കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നു ചെന്നൈയിൻ എഫ്. സി യിലേക്ക് ചേക്കേറിയ സി കെ വിനീതിനു മങ്ങിയ തുടക്കം. ഇന്നത്തെ നോർത്ത് ഈസ്റ്റ് യൂണെറ്റിഡിനെതിരായ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.ഏക സ്‌ട്രൈക്കറായി ഇറങ്ങിയ വിനീതിനു കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.77ആം മിനിറ്റിൽ വിനീതിനെ പിൻവലിക്കുകയും ചെയ്‌തു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 10 മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും 2 തവണ മാത്രമേ ഗോൾവല കുലുക്കാനായിരുന്നുള്ളൂ.വിനീതിനൊപ്പം ചെന്നൈയിനിലെത്തിയ ഹാളിചരൺ നർസാരിയും ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നു.
Southsoccers - Together for Indian Football
0 comments:
Post a Comment