടൗട്ടിൽ കേരളത്തെ വീഴ്ത്തി



             
          ഖോലോ ഇന്ത്യ അണ്ടർ 21 ഫുട്ബോളിൽ കേരളത്തിന് നിരാശ. ഫൈനലിൽ മിസോറമിനോട് ഷൂട്ടൗട്ടിലാണ് കേരളം കീഴടങ്ങിയത്. ഇരുടീമുകളും നിശ്ചിത സമയത്തും ഗോൾ ഒന്നും നേടാൻ കഴിയാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ലാൽവാവാലുവാല, ലാൽആൻവാമന, വാൻലാലംഗേഗ, ലാൽനൻസാമ എന്നിവർ മിസോറാമിനായി ഗോൾ നേടിയപ്പോൾഫഹദ് അലിയാർ, അർജുൻ കലധരൻ, ഗോകുൽ എനാനിവർക്ക് മാത്രമേ കേരളത്തിനായി ഗോൾ നേടാൻ കഴിഞ്ഞുള്ളൂ.

Saturday, January 19, 2019

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നവീൻ കുമാർ ഇനി എഫ്.സി ഗോവയുടെ വലകാക്കും..


കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നവീൻ കുമാർ എഫ്.സി ഗോവയിലേക്ക്. ഇരു ക്ലബ്ബുകളും തമ്മിൽ താര കൈമാറ്റത്തിന് ധാരണയിൽ എത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്,എഫ് സി ഗോവ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിൽ എത്തിക്കുക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി അഞ്ച് മത്സരങ്ങളിൽ വലകാത്ത നവീൻ ഒൻപത് ഗോളുകൾ വഴങ്ങുകയും 10 സേവുകൾ നടത്തുകയും ചെയ്തു.

പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം





   24 ടീമുകളിൽ നിന്ന് 16 ടീമുകളിലേക്ക് ഏഷ്യ കപ്പ് ചുരുങ്ങി. ഇനി പ്രീക്വാർട്ടർ മാമാങ്കങ്ങൾ ആണ്.ഇനി ഓരോ പിഴവുകളും പുറത്തേക്കുള്ള വഴിയൊരുക്കും.വേണ്ടിവന്നാൽ എക്സ്ട്രാ ടൈമിലൂടെയും പെനാൽറ്റിയിലൂടെയും വിജയികളെ തീരുമാനിക്കും. ജയിക്കുന്നവർ മുന്നോട്ടും തോൽ്ക്കുന്നവർ  നാട്ടിലേക്കും.
     ആദ്യ പ്രീക്വാർട്ടറിൽ ജോർദ്ദാൻ വിയറ്റ്നാമിനെ നേരിടും.വൈകീട്ട് ഇന്ത്യൻ സമയം 4.30 നു ദുബായ് അൽ മഖ്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബി ചാംപ്യന്മാരായാണ് ജോർദാൻ വരുന്നത്.
    നാളെ ഏഷ്യ കപ്പിൽ രണ്ടു മത്സരങ്ങൾ കൂടിയുണ്ട്. ചൈന തായ്ലാൻറിനോടും ഇറാൻ ഒമാനോടും ഏറ്റുമുട്ടും.

മറ്റു പ്രീക്വാർട്ടർ മത്സരങ്ങൾ:
തിങ്കളാഴ്ച:
ജപ്പാൻ × സൗദി അറേബ്യ
ഉസ്‍ബെക്കിസ്ഥാൻ × ഓസ്ട്രേലിയ
യു. എ. ഈ × കിർഗിസ്ഥാൻ

ചൊവാഴ്ച്ച : 
ദക്ഷിണ കൊറിയ × ബഹ്‌റൈൻ
ഖത്തർ × ഇറാഖ്‌

©️ Southsoccers - Together for Indian Football

തുടർ തോൽവികളിൽ നിന്നും കരകയറാൻ ഗോകുലം ഇന്ന് മിനർവ്വക്കെതിരെ



തുടർ തോൽവികളിൽ നിന്നും കരകയറാൻ ഗോകുലം കേരള എഫ്സി ഇന്ന് നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മിനർവ്വയുടെ തട്ടകത്തിലാണ് മത്സരം

