കോച്ചും കളിക്കാരും മാറി.പരാജയത്തിന്റെ പടുകുഴിലാണ്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സിന് പുനർജന്മത്തിനു ഇനിയുള്ള മൽസരങ്ങൾ ജയിച്ചുമുന്നേറണം. പുതിയ കോച്ചിന്റെ കീഴിലാണ് ഐ. എസ്. എൽ രണ്ടാംഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് അണിനിരക്കുന്നത്.പോർച്ചുഗീസ് കോച്ച് നെലോ വിൻഗാഢ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ തലവിധി മാറ്റാൻ വന്നിരിക്കുന്നത്.2016-17 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപിച്ചിരുന്നു.മോശം പ്രകടനത്തിന് പിന്നാലെ കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കിയിരുന്നു.
ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എ. ടി. കെ യാണ് എതിരാളികൾ.ആദ്യഘട്ടത്തിൽ കൊൽക്കത്തയെ തോൽപിച്ചു നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് തകർന്നടിയുക യായിരുന്നു. പിന്നീട് ഒരു ജയം പോലും നേടാൻ ബ്ലാസ്റ്റേഴ്‌സ്നു സാധിച്ചില്ല.12 കളിയിൽ 9 പോയിന്റുമായി 8ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സി. കെ. വിനീതും ഹാളിചരൻ നർസാരിയും ലോൺ വ്യവസ്ഥയിലൂടെ ചെന്നൈയിൻ എഫ്. സിയിൽ എത്തിയിരുന്നു.
ഗോൾകീപ്പർ നവീൻകുമാർ ഗോവയിലേക്ക് മാറിയിരുന്നു.
*Southsoccers - Together for Indian Football*
0 comments:
Post a Comment