ഏഷ്യൻ ഒന്നാം നമ്പർ ടീം ഇറാൻ ഏഷ്യ കപ്പിന്റെ സെമിയിൽ. ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇറാൻ എട്ടാം തവണ സെമിയിലെത്തിയത്. 2004 നു ശേഷം ഇതാദ്യവും.
ആക്രമണത്തിലും വേഗതയിലൂടെയും കളിയുടെ എല്ലാ മേഖലകളിലും സർ വാധിപത്യം പുലർത്തിയാണ് ഇറാന്റെ വിജയം.18ആം മിനിറ്റിൽ ചൈനയുടെ പ്രതിരോധ പിഴവിലൂടെ ആണ് ഇറാൻ ഗോൾ നേടിയത്.മെഹ്ദി തറെമി ആണ് ഗോൾസ്‌കോറർ. 31ആം മിനിറ്റിൽ ഇറാൻ രണ്ടാം ഗോളും അടിച്ചു. റഷ്യൻ ക്ലബ്ബ് റുബീൻ കസാന്റെ താരം സർദാർ അസ്മൂൻ ആണ് ഗോൾ നേടിയത്.തുടർന്ന്, ഒട്ടേറെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.14 ഷോട്ടുകളാണ് ഇറാൻ ഉതിർത്തത്. 92ആം മിനിറ്റിൽ നോട്ടിങ്ഹാം ഫോറെസ്റ്റ് താരം കരിം അൻസാരിഫാദ് 'ചൈന വധം' പൂർത്തിയാക്കി.
*Southsoccers - Together for Indian Football*
0 comments:
Post a Comment