ലീഗിൽ മികച്ച തുടക്കമായിരുന്നു ഗോകുലം കേരള എഫ്സിക്ക് . മോഹൻബഗാനെയും നെരോക്ക എഫ്സിയെയും സമനിലയിൽ തളച്ചു തുടങ്ങിയ ടീം മിനർവ്വ പഞ്ചാബിനെയും ഷില്ലോങ് ലജോങിനെയും കീഴടക്കി ആദ്യ മൂന്നിൽ എത്തി. എന്നാൽ സൂപ്പർ താരം അന്റോണിയോ ജർമ്മൻ ടീം വിട്ടതും താരങ്ങളുടെ ഫോമില്ലായ്മയും ടീമിനെ പിന്നോട്ട് അടിച്ചു. അതിനിടെ ജർമ്മന് പകരം സൺഡേയെ ടീമിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ടീമിന്റെ പ്രകടനത്തിൽ ഉണ്ടായില്ല. അതിനിടെ അർജന്റീനിയൻ താരം ഒർട്ടിസും ടീം വിട്ടത് ടീമിന് ഇരുട്ടടി ആയി. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് പോലും സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. വ്യത്യസ്തമല്ല നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബിന്റെ സ്ഥിതിയും ഒരു ജയം സ്വന്തമാക്കിയിട്ട് അഞ്ചു മത്സരങ്ങൾ മിനർവ്വയും പിന്നീട്ടു. 12 മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി മിനർവ്വ ഏഴാമതും  അത്ര തന്നെ കളിയിൽ നിന്നും 10 പോയിന്റുമായി ഗോകുലം പത്താമതുമാണ്

കോയമ്പത്തൂരിൽ ഗോൾമഴ; ജയം കൈപ്പിടിയിലാക്കി ചെന്നൈ സിറ്റി..


ഏഴുഗോളുകൾ പിറന്ന ആവേശ പോരാട്ടത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്ക് ഐസ്വാളിനെ കീഴടക്കി ചെന്നൈ സിറ്റി എഫ്സി കുതിപ്പ് തുടരുന്നു.

ചെന്നൈയുടെ മുന്നേറ്റത്തോടെയാണ് കോയമ്പത്തൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. അതിന്റെ ഫലമായി 28ആം മിനുട്ടിൽ സാന്റ്രോ ചെന്നൈയെ മുന്നിലെത്തിച്ചു. അധികം വൈകാതെ തന്നെ ഐസ്വാൾ തിരിച്ചടിച്ചു.37ആം മിനുട്ടിൽ ആൽബർട്ടാണ് ഐസ്വാളിന് സമനില സമ്മാനിച്ചു.
 രണ്ടാം പകുതിയിൽ ചെന്നൈ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലമായി 60ആം മിനുട്ടിൽ സൂപ്പർ താരം പെഡ്രോ മൻസി ചെന്നൈയെ മുന്നിലെത്തിച്ചു. 69ആം മിനുട്ടിൽ സാന്റ്രോ തന്റെ രണ്ടാം ഗോൾ നേടി.80ആം മിനുട്ടിൽ പെഡ്രോ മൻസിയും ഇരട്ടഗോൾ നേട്ടം സ്വന്തമാക്കി. ചെന്നൈ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ഐസ്വാൾ ഐസകിലൂടെ തിരിച്ചടിച്ചു. 93ആം മിനുട്ടിൽ ലാൽക്ഹോപ്യൂയിവിയ ഐസ്വാളിന്റെ മൂന്നാം ഗോൾ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. സമനിലയിയ്ക്കായി ഐസ്വാൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോൽവി വഴങ്ങി കഴിഞ്ഞില്ല

ജയത്തോടെ 8 പോയിന്റ് ലീഡായി ചെന്നൈ സിറ്റി എഫ്സിക്ക്

Friday, January 18, 2019

എലൈറ്റ് ലീഗ് പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സിന് സമനില, ഗ്രൂപ്പിൽ ഒന്നാമത്...


