Tuesday, January 15, 2019

കണ്ണ് നിറഞ്ഞെങ്കിലും മനസ്സ് നിറച്ചവർ





ഏഷ്യ കപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ബഹ്റൈന് മുന്നിൽ പൊലിഞ്ഞപ്പോൾ ചരിത്ര മുഹൂർത്തം കാത്തിരുന്ന ഓരോ ഇന്ത്യൻ ആരാധകന്റെയും  ഹൃദയം തകർക്കുന്നതിന് തുല്യമായിരുന്നു ബഹ്റൈന് ലഭിച്ച അ പെനൽറ്റി.നീല കടുവകൾ തോറ്റ് വളരെ അപ്രതീക്ഷിതമായി ഏഷ്യ കപ്പിൽ നിന്ന് പുറത്തായി എങ്കിലും ഒരു ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകൻ എന്ന നിലയിൽ അഭിമാനിക്കാൻ ഏറെ ഉണ്ട് ഇത്തവണത്തെ ഏഷ്യ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തിൽ നിന്നും. ദൂരദർശൻ വാർത്തയിലും പത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയിലും മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരത്തിന്റെ വാർത്തകൾ ഇന്ന് ഓരോരുത്തരും ചർച്ച ചെയ്യുന്നിടത്ത് എത്തിക്കുകയും മലയാളം കമന്ററിയോട് കൂടി തന്നെ മത്സരങ്ങൾ ആവേശ പൂർവം ഓരോരുത്തരും കാണാൻവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കര്യങ്ങൾ എത്തിയിരുണ്ടെങ്കിൽ അത് ടീം ഇന്ത്യയുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.മറ്റു ടീമുകൾക്ക് വന്നു കൊട്ടി പോകാനുള്ള ചെണ്ട എന്ന് ഒരു കാലത്ത് വിമർശിച്ചവർ പോലും ടീം ഇന്ത്യയുടെ കളി കാണാൻ വേണ്ടി ആവേശ പൂർവം കാത്തിരിക്കുന്ന അവസ്ഥ സംജാതാമായത് തീർച്ചയായും ഉറങ്ങിക്കിടന്ന ഫുട്ബോളർ ഭീമൻ ഉണർന്നിരിക്കുന്നു എന്നതിന് തെളിവാണ്.




 ഒമാനോട് പണ്ട് 8 ഗോളിന് തോറ്റിരുന്നു ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. ഏത് ടീമും ഒരു വ്യക്തമായ മുന്നൊരുക്കം ഇന്ത്യയെ നേരിടുമ്പോൾ തയ്യാറെടുക്കുന്നു. ഗോൾ പോസ്റ്റിനുമുന്നിലെ കാവൽക്കാരൻ ഗുർപ്രീത് സിംഗ് സന്ധു മുതൽ പ്രതിരോധ കോട്ട കാകുന്ന ജിംഗനും വിങ്ങിലൂടെ കൊള്ളിയാൻ പോലെ പായുന്ന ഉദാന്തയും സർവോപരി ഇന്ത്യൻ ലെജന്റ് സുനിൽ ഛേത്രിയുമെല്ലാം  തന്നെ  ഒന്നിനൊന്ന് മികച്ച തന്നെ ആണ്.ഏഷ്യക്കപ്പിൽ 4 ഗോൾ വഴങ്ങിയിട്ടുണ്ടെങ്കിലും 4 ഗോൾ അടിച്ചവർ കൂടി ആണ് ടീം ഇന്ത്യ.2011 ഏഷ്യ കപ്പിൽ ഓസ്ട്രേലിയയോട് 4 ഉം കൊറിയയോട് 4 ഉം ബഹ്റൈനോട്‌ 5 ഉം ഗോളുകൾ വാങ്ങിക്കൂട്ടിയ സ്ഥാനത്താണ് ഇത് എന്ന് മനസ്സിലാക്കുമ്പോള്ളാണ് ടീം ഇന്ത്യ എത്രത്തോളം മാറി എന്നത് നമ്മുക്ക് മനസ്സിലാകാൻ സാധിക്കുകയുള്ളൂ.ഇതെല്ലാം കാണിക്കുന്നത് ഇൗ ടീമിൽ നമ്മുക്ക് പ്രതീക്ഷ അർപ്പിക്കാം.ഇതിലും മികച്ച ഉയരങ്ങൾ കീഴടക്കാൻ ഇൗ ടീമിന് സാധിക്കും.നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി ബ്ലൂ ടൈഗേഴ്സ് മാറുന്ന കാലം അതി വിദൂരമല്ല.ഫുട്ബോൾ ഭീമൻ സട കുടഞ്ഞു തന്നെ എഴുന്നേറ്റിരിക്കുന്നു

0 comments:

Post a Comment

Blog Archive

Labels

Followers