24 ടീമുകളിൽ നിന്ന് 16 ടീമുകളിലേക്ക് ഏഷ്യ കപ്പ് ചുരുങ്ങി. ഇനി പ്രീക്വാർട്ടർ മാമാങ്കങ്ങൾ ആണ്.ഇനി ഓരോ പിഴവുകളും പുറത്തേക്കുള്ള വഴിയൊരുക്കും.വേണ്ടിവന്നാൽ എക്സ്ട്രാ ടൈമിലൂടെയും പെനാൽറ്റിയിലൂടെയും വിജയികളെ തീരുമാനിക്കും. ജയിക്കുന്നവർ മുന്നോട്ടും തോൽ്ക്കുന്നവർ നാട്ടിലേക്കും.
ആദ്യ പ്രീക്വാർട്ടറിൽ ജോർദ്ദാൻ വിയറ്റ്നാമിനെ നേരിടും.വൈകീട്ട് ഇന്ത്യൻ സമയം 4.30 നു ദുബായ് അൽ മഖ്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബി ചാംപ്യന്മാരായാണ് ജോർദാൻ വരുന്നത്.
നാളെ ഏഷ്യ കപ്പിൽ രണ്ടു മത്സരങ്ങൾ കൂടിയുണ്ട്. ചൈന തായ്ലാൻറിനോടും ഇറാൻ ഒമാനോടും ഏറ്റുമുട്ടും.
മറ്റു പ്രീക്വാർട്ടർ മത്സരങ്ങൾ:
തിങ്കളാഴ്ച:
ജപ്പാൻ × സൗദി അറേബ്യ
ഉസ്‍ബെക്കിസ്ഥാൻ × ഓസ്ട്രേലിയ
യു. എ. ഈ × കിർഗിസ്ഥാൻ
ചൊവാഴ്ച്ച :
ദക്ഷിണ കൊറിയ × ബഹ്‌റൈൻ
ഖത്തർ × ഇറാഖ്
©️ Southsoccers - Together for Indian Football
0 comments:
Post a Comment