ഹീറോ എലൈറ്റ് ലീഗ് പ്ലേ ഓഫ് ഗ്രൂപ്പ് ബിയിൽ കേരള ബ്ലാസ്റ്റേഴ്സ് × ഐസ്വാൾ എഫ്സി പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. കേരള ബ്ലാസ്റ്റേഴ്സിനായി സുരാഗ് ഛേത്രിയും ഐസ്വാളിനായി ലാലും ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പ് ബിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും. മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ് ജംഷഡ്പൂർ എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോൾക്ക് കീഴടക്കി.

ജനുവരി 20 ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും.


നിലവിൽ ഷില്ലോങ് ലജോങാണ് എലൈറ്റ് ലീഗ് ചാമ്പ്യന്മാർ. കേരള ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പും

ആരോസിനെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ; പോയിന്റ് ടേബിളിൽ രണ്ടാമത്..


ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 48ആം മിനുട്ടിൽ സ്പാനിഷ് താരം ജാമി സാന്റോസ് കോളാഡോയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ 22 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റുമായി എട്ടാമതാണ് ഇന്ത്യൻ ആരോസ്

12 കളികളിൽ നിന്നും 27 പോയിന്റുമായി ചെന്നൈ സിറ്റി എഫ്സിയാണ് ലീഗിൽ ഒന്നാമത്

സൗദിയെ ഏഷ്യൻ ചാമ്പ്യൻമാരാക്കിയ നൊലോ വിൻഗാഡെ ഇനി ബ്ലാസ്റ്റേഴ്സ് പരിശീലകൻ


ഡേവിഡ് ജെയിംസിന് പകരക്കാരനായി മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ നൊലോ വിൻഗാഡെയെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചു. ഐഎസ്എൽ മൂന്നാം സീസണിൽ നൊലോ വിൻഗാഡെക്ക് കീഴിൽ കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്തായിരുന്നു.  'ദി പ്രൊഫസർ' എന്ന് അറിയപ്പെടുന്ന നൊലോ വിൻഗാഡെ ഏഷ്യൻ കപ്പിൽ ഇറാൻ ടീമിന്റെ പരിശീലക സംഘാംഗമാണ്.1996 ഏഷ്യ കപ്പിൽ സൗദി അറേബ്യ മുത്തമിടുമ്പോൾ നൊലോ വിൻഗാഡെയായിരുന്നു പരിശീലകൻ.സൗദിക്ക് പുറമേ ജോർദാൻ, മലേഷ്യ, ഈജിപ്ത് ഒളിംപിക്സ് ടീം എന്നീ ടീമുകളെയും നൊലോ വിൻഗാഡെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഖത്തറിന്റെ 'ഫുട്‌ബോൾ' വിജയഭേരി

   

അതിർത്തി നിരോധനം കൊണ്ടും രാഷ്ട്രീയ മാനങ്ങൾ കൊണ്ടും അടിമുടി ശ്രദ്ധേയമായ പോരാട്ടത്തിൽ സൗദി അറേബ്യക്ക് മേൽ ഖത്തറിന്റെ വിജയഭേരി. വാശിയേറിയ മല്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഖത്തർ വിജയം നേടിയത്.
     മാരക ഫോം തുടരുന്ന മുഈസ് അലി ആണ് ഇരുപകുതികളിലുമായി ഖത്തറിന്റെ അഭിമാനം ഉയർത്തി ഗോളുകൾ നേടിയത്. ഇതോടെ 7 ഗോളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുഈസ് അലി ബഹുദൂരം മുന്നിലെത്തി.നാൽപതാം മിനിറ്റിൽ ഖത്തറിനു ലഭിച്ച പെനാൽറ്റി പാഴാക്കി. പ്രീക്വാർട്ടറിൽ ഖത്തർ ഇറാഖിനെ നേരിടും. ഇതോടെ പ്രീക്വാർട്ടർ വാശിയേറിയ മറ്റൊരു മത്സരത്തിന് വഴിയൊരുക്കി. രണ്ടാം സ്ഥാനക്കാരായ സൗദി ജപ്പാനോട് ഏറ്റുമുട്ടും.
     മറ്റൊരു മത്സരത്തിൽ ലെബനൻ 4 -1നു ഉത്തര കൊറീയയെ തകർത്തു.p

Thursday, January 17, 2019

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന് അനുമതി നൽകി കേന്ദ്ര സർക്കാർ.


