- ടോട്ടൻഹാമിന്റെ മിന്നും താരം ഹോൻ മിൻ സൺ തിരിച്ചെത്തിയ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം. ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ ഗ്രൂപ്പ് C ചാംമ്പ്യന്മാരായി.
ദക്ഷിണ കൊറിയക്ക് വേണ്ടി ഹവാങ് യി ജോ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. സൂപ്പർ താരം ഹോൻ മിൻ സണ്ണിന്റെ കിടിലൻ അസിസ്റ്റിലൂടെ ആയിരുന്നു കൊറിയയുടെ വിജയമുറപ്പിച്ച രണ്ടാം ഗോൾ.
ഏഷ്യ കപ്പിലെ രണ്ടാം ഹാട്രിക്ക് കണ്ട ഗ്രൂപിലെ മറ്റൊരു മൽസരത്തിൽ കിർഗിസ്ഥാൻ ഫിലിപിൻസിനെ 3 -1 ന് തോൽപിച്ചു. വിതാലിജ് ലക്സ് ആണ് ഹാട്രിക് നേടിയത്. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ യു. എ. ഈ ആണ് കിർഗിസ്ഥാന്റെ എതിരാളികൾ.
0 comments:
Post a Comment