എല്ലാരും പറയും പോലെ തിരികെ വരാൻ പറയുന്നില്ല . അവസാന കളിയിൽ വെറും മൂന്ന് മിനിറ്റ് കളിച്ചു തല താഴ്ത്തി നിങ്ങൾ മടങ്ങി പോകുമ്പോൾ മനസ് പറഞ്ഞതാണ് ഇന്നത്തെ ദിവസം നമ്മുടേതല്ല എന്ന് . നിങ്ങളുടെ കണ്ണിൽ നിന്നും പൊടിഞ്ഞു വീണ കണ്ണീർ തുള്ളികൾ ഞങ്ങളോട് ഒരുപാട് കഥകൾ പറയുന്നുണ്ടായിരുന്നു . പത്ര താളുകളിലെ അവസാന പേജിലെ കോളം വാർത്തയിൽ നിന്നും ആദ്യ പേജിലേക്ക് ഇന്ത്യൻ ഫുട്‍ബോളിനെ എത്തിച്ചവരിൽ നിങ്ങളും ഉണ്ട് അനസിക്ക . കുട്ടിക്കാലത്ത് കുഞ്ഞാപ്പയും അജ്മൽ മാഷും കണ്ട സ്വപ്നത്തിൽ നിന്ന് ഇന്ന് നൂറ്റിനാല്പതു കോടി ജനങ്ങളുടെ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കാൻ മാത്രം നിങ്ങൾ വളർന്നിരിക്കുന്നു അനസിക്ക . അക്രമകാരികൾ ആയ മുന്നേറ്റനിരയുടെ കുതിപ്പുകൾക്ക് വിരിമാറ് വിരിച്ചു നീലക്കടുവകളുടെ കോട്ട കാക്കാൻ ഇനി നിങ്ങൾ ഉണ്ടാവില്ല .സങ്കടം ഒട്ടും ഇല്ല അനസിക്കാ . ഒരു തരം തരിപ്പാണ് തോന്നുന്നത് .നിങ്ങകൾക് പകരം ജിങ്കനു കൂട്ടായി ഇനി ഒരായിരം പേര് വന്നാലും നിങ്ങൾ ഉണ്ടാക്കിയ ശൂന്യത അവിടെ ബാക്കിയാവും . എങ്കിലും ഞങൾ നിങ്ങളെ തിരികെ വിളിക്കില്ല .
കാല്പന്തിന്റെ ലോകത്ത് അധികായന്മാരുടെ പടിയിറക്കം പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട് . ഇന്നലെകളുയെ ഓർമകളിൽ അവർ തീർത്ത വിസ്മയങ്ങൾ ഇന്നത്തെ തലമുറയുടെ പ്രചോദനം ആണ് . നാളെ നിങ്ങളും ഒരു പാഠ പുസ്തകം ആണ് അനസിക്കാ പരുക്കൻ അടവുകൾ കൊണ്ട് കുപ്രസിദ്ധി നേടുന്ന പ്രതിരോധക്കാരിൽ നിങ്ങൾ വ്യത്യസ്ഥൻ ആയിരുന്നു . അത് കൊണ്ട് തന്നെ എതിരാളികൾക്ക് പോലും നിങ്ങളെ ഇഷ്ടം ആയിരുന്നു അനസിക്കാ .
ഇനിയും വൈകിയിട്ടില്ല തിരികെ വരൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല . നിങ്ങൾ താണ്ടിയ വഴികളിൽ പരവതാനി വിരിച്ചതായിരുന്നില്ല എന്നറിയാം . കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നിങ്ങൾ കീഴടക്കിയ ലോകത്തേക്ക് ഒരായിരം അനസുമാർക് കടന്നു വരാൻ പ്രചോദനം നൽകി കൊണ്ട് നിങ്ങൾ എടുത്ത തീരുമാനം ആണ് ശെരി അനസിക്കാ . പുതു തലമുറ വരട്ടെ . അവർ നിങ്ങളെ കണ്ടു പഠിക്കട്ടെ .
എന്നാലും തിരികെ വിളിക്കുന്നില്ല . . ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല . നിങ്ങളാണ് ശെരി .....അത് കൊണ്ട് മാത്രം ...
കണ്ണുനീരിന്റെ നനവുണ്ട് ഈ എഴുത്തിനു . പക്ഷെ തിരികെ വിളിക്കാൻ മാത്രം ................
by
അസ്ഹർ വെള്ളമുണ്ട
0 comments:
Post a Comment