ഇന്ത്യൻ ഫുട്ബോളിന് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത് . 2020 ൽ നടക്കുന്ന  ഫിഫ അണ്ടർ 17 വനിതാ  ലോകകപ്പിന് ബിഡ് നൽകാൻ ഒരുങ്ങുകയാണ് എ ഐ എഫ് എഫ് . ഇതിനായി  കേന്ദ്ര സർക്കാറിൽ നിന്ന് നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കേഷൻ  ലഭിച്ചിരിക്കുകയാണ് ഇന്ത്യൻ  ഫുട്‍ബോൾ ഫെഡറെഷന് . കൂടാതെ 50 കോടി രൂപ ലോകകപ്പിന്റെ നടത്തിപ്പിനായി ഫുട്‍ബോൾ ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാൽ ഈ തുക നൽകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല . ഈ പണം എങ്ങനെ ചെലവാക്കുമെന്നതിന്റെ ബ്ലൂ പ്രിന്റ് നൽകി ബോധിച്ചാൽ ഇതിനായി തുക നൽകാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത് .

INDIAN U17 TEAM

16 ടീമുകൾ ഉൾപ്പെടുന്ന വനിതാ ലോകകപ്പ് നാല് വേദികളിലായി നടത്താൻ ആണ് ഫെഡറെഷൻ പദ്ധതി ഇടുന്നത് . 2017 ഇൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് 100 കോടി രൂപയോളം കേന്ദ്രം ചെലവാക്കിയിരുന്നു , ഇത് ഫിഫ നടത്തിപ്പ് ചെലവായ 85 കോടി രൂപയിൽ നിന്ന് പുറമെയായിരുന്നു .

സൗത്ത് കൊറിയ ഒന്നാമത്


  • ടോട്ടൻഹാമിന്റെ മിന്നും താരം ഹോൻ മിൻ സൺ തിരിച്ചെത്തിയ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം. ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ ഗ്രൂപ്പ് C ചാംമ്പ്യന്മാരായി.

       ദക്ഷിണ കൊറിയക്ക് വേണ്ടി ഹവാങ് യി ജോ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. സൂപ്പർ താരം ഹോൻ മിൻ സണ്ണിന്റെ കിടിലൻ അസിസ്റ്റിലൂടെ ആയിരുന്നു കൊറിയയുടെ  വിജയമുറപ്പിച്ച രണ്ടാം ഗോൾ.
    ഏഷ്യ കപ്പിലെ രണ്ടാം ഹാട്രിക്ക് കണ്ട ഗ്രൂപിലെ മറ്റൊരു മൽസരത്തിൽ  കിർഗിസ്ഥാൻ ഫിലിപിൻസിനെ 3 -1 ന് തോൽപിച്ചു. വിതാലിജ് ലക്സ് ആണ് ഹാട്രിക് നേടിയത്. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ യു. എ. ഈ ആണ് കിർഗിസ്ഥാന്റെ എതിരാളികൾ.

Wednesday, January 16, 2019

ഇറാൻ ഗ്രൂപ്പ് ജേതാക്കൾ

 

ഏഷ്യാ കപ്പിലെ ആവേശകരമായ ഇറാൻ - ഇറാഖ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ദുബായിലെ അൽ മഖ്ത്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങളേറെ തുറന്നെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഇതോടെ 7 പോയന്റുള്ള ഇറാൻ മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പ് ജേതാക്കളായി. ഇറാഖും 7 പോയിന്റ് നേടി രണ്ടാം സ്ഥാനകാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
    ഗ്രൂപ്പ് 'ഡി' യിലെ മറ്റൊരു മത്സരത്തിൽ വിയറ്റ്നാം യെമനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ വിയറ്റ്നാം പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

ഇന്ത്യൻ പ്രതിരോധനിരയുടെ വീരനായകനെ തിരികെ വിളിക്കാൻ




എല്ലാരും പറയും പോലെ തിരികെ വരാൻ പറയുന്നില്ല . അവസാന കളിയിൽ വെറും മൂന്ന് മിനിറ്റ് കളിച്ചു തല താഴ്ത്തി നിങ്ങൾ മടങ്ങി പോകുമ്പോൾ മനസ് പറഞ്ഞതാണ് ഇന്നത്തെ ദിവസം നമ്മുടേതല്ല എന്ന് . നിങ്ങളുടെ കണ്ണിൽ നിന്നും പൊടിഞ്ഞു വീണ കണ്ണീർ തുള്ളികൾ ഞങ്ങളോട് ഒരുപാട് കഥകൾ പറയുന്നുണ്ടായിരുന്നു . പത്ര താളുകളിലെ അവസാന പേജിലെ കോളം വാർത്തയിൽ നിന്നും ആദ്യ പേജിലേക്ക് ഇന്ത്യൻ ഫുട്‍ബോളിനെ എത്തിച്ചവരിൽ നിങ്ങളും ഉണ്ട് അനസിക്ക  . കുട്ടിക്കാലത്ത് കുഞ്ഞാപ്പയും അജ്മൽ മാഷും കണ്ട സ്വപ്നത്തിൽ നിന്ന് ഇന്ന് നൂറ്റിനാല്പതു കോടി ജനങ്ങളുടെ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കാൻ മാത്രം നിങ്ങൾ വളർന്നിരിക്കുന്നു അനസിക്ക . അക്രമകാരികൾ ആയ മുന്നേറ്റനിരയുടെ കുതിപ്പുകൾക്ക് വിരിമാറ് വിരിച്ചു നീലക്കടുവകളുടെ കോട്ട കാക്കാൻ ഇനി നിങ്ങൾ ഉണ്ടാവില്ല .സങ്കടം ഒട്ടും ഇല്ല അനസിക്കാ . ഒരു തരം തരിപ്പാണ് തോന്നുന്നത് .നിങ്ങകൾക് പകരം ജിങ്കനു കൂട്ടായി ഇനി ഒരായിരം പേര് വന്നാലും നിങ്ങൾ ഉണ്ടാക്കിയ ശൂന്യത അവിടെ ബാക്കിയാവും . എങ്കിലും ഞങൾ നിങ്ങളെ തിരികെ വിളിക്കില്ല .




കാല്പന്തിന്റെ ലോകത്ത് അധികായന്മാരുടെ പടിയിറക്കം പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട് .   ഇന്നലെകളുയെ ഓർമകളിൽ അവർ തീർത്ത വിസ്മയങ്ങൾ ഇന്നത്തെ തലമുറയുടെ പ്രചോദനം ആണ് . നാളെ നിങ്ങളും ഒരു പാഠ പുസ്തകം ആണ് അനസിക്കാ   പരുക്കൻ അടവുകൾ കൊണ്ട് കുപ്രസിദ്ധി നേടുന്ന പ്രതിരോധക്കാരിൽ നിങ്ങൾ വ്യത്യസ്ഥൻ ആയിരുന്നു . അത് കൊണ്ട് തന്നെ എതിരാളികൾക്ക് പോലും നിങ്ങളെ ഇഷ്ടം ആയിരുന്നു അനസിക്കാ .  
    ഇനിയും വൈകിയിട്ടില്ല തിരികെ വരൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല . നിങ്ങൾ താണ്ടിയ വഴികളിൽ പരവതാനി വിരിച്ചതായിരുന്നില്ല എന്നറിയാം . കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നിങ്ങൾ കീഴടക്കിയ ലോകത്തേക്ക് ഒരായിരം അനസുമാർക്  കടന്നു വരാൻ പ്രചോദനം നൽകി കൊണ്ട് നിങ്ങൾ എടുത്ത തീരുമാനം ആണ് ശെരി അനസിക്കാ .  പുതു തലമുറ വരട്ടെ . അവർ നിങ്ങളെ കണ്ടു പഠിക്കട്ടെ .  


 എന്നാലും തിരികെ വിളിക്കുന്നില്ല . .  ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല . നിങ്ങളാണ് ശെരി .....അത് കൊണ്ട് മാത്രം ...

കണ്ണുനീരിന്റെ നനവുണ്ട് ഈ എഴുത്തിനു . പക്ഷെ തിരികെ വിളിക്കാൻ മാത്രം ................

by

     അസ്ഹർ വെള്ളമുണ്ട

Tuesday, January 15, 2019

കണ്ണ് നിറഞ്ഞെങ്കിലും മനസ്സ് നിറച്ചവർ





ഏഷ്യ കപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ബഹ്റൈന് മുന്നിൽ പൊലിഞ്ഞപ്പോൾ ചരിത്ര മുഹൂർത്തം കാത്തിരുന്ന ഓരോ ഇന്ത്യൻ ആരാധകന്റെയും  ഹൃദയം തകർക്കുന്നതിന് തുല്യമായിരുന്നു ബഹ്റൈന് ലഭിച്ച അ പെനൽറ്റി.നീല കടുവകൾ തോറ്റ് വളരെ അപ്രതീക്ഷിതമായി ഏഷ്യ കപ്പിൽ നിന്ന് പുറത്തായി എങ്കിലും ഒരു ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകൻ എന്ന നിലയിൽ അഭിമാനിക്കാൻ ഏറെ ഉണ്ട് ഇത്തവണത്തെ ഏഷ്യ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തിൽ നിന്നും. ദൂരദർശൻ വാർത്തയിലും പത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയിലും മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരത്തിന്റെ വാർത്തകൾ ഇന്ന് ഓരോരുത്തരും ചർച്ച ചെയ്യുന്നിടത്ത് എത്തിക്കുകയും മലയാളം കമന്ററിയോട് കൂടി തന്നെ മത്സരങ്ങൾ ആവേശ പൂർവം ഓരോരുത്തരും കാണാൻവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കര്യങ്ങൾ എത്തിയിരുണ്ടെങ്കിൽ അത് ടീം ഇന്ത്യയുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.മറ്റു ടീമുകൾക്ക് വന്നു കൊട്ടി പോകാനുള്ള ചെണ്ട എന്ന് ഒരു കാലത്ത് വിമർശിച്ചവർ പോലും ടീം ഇന്ത്യയുടെ കളി കാണാൻ വേണ്ടി ആവേശ പൂർവം കാത്തിരിക്കുന്ന അവസ്ഥ സംജാതാമായത് തീർച്ചയായും ഉറങ്ങിക്കിടന്ന ഫുട്ബോളർ ഭീമൻ ഉണർന്നിരിക്കുന്നു എന്നതിന് തെളിവാണ്.




 ഒമാനോട് പണ്ട് 8 ഗോളിന് തോറ്റിരുന്നു ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. ഏത് ടീമും ഒരു വ്യക്തമായ മുന്നൊരുക്കം ഇന്ത്യയെ നേരിടുമ്പോൾ തയ്യാറെടുക്കുന്നു. ഗോൾ പോസ്റ്റിനുമുന്നിലെ കാവൽക്കാരൻ ഗുർപ്രീത് സിംഗ് സന്ധു മുതൽ പ്രതിരോധ കോട്ട കാകുന്ന ജിംഗനും വിങ്ങിലൂടെ കൊള്ളിയാൻ പോലെ പായുന്ന ഉദാന്തയും സർവോപരി ഇന്ത്യൻ ലെജന്റ് സുനിൽ ഛേത്രിയുമെല്ലാം  തന്നെ  ഒന്നിനൊന്ന് മികച്ച തന്നെ ആണ്.ഏഷ്യക്കപ്പിൽ 4 ഗോൾ വഴങ്ങിയിട്ടുണ്ടെങ്കിലും 4 ഗോൾ അടിച്ചവർ കൂടി ആണ് ടീം ഇന്ത്യ.2011 ഏഷ്യ കപ്പിൽ ഓസ്ട്രേലിയയോട് 4 ഉം കൊറിയയോട് 4 ഉം ബഹ്റൈനോട്‌ 5 ഉം ഗോളുകൾ വാങ്ങിക്കൂട്ടിയ സ്ഥാനത്താണ് ഇത് എന്ന് മനസ്സിലാക്കുമ്പോള്ളാണ് ടീം ഇന്ത്യ എത്രത്തോളം മാറി എന്നത് നമ്മുക്ക് മനസ്സിലാകാൻ സാധിക്കുകയുള്ളൂ.ഇതെല്ലാം കാണിക്കുന്നത് ഇൗ ടീമിൽ നമ്മുക്ക് പ്രതീക്ഷ അർപ്പിക്കാം.ഇതിലും മികച്ച ഉയരങ്ങൾ കീഴടക്കാൻ ഇൗ ടീമിന് സാധിക്കും.നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി ബ്ലൂ ടൈഗേഴ്സ് മാറുന്ന കാലം അതി വിദൂരമല്ല.ഫുട്ബോൾ ഭീമൻ സട കുടഞ്ഞു തന്നെ എഴുന്നേറ്റിരിക്കുന്നു

സ്റ്റീഫൻ കൊണ്സ്റ്റാന്റിൻ രാജിവെച്ചു..ഇനി ആര് ??

     



ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിയെ തുടർന്ന് കോച്ച് സ്റ്റീഫൻ കൊണ്സ്റ്റാന്റിൻ രാജിവെച്ചു.സമനിലയായാൽ പോലും മുന്നേറാമായിരുന്ന ഇന്ത്യ ഇഞ്ചുറി ടൈമിലെ പെനാൽറ്റിയിലൂടെ ബഹ്‌റൈനോട് പരാജയപ്പെടുകയായിരുന്നു.തോൽവിയോടെ ഇന്ത്യ    നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതോടെ മികച്ച മൂന്നാം സ്ഥാനക്കാർക്കുള്ള നോകൗട്ട് പ്രവേശനതിനുള്ള സാധ്യത പോലും പൊലിയുകയായിരുന്നു.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Friday, January 11, 2019

ഇന്ത്യ ഞങ്ങളെ വിറപ്പിച്ചു , യൂ എ ഇ കോച്ച് ആൽബർട്ടോ സക്കറോണി




ഇന്ത്യൻ ഫുട്ബാൾ മാറ്റത്തിന്റ വരവ് അറിയിച്ചുള്ള പ്രകടനങ്ങളാണ് ലോകഫുട്ബാൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് . ശക്തരായ എതിരാളികളോട്  ഏഷ്യ കപ്പ് പോലുള്ള വമ്പൻ ടൂർണമെന്റിൽ ബ്ലൂ ടൈഗേഴ്‌സിന്റെ മികച്ച പ്രകടനം കണ്ടപ്പോൾ ഫുടബോൾ ലോകം ഞെട്ടി , ഇന്ത്യ ഇത്ര നന്നായി കളിക്കുമോ എന്ന് ഫുടബോൾ വിദഗ്ദർ ചോദിച്ചു . 



അതെ ഏറ്റവും പരിചയ സമ്പത്തുള്ള യൂ എ ഇ കോച്ച് ആൽബർട്ടോ സക്കറോണി തന്നെ പറഞ്ഞു ഇന്ത്യ യുടെ വേഗതയുടെ മുന്നിൽ ഞങ്ങൾ ശെരിക്കും വിയർത്തു . ആദ്യ മത്സരം ബഹ്‌റൈൻ എതിരെ സമനില നേടിയ യൂ എയിക്ക്  വിജയം ആവശ്യമായിരുന്നു  . ഇന്ത്യക്കെത്തിരെ ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും ഇന്ത്യയുടെ സമനില നേടാനുള്ള ആക്രമണം ശെരിക്കും ഞങ്ങളെ തളർത്തി . ഭാഗ്യം ഞങ്ങളുടെ ഭാഗത്തായിരുന്നു , ഇന്ത്യയുടെ ഗോളുകൾ പല തവണ ക്രോസ്സ് ബാറിൽ തട്ടി .ഇന്ത്യക്ക് നല്ല ഭാവി ഉണ്ട് , ആൽബർട്ടോ സക്കറോണി കൂട്ടി ചേർത്തു .

ഏഷ്യ കപ്പ്; ഇനി ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ?





ഏഷ്യ കപ്പിൽ യുഎഇ ഇന്ത്യയെ കീഴടക്കി ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തിയിരിക്കുന്നു. ഇന്ത്യയാവട്ടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബഹ്റൈനെ കീഴടക്കി തായ്‌ലൻഡ് മൂന്നാമത് എത്തുകയും ചെയ്തു. ഇതോടെ ഏഷ്യ കപ്പിൽ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് ആയി മാറിയിരിക്കുകയാണ് ഗ്രൂപ്പ് എ. ഗ്രൂപ്പിൽ നിന്നും ആർക്ക് വേണമെങ്കിലും റൗണ്ട് ഓഫ് 16 നിലേക്ക് മുന്നേറാം എന്ന അവസ്ഥ. ഗ്രൂപ്പ് ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും കൂടാതെ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കുമാണ് റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് യോഗ്യത ലഭിക്കുക. 
ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ എന്ന് നോക്കാം

സാധ്യത 1: ബഹ്റൈനെ കീഴടക്കുക

ബഹ്റൈനെ കീഴടക്കിയാൽ ആറ് പോയിന്റുമായി ഇന്ത്യ റൗണ്ട് ഓഫ് 16 ഉറപ്പിക്കാം.എന്നാൽ ഗ്രൂപ്പിലെ ആദ്യ റൗണ്ട് സ്ഥാനക്കാരെ തീരുമാനിക്കാൻ യുഎഇ-തായ്ലാണ്ട് മത്സരം ഫലത്തെ ആശ്രയിച്ചിരിക്കും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും മത്സരം സമനിലയിൽ ആയാൽ ഇന്ത്യയാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. തായ്‌ലൻഡ് യുഎഇയെ തോൽപ്പിച്ചാൽ ഗോൾ വ്യത്യാസം കണക്കാക്കിയാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണായിക്കുക.




സാധ്യത 2 : ഇന്ത്യ- ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ

ഇന്ത്യ - ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ യുഎഇ-തായ്ലാൻഡ് മത്സരത്തെ ആശ്രയിച്ചാകും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. രണ്ടാം സ്ഥാനക്കാരായി ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറും. തായ്‌ലൻഡാണ് ജയിക്കുന്നതെങ്കിൽ തായ്‌ലൻഡ് ഗ്രൂപ്പ് ജേതാക്കളാകും. യുഎഇകും ഇന്ത്യക്കും നാല് പോയിന്റ് വീതം ആയിരിക്കും.ഇന്ത്യ - യുഎഇ മത്സരത്തിൽ യുഎഇ വിജയത്തിനാൽ യുഎഇ രണ്ടാംസ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇന്ത്യക്ക് വീണ്ടും  പ്രതീക്ഷക്ക് വകയുണ്ട്. ആറ് ഗ്രൂപ്പിൽ നിന്നും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് റൗണ്ട് ഓഫ് 16 നിലേക്ക് യോഗ്യത ലഭിക്കും. അതിനാൽ മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിച്ചാകും ഇന്ത്യയുടെ സാധ്യതകൾ. തായ്‌ലൻഡ് - യുഎഇ മത്സരം സമനിലയിൽ അവസാനിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യന്മാരായും ഇന്ത്യ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡിനെ കീഴടക്കിയത് ഇന്ത്യക്ക് ഗുണകരമാകും




സാധ്യത 3: ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാൽ

ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാലും ഇന്ത്യക്ക് നേരിയ പ്രതീക്ഷകൾ ബാക്കി നൽകുന്നുണ്ട്. യുഎഇ തായ്‌ലൻഡിനെ തോൽപ്പിക്കുകയും  മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ

Blog Archive

Labels

Followers